Please wear masks while going out in public places.

Government JobsITI/Diploma JobsJob NotificationsLatest Updates

എൻ.പി.സി.ഐ.എൽ 177 അപ്രന്റിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 15

ന്യൂക്ലിയർ പവർ കോർപ്പറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡിൽ 177 അപ്രന്റിസ് ഒഴിവ്.

ഗുജറാത്തിലെ കക്രാപ്പാറ സൈറ്റിലാണ് അവസരം.

തപാൽ വഴി അപേക്ഷിക്കണം.

ഒരുവർഷത്തെ പരിശീലനമായിരിക്കും.

ഒഴിവുകൾ :

  • ഇലക്ട്രീഷ്യൻ-47,
  • ഫിറ്റർ-47,
  • ഇൻസ്ട്രുമെന്റ് മെക്കാനിക്-18,
  • ഇലക്ട്രോണിക് മെക്കാനിക്-18,
  • പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അസിസ്റ്റന്റ് (പി.എസ്.എ.എ)/കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്-10,
  • വെൽഡർ-10,
  • ടർണർ-10,
  • മെഷിനിസ്റ്റ്-8,
  • റെഫ്രിജറേഷൻ ആൻഡ് എയർ കണ്ടീഷനിങ് മെക്കാനിക്-9.

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ.

മുൻവർഷങ്ങളിൽ പരിശീലനം നേടിയവർ അപേക്ഷിക്കാൻ അർഹരല്ല.

പ്രായം : 14-24 വയസ്സ്. 15.07.2022 തീയതി വെച്ചാണ് പ്രായം കണക്കാക്കുന്നത്.

എസ്.സി/എസ്.ടി. വിഭാഗത്തിന് അഞ്ചുവർഷവും ഒ.ബി.സി. വിഭാഗത്തിന് മൂന്നുവർഷവും വയസ്സിളവ് ലഭിക്കും.

സ്റ്റൈപ്പെൻഡ് : 8855 രൂപ.

പ്രോഗ്രാമിങ് ആൻഡ് സിസ്റ്റം അഡ്മിനിസ്ട്രേഷൻ അസിസ്റ്റന്റ് (പി.എസ്.എ.എ)/കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റന്റ്, വെൽഡർ ട്രേഡുകളിലുള്ളവർക്ക് 7700 രൂപ.

തിരഞ്ഞെടുപ്പ് : ഐ.ടി.ഐ. സ്റ്റാൻഡേർഡ് മാർക്കിന്റെ അടിസ്ഥാനത്തിൽ ഷോർട്ട്ലിസ്റ്റ് ചെയ്താണ് തിരഞ്ഞെടുപ്പ്.

വിശദവിവരങ്ങൾക്കും അപേക്ഷാഫോമും www.npcil.nic.in/HR Management/Opportunities എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷാമാതൃക പൂരിപ്പിച്ച് അനുബന്ധരേഖകളുമായി

Deputy Manager (HRM)
NUCLEAR POWER CORPORATION OF INDIA LIMITED
KAKRAPAR GUJARAT SITE
Anumala-394651
Ta. Vyara, Dist.Tapi, Gujarat

എന്ന വിലാസത്തിലേക്ക് അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 15.

Important Links
Official Notification & Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!