Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest Updates10/+2 JobsGovernment JobsJob NotificationsJobs @ KeralaKerala Govt Jobs

ഏഴാം ക്ലാസ് /ഉയർന്ന യോഗ്യതയുള്ളവർക്ക് ദേവസ്വം ബോർഡിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 18

ഗുരുവായൂർ , മലബാർ , തിരുവിതാംകൂർ എന്നീ ദേവസ്വങ്ങളിൽ വിവിധ തസ്തികകളിൽ ഒഴിവുണ്ട്.

ദേവസ്വം റിക്രൂട്ട്മെൻറ് ബോർഡാണ് അപേക്ഷ ക്ഷണിച്ചത്.

ഹിന്ദുമതത്തിൽപെട്ട ഉദ്യോഗാർഥികൾക്ക് മാത്രമാണ് അപേക്ഷിക്കാൻ അർഹത.

വിജ്ഞാപന നമ്പർ : 329/ആർ 1/2020/കെ.ഡി.ആർ.ബി.

കാറ്റഗറി നമ്പർ : 39/2020

തസ്‌തികയുടെ പേര് : മെഡിക്കൽ സൂപ്രണ്ട്

  • ഒഴിവുകളുടെ എണ്ണം : 01
  • ഗുരുവായൂർ ദേവസ്വം മെഡിക്കൽ സെൻററിലാണ് ഒഴിവ്.

യോഗ്യത :

  • എം.ബി.ബി.എസ്,
  • സർക്കാർ മേഖലയിലോ അല്ലെങ്കിൽ സ്വകാര്യമേഖലയിലോ കുറഞ്ഞത് 200 കിടക്കകളുള്ള ആശുപത്രിയിൽ അഞ്ചുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം ,
  • ടി.സി.എം.സിയുടെ നിലവിലുള്ള സ്ഥിരം രജിസ്ട്രേഷൻ.
  • ശമ്പളം : 68700-110400 രൂപ.

പ്രായപരിധി : 1980 ജനുവരി രണ്ടിനും 1995 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം (നിയമാനുസൃത വയസ്സിളവുണ്ടാകും).

അപേക്ഷാഫീസ് : 1000 രൂപ.

എസ്.സി/എസ്.ടി. വിഭാഗക്കാർക്ക് 750 രൂപ.

കാറ്റഗറി നമ്പർ : 40/2020

തസ്‌തികയുടെ പേര് : അസിസ്റ്റൻറ് എൻജിനീയർ (സിവിൽ)

  • ഒഴിവുകളുടെ എണ്ണം : 02
  • ഗുരുവായൂർ ദേവസ്വത്തിലാണ് ഒഴിവ്.

യോഗ്യത :

  • സിവിൽ എൻജിനീയറിങ്ങിൽ അംഗീകൃത ബിരുദം അല്ലെങ്കിൽ തത്തുല്യ യോഗ്യത.
  • ശമ്പളം : 39500- 83000 രൂപ.

പ്രായപരിധി : 1984 ജനുവരി രണ്ടിനും 1995 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം (നിയമാനുസൃത വയസ്സിളവുണ്ടാകും).

അപേക്ഷാഫീസ് : 500 രൂപ.

എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് 250 രൂപ.

കാറ്റഗറി നമ്പർ : 41/2020

തസ്‌തികയുടെ പേര് : ക്ലാർക്ക്

  • ഒഴിവുകളുടെ എണ്ണം : 10
  • മലബാർ ദേവസ്വത്തിൽ നേരിട്ടുള്ള നിയമനമാണ്.

യോഗ്യത :

  • പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത ,
  • ഡി.സി.എ അല്ലെങ്കിൽ തത്തുല്യ യോഗ്യത.
  • ശമ്പളം : 19,000- 43,600 രൂപ.

പ്രായപരിധി : 1985 ജനുവരി രണ്ടിനും 2002 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം (നിയമാനുസൃത വയസ്സിളവുണ്ടാകും).

അപേക്ഷാ ഫീസ് : 300 രൂപ.

എസ്.സി / എസ്.ടി വിഭാഗക്കാർക്ക് 200 രൂപ.

കാറ്റഗറി നമ്പർ : 42/2000

തസ്‌തികയുടെ പേര് : ക്ലാർക്ക്

  • ഒഴിവുകളുടെ എണ്ണം : 05
  • മലബാർ ദേവസ്വം ബോർഡിൽ 10 വർഷം സർവീസ് പൂർത്തിയാക്കിയ താഴ്ന്ന ശമ്പളമുള്ള സ്ഥിരം ക്ഷേത്ര ജീവനക്കാരിൽനിന്ന് തസ്തികമാറ്റംവഴി മാത്രമാണ് ഈ ഒഴിവുകളിൽ നിയമനം.

