Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsGovernment JobsITI/Diploma JobsJob NotificationsLatest Updates

മസഗോൺ ഡോക്കിൽ 425 അപ്രൻറിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 10

മുംബൈയിലെ മസഗോൺ ഡോക്കിൽ 425 അപ്രൻറിസ് ഒഴിവ്.

ഗ്രൂപ്പ് എ, ബി , സി വിഭാഗങ്ങളിലാണ് അവസരം.

ഓൺലൈനായി അപേക്ഷിക്കണം.

ഗ്രൂപ്പ് എ ഒഴിവുകൾ :

  • ഡ്രാഫ്റ്റ്സ്മാൻ (മെക്കാനിക്കൽ) -20 ,
  • ഇലക്ട്രിഷ്യൻ -34 ,
  • ഫിറ്റർ 62 ,
  • പൈപ്പ് ഫിറ്റർ -72 ,
  • സ്‌ട്രക്‌ചറൽ ഫിറ്റർ -63

യോഗ്യത : ജനറൽ സയൻസും മാത്തമാറ്റിക്സ് പഠിച്ച് പത്താം ക്ലാസ് വിജയം 60 ശതമാനം മാർക്കുണ്ടായിരിക്കണം.

എസ്.സി/ എസ്.ടി വിഭാഗത്തിന് പാസ് മാർക്ക് മതി.

ഉയർന്ന യോഗ്യതയുള്ളവർക്കും അപേക്ഷിക്കാം എന്നാൽ തിരഞ്ഞെടുപ്പിനായി പത്താം ക്ലാസിലെ മാർക്കാണ് പരിഗണിക്കുക.

പ്രായം : 15-19 വയസ്സ്.

ഗ്രൂപ്പ് ബി ഒഴിവുകൾ :

  • ഫിറ്റർ സ്‌ട്രക്‌ചറൽ- 20 ,
  • ഇലക്ട്രീഷ്യൻ -15 ,
  • പൈപ്പ് ഫിറ്റർ -15 ,
  • വെൽഡർ -15
  • കംപ്യൂട്ടർ ഓപ്പറേറ്റർ ആൻഡ് പ്രോഗ്രാമിങ് അസിസ്റ്റൻറ് -15 ,
  • കാർപെൻറർ -21

യോഗ്യത : ബന്ധപ്പെട്ട വിഷയത്തിൽ ഐ.ടി.ഐ. പാസായിരിക്കണം.

60 ശതമാനം മാർക്കുണ്ടായിരിക്കണം.

എസ്.സി / എസ്.ടി വിഭാഗത്തിന് പാസ് മാർക്ക് മതി.

ഫിറ്റർ – സ്ട്രക്ചറൽ ട്രേഡിലേക്ക് ഐ.ടി.ഐ. ഫിറ്റർ ട്രേഡിലുള്ളവർക്ക് അപേക്ഷിക്കാം.

പ്രായം : 16- 21 വയസ്സ്

ഗ്രൂപ്പ് സി ഒഴിവുകൾ :

  • റിഗ്ഗർ -47 ,
  • വെൽഡർ (ഗ്യാസ് ആൻഡ് ഇലക്ട്രിക്)-26

യോഗ്യത : എട്ടാം ക്ലാസ് പാസായിരിക്കണം.

50 ശതമാനം മാർക്കുണ്ടായിരിക്കണം.

എസ്.സി / എസ്.ടി. വിഭാഗത്തിന് പാസ് മാർക്ക് മതി പ്രായം.

പ്രായപരിധി : 14-18 വയസ്സ്.

തിരഞ്ഞെടുപ്പ് :

എഴുത്തുപരീക്ഷയിലുടെയും മെഡിക്കൽ/ രേഖ പരിശോധനയിലൂടെയുമാണ് തിരഞ്ഞെടുപ്പ്.

പരീക്ഷയ്ക്ക് മുംബൈ , നാഗ്പുർ , പുണെ , ഔറംഗാബാദ് എന്നിവിടങ്ങളിൽ കേന്ദ്രങ്ങളുണ്ടാകും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കാം

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.mazagondock.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 10.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!