Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsGovernment JobsITI/Diploma JobsJobs @ KeralaKerala Govt JobsKottayamLatest Updates

സഖി വൺ സ്റ്റോപ്പ് സെന്ററിൽ 13 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 15

വനിതാ ശിശു വികസന വകുപ്പ് വനിതാ പ്രൊട്ടെക്ഷൻ ഓഫീസിന്റെ സഖി വൺ സ്റ്റോപ്പ് സെന്ററിൽ 13 ഒഴിവുണ്ട്.

കരാർ നിയമനമാണ്.

വനിതകൾക്ക് മാത്രം അപേക്ഷിക്കാം.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


 തസ്തികയുടെ പേര് : സെന്റർ അഡ്മിനിസ്ട്രേറ്റർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : നിയമബിരുദം അല്ലെങ്കിൽ സോഷ്യൽ വർക്കിൽ ബിരുദാനന്തരബിരുദവും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നത് സംബന്ധിച്ച മേഖലകളിൽ സർക്കാർ / എൻ.ജി.ഒ. നടത്തുന്ന പദ്ധതികളിൽ അഡ്മിനിസ്ട്രേറ്റീവ് രംഗത്ത് അഞ്ചുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും . കൗൺസ ലിങ്ംഗത്തെ ഒരുവർഷത്തെ പ്രവർത്തനപരിചയം അഭികാമ്യം.

 തസ്തികയുടെ പേര് : കേസ് വർക്കർ

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : നിയമബിരുദം അല്ലെങ്കിൽ സോഷ്യൽ വർക്കിൽ ബിരുദാനന്തരബിരുദവും സ്ത്രീകൾക്കെതിരായ അതിക്രമങ്ങൾ തടയുന്നത് സംബന്ധിച്ച മേഖലകളിൽ സർക്കാർ / എൻ.ജി.ഒ. നടത്തുന്ന പദ്ധതികളിൽ അഡ്മിനിസ്ട്രേറ്റീവ് രംഗത്ത് അഞ്ചു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും.
  • കൗൺസലിങ് രംഗത്തെ ഒരുവർഷത്തെ പ്രവർത്തനപരിചയം അഭികാമ്യം.

 തസ്തികയുടെ പേര് : കൗൺസിലർ

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : സോഷ്യൽ വർക്ക്/ ക്ലിനിക്കൽ സൈക്കോളജി ബിരുദാനന്തരബിരുദവും സംസ്ഥാന / ജില്ലാതല മെന്റൽ ഹെൽത്ത് സ്ഥാപനം / ക്ലിനിക്കിൽ കൗൺസിലർ തസ്തികയിൽ മൂന്നുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും.

 തസ്തികയുടെ പേര് : ഐ.ടി. സ്റ്റാഫ്

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : ബിരുദം , കംപ്യൂട്ടർ / ഐ.ടി ഡിപ്ലോമ , സംസ്ഥാന/ ജില്ലാ തലത്തിലുള്ള എൻ.ജി.ഒ/ ഐ.ടി. സ്ഥാപനത്തിൽ ഡേറ്റാ മാനേജ്മെന്റ് , പ്രൊസസ് ഡോക്യുമെന്റേഷൻ , വെബ് അധിഷ്ഠിത റിപ്പോർട്ടിങ് , വീഡിയോ കോൺഫറൻസിങ് എന്നിവയിൽ മൂന്നു വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : മൾട്ടി പർപ്പസ് ഹെൽപ്പർ

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : എഴുത്തും വായനയും അറിയണം.
  • ആവശ്യമായ ശാരീരികക്ഷമതയും പ്യൂൺ , ഹെൽപ്പർ തസ്തികയിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയവും ഉണ്ടായിരിക്കണം.

 തസ്തികയുടെ പേര് : സെക്യൂരിറ്റി സ്റ്റാഫ്

  • ഒഴിവുകളുടെ എണ്ണം : 03
  • യോഗ്യത : എഴുത്തും വായനയും അറിയണം.
  • ആവശ്യമായ ശാരീരികക്ഷമതയും സർക്കാർ , സർക്കാരിതര സ്ഥാപനത്തിൽ സെക്യൂരിറ്റി സ്റ്റാഫായി മൂന്ന് വർഷം ജോലി ചെയ്ത പരിചയം ഉണ്ടായിരിക്കണം.

പ്രായപരിധി : 25-45 വയസ്സ്.

കോട്ടയം കളക്ടറേറ്റിൽ ഒന്നാം നിലയിൽ പ്രവർത്തിക്കുന്ന വനിതാ പ്രൊട്ടക്ഷൻ ഓഫീസിൽ അപേക്ഷ നൽകണം.

ഫോൺ : 0481-2300955

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 15.


Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!