Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsDistrict Wise JobsEngineering JobsErnakulamGovernment JobsJobs @ KeralaKerala Govt JobsLatest Updates

കൊച്ചിൻ ഷിപ്പ്യാഡിൽ 70 പ്രോജക്ട് ഓഫീസർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 03

കേന്ദ്ര സർക്കാരിന്റെ മിനിരത്ന കമ്പനിയായ കൊച്ചിൻ ഷിപ്പ്യാഡിൽ 70 പ്രോജക്ട് ഓഫീസർ ഒഴിവ്.

കരാർ നിയമനമായിരിക്കും.

ഓൺലൈനായി അപേക്ഷിക്കണം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : സീനിയർ പ്രോജക്ട് ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 14

ഒഴിവുകൾ :

  • മെക്കാനിക്കൽ-10 ,
  • ഇലക്ട്രിക്കൽ-2 ,
  • ഇലക്ട്രോണിക്സ്-1 ,
  • സിവിൽ-1

യോഗ്യത :

  • മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ / സിവിൽ എൻജിനീയറിങ് 60 ശതമാനം മാർക്കോടെ ബിരുദവും നാലുവർഷത്തെ പ്രവൃത്തി പരിചയവും.

തസ്തികയുടെ പേര് : പ്രോജക്ട് ഓഫീസർ

  • ഒഴിവുകളുടെ എണ്ണം : 56

ഒഴിവുകൾ :

  • മെക്കാനിക്കൽ- 29 ,
  • ഇലക്ട്രിക്കൽ- 10 ,
  • ഇലക്ട്രോണിക്സ് -4 ,
  • ഇൻസ്ട്രുമെന്റേഷൻ- 1 ,
  • സിവിൽ -9 ,
  • ഡിസൈൻ ഇൻഫർമേഷൻ ടെക്നോളജി- 2 ,
  • ഇൻഫർമേഷൻ ടെക്നോളജി-1

യോഗ്യത : മെക്കാനിക്കൽ/ ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രുമെന്റേഷൻ / ഇൻസ്ട്രുമെന്റേഷൻ / സിവിൽ / കംപ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി എൻജിനീയറിങ് ബിരുദം.

രണ്ടു വർഷത്തെ പ്രവൃത്തിപരിചയം.

ഡിസൈൻ – ഇൻഫർമേഷൻ ടെക്നോളജി തസ്തികയിലേക്ക് എൻജിനീയറിങ് ബിരുദം യോഗ്യത പരിഗണിക്കും.

ഇൻഫർമേഷൻ ടെക്നോളജി തസ്തികയിലേക്ക് കംപ്യൂട്ടർ സയൻസ് / കംപ്യൂട്ടർ ആപ്ലിക്കേഷൻ/ ഇൻഫർമേഷൻ ടെക്നോളജി ബിരുദാനന്തരബിരുദവും പരിഗണിക്കും.

പ്രായം :

  • സീനിയർ പ്രോജക്ട് ഓഫീസർ തസ്തികയിൽ 35 വയസ്സ്.
  • പ്രോജക്ട് ഓഫീസർ തസ്തികയിൽ 30 വയസ്സ്.

ശമ്പളം :

സീനിയർ പ്രോജക്ട് ഓഫീസർ തസ്തികയിലേക്ക്,

  • ആദ്യത്തെ വർഷം 47,000 രൂപയും
  • രണ്ടാമത്തെ വർഷം 48,000 രൂപയും
  • മൂന്നാമത്തെ വർഷം 50,000 രൂപയുമാണ് ശമ്പളം.

പ്രോജക്ട് ഓഫീസർ തസ്തികയിൽ

  • ആദ്യത്തെ വർഷം 37,000 രൂപയും
  • രണ്ടാമത്തെ വർഷം 38,000 രൂപയും
  • മൂന്നാമത്തെ വർഷം 40,000 രൂപയുമാണ് ശമ്പളം.

തിരഞ്ഞെടുപ്പ് :

ഒബ്ജക്ടീവ് ടൈപ്പ് ടെസ്റ്റിലൂടെയും അഭിമുഖത്തിലൂടെയുമാണ് തിരഞ്ഞെടുപ്പ്.

100 മാർക്കിൽ 50 മാർക്കിന് ഒബ്ജക്ടീവ് ടെസ്റ്റും 20 മാർക്കിന് അഭിമുഖവും 30 മാർക്കിന് പ്രവൃത്തിപരിചയവുമായിരിക്കും കണക്ക് കൂട്ടുക.

അപേക്ഷാഫീസ് : 400 രൂപ.

ഡെബിറ്റ് / ക്രെഡിറ്റ് കാർഡ് / നെറ്റ് ബാങ്കിങ് വഴി ഫീസടയ്ക്കാം.

എസ്.സി / എസ്.ടി / ഭിന്നശേഷി വിഭാഗത്തിന് ഫീസില്ല.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈൻ ആയി അപേക്ഷ സമർപ്പിക്കാം

വിശദ വിവരങ്ങൾക്കും www.cochinshipyard.in അപേക്ഷിക്കാനും എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഡിസംബർ 03.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!