യോഗ്യത :

  • പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത ,
  • ഡി.സി.എ. അല്ലെങ്കിൽ തത്തുല്യ യോഗ്യത.
  • ശമ്പളം : 19,000- 43,600 രൂപ.
  • നിശ്ചിത മാതൃകയിലുള്ള സർവീസ് സർട്ടിഫിക്കറ്റ് ആവശ്യപ്പെടുമ്പോൾ ഹാജരാക്കണം.

പ്രായപരിധി : 1970 ജനുവരി രണ്ടിനോ അതിനു ശേഷ ജനിച്ചവരായിരിക്കണം.

അപേക്ഷാഫീസ് : 300 രൂപ.

കാറ്റഗറി നമ്പർ : 43/2020

തസ്‌തികയുടെ പേര് : ഗോൾഡ് സ്മിത്ത്

  • ഒഴിവുകളുടെ എണ്ണം : 01
  • മലബാർ ദേവസ്വത്തിലാണ് 3 ഒഴിവ്.

യോഗ്യത :

  • എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യ യോഗ്യത ,
  • സ്വർണം , വെള്ളി ആഭരണങ്ങൾ നിർമിക്കുന്നതിനുള്ള അറിവും വൈദഗ്ധ്യവും ആ മേഖലയിൽ മൂന്നുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയവും.
  • ശമ്പളം : 18000- 41500 രൂപ.
  • പ്രവൃത്തിപരിചയം തെളിയിക്കുന്നതിന് ആഭരണങ്ങൾ നിർമിക്കുന്നതോ വിപണനം ചെയ്യുന്നതോ ആയ സ്ഥാപനത്തിൽനിന്നുള്ള സാക്ഷ്യ പത്രം ഹാജരാക്കണം.

പ്രായപരിധി : 1985 ജനുവരി രണ്ടിനും 2002 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം (നിയമാനുസൃത വയസ്സിളവുണ്ടാകും).

അപേക്ഷാ ഫീസ് : 300 രൂപ.

എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് 200 രൂപ.

കാറ്റഗറി നമ്പർ : 44/2020

തസ്‌തികയുടെ പേര് : ഡ്രൈവർ കം ഓഫീസ് അറ്റൻഡൻറ്

  • ഒഴിവുകൾ കണക്കാക്കപ്പെട്ട മലബാർ ദേവസ്വത്തിലാണ് ഒഴിവ്.

യോഗ്യത :

  • ഏഴാം ക്ലാസ് പാസാകണം ,
  •  മൂന്നുവർഷമായി നിലവിലുള്ള എൽ.എം.വി ഡ്രൈവിങ് ലൈസൻസ് ,
  • ലൈറ്റ് മോട്ടോർ വാഹനങ്ങൾ ഓടിക്കുന്നതിൽ മികവ്.
  • ശമ്പളം : 18,000- 41,500 രൂപ.

വാഹനം ഓടിക്കുന്നതിനുള്ള പ്രാവീണ്യം പ്രായോഗികപരീക്ഷയിലൂടെ പരിശോധിക്കും.

പ്രായപരിധി : 1985 ജനുവരി രണ്ടിനു 2002 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം (നിയമാനുസൃത വയസ്സിളവുണ്ടാകും).

അപേക്ഷാഫീസ് : 200 രൂപ

എസ്.സി/ എസ്.ടി വിഭാഗക്കാർക്ക് 100 രൂപ.

കാറ്റഗറി നമ്പർ : 45/2020 

തസ്‌തികയുടെ പേര് : എൽ.ഡി ടൈപ്പിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • തിരുവിതാംകൂർ ദേവസ്വം ബോർഡിലാണ് ഒഴിവ്.

യോഗ്യത :

  • എസ്.എസ്.എൽ.സി. പാസാകണം അല്ലെങ്കിൽ തത്തുല്യ യോഗ്യത ,
  • ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് ലോവറിലും മലയാളം ലോവറിലുമുള്ള കെ.ജി.ടി.ഇ. സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യ യോഗ്യത ,
  • കംപ്യൂട്ടർ വേഡ് പ്രോസസിങ് അല്ലെങ്കിൽ തത്തുല്യ യോഗ്യത.
  • ശമ്പളം : 19,000- 43,600 രൂപ.

പ്രായപരിധി : 1984 ജനുവരി രണ്ടിനും 2002 ജനുവരി ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം (നിയമാനുസൃത വയസ്സിളവുണ്ടാകും).

അപേക്ഷാഫീസ് : 300 രൂപ.

എസ്.സി / എസ്.ടി വിഭാഗക്കാർക്ക് 200 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ വെബ്സൈറ്റ് വഴി ഓൺലൈനായി അയയ്ക്കാം.

വിശദ വിവരങ്ങൾ www.kdrb.kerala.gov.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 18.

Important Links
Official Notification Click Here
Apply Online Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!