Government JobsJob NotificationsLatest Updates
ലോക്‌സഭയിൽ 12 പരിഭാഷകർ ഒഴിവുകൾ
ഇ-അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 18
ലോക്‌സഭ സെക്രട്ടേറിയറ്റിൽ 12 ഇൻറർപ്രട്ടറുടെ ഒഴിവുണ്ട് .
ഡയറക്ട് റിക്രൂട്ട്മെൻറാണ് .
തസ്തികയുടെ പേര് , ഒഴിവുകളുടെ എണ്ണം , യോഗ്യത എന്നിവ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : ഹിന്ദി / ഇംഗ്ലീഷ് ഇൻറർപ്രട്ടർ
- ഒഴിവുകളുടെ എണ്ണം : 07
- യോഗ്യത : ഹിന്ദിയിൽ ബിരുദാനന്തര ബിരുദവും ബിരുദതലത്തിൽ ഇംഗ്ലീഷ് ഭാഷാപഠനവും അല്ലെങ്കിൽ ഇംഗ്ലീഷിൽ ബിരുദാനന്തര ബിരുദവും ബിരുദതലത്തിൽ ഹിന്ദി ഭാഷാപഠനവുമാണ് അടിസ്ഥാന യോഗ്യത .
- പ്രായപരിധി : 27 വയസ്സ്
തസ്തികയുടെ പേര് : പ്രാദേശിക ഭാഷ ഇൻറർപ്രട്ടർ
- ഒഴിവുകളുടെ എണ്ണം : 05 ( കൊങ്കണി , ഡോഗ്രി , കശ്മീരി , സാന്താലി , സിന്ധി )
- യോഗ്യത : ഇംഗ്ലീഷിലോ ഇംഗ്ലീഷ് ഭാഷയിലെ പഠനത്തിലൂടെയോ ഉള്ള ബിരുദാനന്തര ബിരുദവും ബിരുദതലത്തിൽ അതത് പ്രാദേശികഭാഷാ പഠനവുമാണ് അടിസ്ഥാന യോഗ്യത
- പ്രായപരിധി : 35 വയസ്സ് .
വിവർത്തനത്തിലും പരിഭാഷയിലുമുള്ള പ്രാവീണ്യം , അംഗീകൃത കംപ്യൂട്ടർ കോഴ്‌സ് സർട്ടിഫിക്കറ്റ് എന്നിവ അഭിലഷണീയം .
www.loksabha.nic.in വെബ്‌സൈറ്റിൽ നിന്ന് അപേക്ഷാഫോറം ഡൗൺലോഡ് ചെയ്തെടുക്കാം .
ഇത് പൂരിപ്പിച്ചതിനുശേഷം സ്‌കാൻ ചെയ്‌ത് പി.ഡി.എഫ് ആക്കി recruitment-Iss@sanad.nic.in എന്ന ഇ – മെയിലിൽ അയയ്ക്കണം .
പി.ഡി.എഫ് ഫയലിൻറ പേര് അപേക്ഷകൻറ പേരും ജനനത്തീയതിയും ഉൾപ്പെട്ടതായിരിക്കണം.
ഇ – അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 18
Important Links | |
---|---|
Official Notification & Application Form | Click Here |
More Details | Click Here |