Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsGovernment JobsITI/Diploma JobsLatest Updates

പത്താം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് ചെന്നൈ പെട്രോളിയം കോർപ്പറേഷനിൽ നോൺ എക്സിക്യുട്ടീവ് ഒഴിവുകൾ

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 14

ചെന്നൈ പെട്രോളിയം കോർപ്പറേഷൻ ലിമിറ്റഡിൽ 72 നോൺ എക്സിക്യുട്ടീവ് ഒഴിവുകൾ.

സ്ഥിരനിയമനമാണ്.

ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ജൂനിയർ എൻജിനീയറിങ് അസിസ്റ്റന്റ്

പ്രൊഡക്ഷൻ -17 , മെക്കാനിക്കൽ -4 , ഇലക്ട്രിക്കൽ -4 ,ഇൻസ്ട്രുമെന്റേഷൻ-3

  • ഒഴിവുകളുടെ എണ്ണം : 28
  • യോഗ്യത : നിർദിഷ്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെയുള്ള ത്രിവത്സര ഡിപ്ലോമ / ബി.എസ്.സി.
    എസ്.സി / ഭിന്നശേഷിക്കാർക്ക് 55 ശതമാനം മാർക്ക് മതിയാകും.
  • കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : ജൂനിയർ എൻജിനീയറിങ് അസിസ്റ്റന്റ് ട്രെയിനി

പ്രൊഡക്ഷൻ -16 , മെക്കാനിക്കൽ -5 , ഇലക്ട്രിക്കൽ 4 , ഇൻസ്ട്രുമെന്റേഷൻ -2 , പി & യു മെക്കാനിക്കൽ -2 , പി & യു ഇലക്ട്രിക്കൽ -1

  • ഒഴിവുകളുടെ എണ്ണം : 30
  • യോഗ്യത : നിർദിഷ്ട വിഷയത്തിൽ 60 ശതമാനം മാർക്കോടെയുള്ള ത്രിവത്സര ഡിപ്ലോമ / ബി.എസ്.സി.
  • എസ്.സി/ ഭിന്നശേഷിക്കാർക്ക് 55 ശതമാനം മാർക്ക് മതിയാകും.

തസ്തികയുടെ പേര് : ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് (ഫയർ ആൻഡ് സേഫ്റ്റി)

  • ഒഴിവുകളുടെ എണ്ണം : 08
  • യോഗ്യത : പത്താംക്ലാസ് ജയവും എൻ.എഫ്.എസ്.സി നാഗ്പുരിൽനിന്നുള്ള സബ് ഓഫീസേഴ്സ് കോഴ്സും ഹൈവി ഡ്രൈവിങ് ലൈസെൻസും. നിർദിഷ്ട മേഖലയിൽ രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : ജൂനിയർ ടെക്നിക്കൽ അസിസ്റ്റന്റ് ട്രെയിനി (ഫയർ ആൻഡ് സേഫ്റ്റി)

  • ഒഴിവുകളുടെ എണ്ണം : 06
  • യോഗ്യത : ഐ.ടി.ഐ.യും അപ്രന്റിസ്ഷിപ് സർട്ടിഫിക്കറ്റും ഹൈവി ഡ്രൈവിങ് ലൈസൻസും.

പ്രായപരിധി :

ട്രെയിനി തസ്തികകളിലേക്കു ള്ള പ്രായപരിധി 26 വയസ്സാണ്.

അസിസ്റ്റന്റ് തസ്തികകളിലേക്ക് 30 വയസ്സ്.

സംവരണവിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ് :

എഴുത്തുപരീക്ഷ , അഭിരുചി പരീക്ഷ , ശാരീരികക്ഷമതാ പരിശോധന എന്നിവയുടെ അടിസ്ഥാനത്തിലാകും തിരഞ്ഞെടുപ്പ്.

അപേക്ഷാഫീസ് : 1000 രൂപ.

എസ്.സി , എസ്.ടി, വനിതകൾ , വിമുക്തഭടന്മാർ , ഭിന്നശേഷിക്കാർ എന്നിവരെ

അപേക്ഷാഫീസിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്.

ഏപ്രിൽ 13 വരെ ഓൺലൈനായി ഫീസടയ്ക്കാം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ www.cpcl.co.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

അപേക്ഷയിൽ ഫോട്ടോ ഒപ്പ് , യോഗ്യതാരേഖകൾ എന്നിവ അപ്ലോഡ്ചെയ്യണം.

കൂടുതൽ വിവരങ്ങൾക്ക് www.cpcl.co.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 14.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!