ഓയിൽപാം ഇന്ത്യയിൽ 100 വർക്കർ ഒഴിവ്
വനിതകൾക്കും അപേക്ഷിക്കാം | യോഗ്യത : സ്കൂൾ വിദ്യാഭ്യാസം
Oil Palm India Notification 2023 : കോട്ടയം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ ഓയിൽപാം ഇന്ത്യ ലിമിറ്റഡ്,വിവിധ എണ്ണപ്പന പ്ലാൻ്റേഷനുകളിലേക്ക് വർക്കർമാരെ നിയമിക്കുന്നു.
ആകെ 100 ഒഴിവുണ്ട്.
- പുരുഷന്മാർ 50,
- സ്ത്രീകൾ 50 എന്നിങ്ങനെയാണ് ഒഴിവ്
ദിവസവേതനടിസ്ഥാനത്തിലായിരിക്കും നിയമനം
ഏരൂർ എസ്റ്റേറ്റ്,ചിതറ എസ്റ്റേറ്റ്, കുളത്തൂപ്പുഴ എസ്റ്റേറ്റ്,ഓയിൽപാം സീഡ് ഗാർഡൻ,തൊടുപുഴ എന്നീ സ്ഥലങ്ങളിലോ കമ്പനിയുടെ രാജ്യത്തെ ഏതു യൂണിറ്റിലോ നിയമനം ലഭിക്കാം.
പ്ലാൻ്റേഷനുകളിലെ എണ്ണപ്പനകളിൽ നിന്ന് കുലവെട്ട്, പ്രൂണിങ്,കാട് വെട്ടിത്തെളിക്കൽ,വളമിടൽ എന്നിവയായിരിക്കും ജോലി.
പ്ലാൻ്റേഷനിലെ അനുബന്ധ ജോലികളും ചെയ്യേണ്ടി വരും.
പ്രതിദിന വേതനം :
- സ്‌കിൽഡ് വിഭാഗം – 512 രൂപ,
- സെമി-സ്‌കിൽഡ് വിഭാഗം – 480 രൂപ,
- ജനറൽ വിഭാഗം – 447 രൂപ,
കൂടാതെ പ്രതിദിന ഡി.എ. 144.33 രൂപയും ലഭിക്കും.
യോഗ്യത : സ്കൂൾ വിദ്യാഭ്യാസം.
പത്താം ക്ലാസിനു മുകളിൽ വിദ്യാഭ്യസമുള്ളവർ അപേക്ഷിക്കാൻ അർഹരല്ല.
പ്രായം : 18-36 വയസ്സ്.
2005 ജനുവരി ഒന്നിനും 1987 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം.
എസ്.സി./എസ്.ടി.,ഒ.ബി.സി. വിഭാഗക്കാർക്ക് നിയമാനുസൃത വയസ്സിളവ് ലഭിക്കുന്നതാണ്.
(നിലവിൽ താത്കാലിക വ്യവസ്ഥയിൽ വർക്കർ തസ്തികയിൽ ജോലി ചെയ്യുന്നവർക്ക് നിബന്ധനക്കനുസരിച്ച് ഒരു വർഷം വരെ പ്രായപരിധിയിൽ ഇളവ് ലഭിക്കും.)
തിരഞ്ഞെടുപ്പ്
ശാരീരിക ക്ഷമത,തൊഴിൽ വൈഭവം എന്നിവ തെളിയിക്കുന്നതിനുള്ള ടെസ്റ്റുകളും അഭിമുഖവും ഉണ്ടായിരിക്കും.
അപേക്ഷ സമർപ്പിക്കേണ്ട വിധം
നിർദിഷ്ട മാതൃകയിൽ അപേക്ഷ തയ്യാറാക്കി വയസ്സ്, സ്കൂൾ വിദ്യാഭ്യാസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പും പാസ്പോർട്ട് സൈസ് ഫോട്ടോയും സഹിതം,
ഓയിൽ പാം ഇന്ത്യ ലിമിറ്റഡ്,
രജിസ്റ്റേഡ് ഓഫീസ്, കോടിമത,
കോട്ടയം സൗത്ത് പി.ഒ.,
കോട്ടയം – 686013 എന്ന വിലാസത്തിൽ സമർപ്പിക്കണം.
അപേക്ഷ കവറിനു പുറത്ത് “വർക്കർ നിയമനത്തിനായുള്ള അപേക്ഷ” എന്ന് രേഖപെടുത്തണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 04 (4 PM)
വിശദ വിവരങ്ങൾക്ക് www.oilpalmindia.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
Important Links | |
---|---|
Notification | Click Here |
Application Form | Click Here |
More Info | Click Here |