മലബാർ കാൻസർ സെൻററിൽ 8 ഒഴിവ്
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി : മാർച്ച് 3
തലശ്ശേരിയിലെ മലബാർ കാൻസർ സെൻററിൽ പ്രോജക്റ്റുമായി ബന്ധപ്പെട്ട താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
എട്ട് ഒഴിവുണ്ട്.
ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓
തസ്തികയുടെ പേര് : ഡേറ്റാ എൻട്രി ഓപ്പറേറ്റർ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : ഏതെങ്കിലും വിഷയത്തിൽ ബിരുദവും കംപ്യൂട്ടർ അപ്ലിക്കേഷനിൽ ഡിപ്ലോമ /പി.ജി.ഡി.സി.എയും ഒരുവർഷത്തെ പരിചയവും.
തസ്തികയുടെ പേര് : റിസർച്ച് നഴ്സ്
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : എൻ.എം / ബി.എസ്.സി നഴ്സിങ്.
ജി.എൻ.എമ്മുകാർക്ക് രണ്ടു വർഷത്തെയും ബി.എസ്.സി നഴ്സിങ്ങുകാർക്ക്ഒ - രുവർഷത്തെയും പരിചയവും.
തസ്തികയുടെ പേര് : ഫാർമസിസ്റ്റ്
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : ബി.ഫാം /ഡി.ഫാം.
ഡി.ഫാംകാർക്ക് ഒരുവർഷത്തെ പരിചയം വേണം.
തസ്തികയുടെ പേര് : ക്ലിനിക്കൽ ട്രയൽ കോ – ഓർഡിനേറ്റർ
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : പി.ഫാം.ഡി / എം.ഫാം / ബി.ഡി.എസ് / എം.പി.എച്ച് /എം.എസ്.സി (ബയോസ്റ്റാറ്റിസ്റ്റിക്സ്) പോസ്റ്റ് ഗ്രാജുവേറ്റ് ഇൻ ക്ലിനിക്കൽ റിസർച്ച് എം.എസ്.സി നഴ്സിങ്.
- ഒരുവർഷത്തെ പരിചയവും വേണം.
തസ്തികയുടെ പേര് : പ്രോജക്ട് മാനേജർ
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : എം.ബി.ബി.എസ് / ബി.ഡി.എസ് / എം.എസ്.സി ബയോ സ്റ്റാറ്റിസ്റ്റിക്സ് /എം.എം.എസ്.സി – ക്ലിനിക്കൽ റിസർച്ച് /എം.എം.എസ്.സി
നഴ്സിങ്/ നഴ്സിങ് /ലൈഫ് സയൻസുമായി ബന്ധപ്പെട്ട ബിരുദാനന്തരബിരുദവും പി.ജി ഡിപ്ലോമയും / ക്ലിനിക്കൽ റിസർച്ച് ട്രെയിനിങ്ങും. രണ്ടുവർഷത്തെ പരിചയം വേണം.
പ്രായം : പ്രോജക്ട് മാനേജർ തസ്തികയിൽ 40 വയസ്സും മറ്റെല്ലാ തസ്തികകളിലും 30 വയസ്സുമാണ് ഉയർന്ന പ്രായപരിധി.
ഫീസ് : എസ്.സി. , എസ്.ടി , വിഭാഗക്കാർക്ക് 50 രൂപയും മറ്റുള്ളവർക്ക് 250 രൂപയുമാണ് അപേക്ഷാഫീസ്.
RTGS / NEFT / IMPS / UPI സംവിധാനം വഴിയാണ് ഫീസ് അടയ്ക്കേണ്ടത്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
വിശദവിവരങ്ങൾക്കും ഓൺലൈനായി അപേക്ഷിക്കുന്നതിനും www.mcc.kerala.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
കൂടാതെ ഓൺലൈൻ അപേക്ഷ ഡൗൺലോഡ് ചെയ്ത് ബന്ധപ്പെട്ട രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ
Director ,
Malabar Cancer Centre ,
Moozhikkara P.O,
Thalassery ,
Kerala – 670103
എന്ന വിലാസത്തിൽ മാർച്ച് 15 നകം ലഭിക്കുകയും വേണം.
ഓൺലൈനായി അപേക്ഷിക്കാനുള്ള അവസാന തീയതി : മാർച്ച് 3.
ഓൺലൈൻ അപേക്ഷയും ബന്ധപ്പെട്ട രേഖകളും academicoffice@mcc.kerala.gov.in എന്ന ഇ -മെയിലിലും മാർച്ച് 15 – നകം ലഭിക്കണം.
Important Links | |
---|---|
Official Notification | Click Here |
Apply Online | Click Here |
More Details | Click Here |