Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsITI/Diploma JobsLatest UpdatesNursing/Medical Jobs

എൻ.എച്ച്.പി.സിയിൽ 173 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 30

ഹരിയാണയിലെ ഫരീദാബാദിലുള്ള കേന്ദ്ര പൊതു മേഖലാ കമ്പനിയായ നാഷണൽ ഹൈഡ്രോ ഇലക്ട്രിക് പവർ കോർപ്പറേഷൻ (എൻ.എച്ച്.പി.സി ) വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

173 ഒഴിവുണ്ട്.

ഇതിൽ 133 ഒഴിവുകൾ ജൂനിയർ എൻജീനിയർ തസ്തികകളിലാണ്.

ഒഴിവ് , യോഗ്യത , പ്രായം , ശമ്പളം എന്നിവ ക്രമത്തിൽ ചുവടെ ചേർക്കുന്നു 


തസ്തികയുടെ പേര് : ജൂനിയർ എൻജിനീയർ

  • ഒഴിവുകളുടെ എണ്ണം : 133 (സിവിൽ -68 , ഇലക്ട്രിക്കൽ -34 , മെക്കാനിക്കൽ -31)
  • യോഗ്യത : സിവിൽ / ഇലക്ട്രിക്കൽ / മെക്കാനിക്കൽ എൻജിനീയറിങ്ങിൽ കുറഞ്ഞത് 60 ശതമാനം മാർക്കോടെ / തത്തുല്യ ഗ്രേഡോടെ നേടിയ ഡിപ്ലോമ.
    ഓട്ടോ കാഡ് അറിവ് അഭിലഷണീയ യോഗ്യതയാണ്.
  • പ്രായപരിധി : 30 വയസ്സ്.
  • ശമ്പളം : 29,600-1,19,600 രൂപ.

തസ്തികയുടെ പേര് : സീനിയർ അക്കൗണ്ടൻറ്

  • ഒഴിവുകളുടെ എണ്ണം : 20
  • യോഗ്യത : ഇൻറർമീഡിയേറ്റ് സി.എ / സി.എം.എ വിജയം.
  • പ്രായപരിധി : 30 വയസ്സ്.
  • ശമ്പളം : 29,600-1,19,500 രൂപ.

തസ്തികയുടെ പേര് : സീനിയർ മെഡിക്കൽ ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 13
  • യോഗ്യത : എം.ബി.ബി.എസ്സും രണ്ടുവർഷത്തെ ഇൻറൺഷിപ്പും.
  • പ്രായപരിധി : 33 വയസ്സ്.
  • ശമ്പളം : 60,000- 1,8,000 രൂപ.

തസ്തികയുടെ പേര് : അസിസ്റ്റൻറ് രാജ്ഭാഷ ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 07
  • യോഗ്യത : ബിരുദതലത്തിൽ ഇംഗ്ലീഷ് ഐച്ഛികവിഷയമായി പഠിച്ച ഹിന്ദി ബിരുദാനന്തര ബിരുദധാരികൾ.
    അല്ലെങ്കിൽ ബിരുദതലത്തിൽ ഹിന്ദി ഐച്ഛിക വിഷയമായി പഠിച്ച ഇംഗ്ലീഷ് ബിരുദാനന്തര ബിരുദധാരികൾ.
    60 ശതമാനം മാർക്കോടെയായിരിക്കണം പി.ജി. വിജയം.
    കേന്ദ്ര സംസ്ഥാന ഗവ പൊതുമേഖലാ സ്ഥാപനങ്ങളിൽ മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 38 വയസ്സ്.
  • ശമ്പളം : 40,000-1,40,000 രൂപ.

ഉയർന്ന പ്രായപരിധിയിൽ എസ്.സി , എസ്.ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി (എൻ.സി.എൽ) വിഭാഗക്കാർക്ക് മൂന്നുവർഷത്തയും ഇളവ് ലഭിക്കും.

ഭിന്നശേഷിക്കാർക്കും വിമുക്തഭടർക്കും നിയമാനുസൃത ഇളവുണ്ട്.

അപേക്ഷാഫീസ് : എസ്.സി , എസ്.ടി , ഭിന്നശേഷി വിഭാഗക്കാർക്കും വിമുക്തഭടർക്കും ഫീസ് ഇല്ല.

മറ്റുള്ളവർക്ക് 250 രൂപ.

ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.

തിരഞ്ഞെടുപ്പ് : തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഓൺലൈൻ പരീക്ഷയുണ്ടാകും.

200 മാർക്കിനുള്ള പരീക്ഷയ്ക്ക് മൂന്നുമണിക്കൂറാണ് സമയം.

കേരളത്തിൽ കൊച്ചിയാണ് കേന്ദ്രം.

അപേക്ഷ : ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുവാനും www.nhpcindia.com എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 30.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

 

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!