Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Kerala PSC UpdatesLatest Updates

ലാസ്റ്റ് ഗ്രേഡ് മുഖ്യപരീക്ഷ | അറിയേണ്ടതെല്ലാം

LGS Main Examination Details & Instructions 2021 : ലാസ്റ്റ് ഗ്രേഡ് മുഖ്യപരീക്ഷ ശനിയാഴ്ച (2021 നവംബർ 27) ഉച്ചയ്ക്ക് 2.30 മുതൽ 4:15 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും. ഉദ്യോഗാർഥികൾ ഉച്ചയ്ക്കുള്ള പരീക്ഷയ്ക്ക് 2.30 ന് മുമ്പായി പരീക്ഷാകേന്ദ്രത്തിൽ എത്തണം.

LD Clerk പരീക്ഷ എഴുതുന്നവർ ശ്രദ്ധിക്കുക..!!

പരീക്ഷ 2021 നവംബർ 27 – ന് ഉച്ചയ്ക്ക് 2:30 മുതൽ വൈകുന്നേരം 4:15 വരെയാണ്.


ലാസ്റ്റ് ഗ്രേഡ് മുഖ്യപരീക്ഷ | 2.83 ലക്ഷം പേർക്ക് 1222 കേന്ദ്രങ്ങൾ | കോവിഡ് ബാധിതർക്കും ക്വാറന്റീനിൽ കഴിയുന്നവർക്കും പ്രത്യേക സൗകര്യം


വിവിധ വകുപ്പുകളിലെ ലാസ്റ്റ് ഗ്രേഡ് സർവെൻറ്സ് (ഓഫീസ് അറ്റൻഡർ വാച്ചർ) മുഖ്യപരീക്ഷയ്ക്ക് 2,83,473 പേർക്ക് സൗകര്യം.

നവംബർ 27-ന് 14 ജില്ലകളിലായി ഏകീകൃത പരീക്ഷ നടത്തും.

മൊത്തം 1222 പരീക്ഷാകേന്ദ്രങ്ങൾ സജ്ജീകരിച്ചു.

ഏറ്റവും കൂടുതൽ പരീക്ഷാകേന്ദ്രങ്ങളും പരീക്ഷാർഥികളും തിരുവനന്തപുരത്താണ്.

201 കേന്ദ്രങ്ങളിലായി 47,080 പേർ തലസ്ഥാനത്ത് പരീക്ഷയെഴുതും.

32 കേന്ദ്രങ്ങളിലായി 7448 പേർ പരീക്ഷയെഴുതുന്ന പത്തനംതിട്ടയിലാണ് ഏറ്റവും കുറവ്.

അപേക്ഷിച്ചവരുടെ താത്കാലിക മേൽ വിലാസമുള്ള ജില്ലയിലാണ് പരീക്ഷാകേന്ദ്രം അനുവദിച്ചതെന്ന് പി.എസ്.സി. അറിയിച്ചു.

അതിനാൽ അപേക്ഷ സമർപ്പിച്ച ജില്ലയിൽ തന്നെ പരീക്ഷാകേന്ദ്രം ലഭിക്കണമെന്നില്ല.

മുഖ്യപരീക്ഷയുടെ മാർക്ക് കണക്കാക്കി ഓരോ ജില്ലയ്ക്കും പ്രത്യേകം റാങ്ക് പട്ടികയുണ്ടാക്കും.

അപേക്ഷിച്ച ജില്ലയിലെ റാങ്ക്പട്ടികയിലേക്കായിരിക്കും ഉദ്യോഗാർഥിയെ പരിഗണിക്കുന്നത്.

പൊതുപരീക്ഷയായതിനാൽ ഏത് ജില്ലയിലും പരീക്ഷയെഴുതാം.

എന്നാൽ ഇപ്പോൾ അനുവദിച്ചിരിക്കുന്ന പരീക്ഷാകേന്ദ്രം ഒരു കാരണവശാലും മാറ്റി നൽകില്ലെന്ന് പി.എസ്.സി. അറിയിച്ചു.

കോവിഡ് ബാധിതർക്കും ക്വാറൻറീനിൽ കഴിയുന്നവർക്കും അതത് പരീക്ഷാകേന്ദ്രങ്ങളിൽ പ്രത്യേക സൗകര്യം ഒരുക്കും.

അതിന് പരീക്ഷാകേന്ദ്രത്തിൽ മുൻകൂട്ടി അറിയിപ്പ് നൽകണം.

അഞ്ച് ഘട്ടങ്ങളിലായി നടത്തിയ പ്രാഥമികപരീക്ഷയിൽ വിജയിച്ചവരെയാണ് മുഖ്യപരീക്ഷയ്ക്കായി പി.എസ്.സി. തിരഞ്ഞെടുത്തത്.

ജില്ല തിരിച്ചുള്ള അർഹതാപട്ടികയും ഇതിനായി പ്രസിദ്ധീകരിച്ചിരുന്നു.

അർഹതാപട്ടികയിലുള്ള എല്ലാവർക്കും മുഖ്യപരീക്ഷയ്ക്ക് സൗകര്യം നൽകും.

പരീക്ഷയെഴുതുമെന്ന് ഇതിന് മുൻകൂർ ഉറപ്പ് വാങ്ങിയിരുന്നില്ല.

അർഹതാപട്ടികയിൽ ഉൾപ്പെട്ടവർക്കെല്ലാം പ്രൊഫൈലിൽ അഡ്മിഷൻ ടിക്കറ്റ് ലഭ്യമാക്കിയിട്ടുണ്ട്.

ഇതിന്റെ പകർപ്പും അംഗീകൃത തിരിച്ചറിയൽ കാർഡിലേതെങ്കിലും ഒന്നിന്റെ അസലുമായാണ് പരീക്ഷാ കേന്ദ്രത്തിലെത്തേണ്ടത്.അല്ലാത്തവർക്ക്
പരീക്ഷയെഴുതാനാകില്ല.

ഏഴാം ക്ലാസ് വിജയിച്ച, ബിരുദധാരികളല്ലാത്തവരിൽ നിന്നാണ് ലാസ്റ്റ് ഗ്രേഡ് സർവെൻറ്സിന് അപേക്ഷ ക്ഷണിച്ചത്.

മുഖ്യപരീക്ഷയുടെ മാർക്കിൻറ അടിസ്ഥാനത്തിൽ റാങ്ക് പട്ടിക തയ്യാറാക്കും.

രേഖാപരിശോധനയ്ക്ക് മുന്നോടിയായി സാധ്യതാപട്ടികയും പ്രസിദ്ധീകരിക്കുന്നുണ്ട്.

അടുത്ത വർഷം ആദ്യം ഇതുണ്ടാകും.

ലാസ്റ്റ് ഗ്രേഡ് സർവെൻറ്സിന് നിലവിൽ റാങ്ക്പട്ടികയില്ല.

ലാസ്റ്റ് ഗ്രേഡ് മുഖ്യപരീക്ഷ എഴുതുന്നവരുടെ എണ്ണം,ബ്രാക്കറ്റിൽ പരീക്ഷാകേന്ദ്രങ്ങളുടെ എണ്ണം
തിരുവനന്തപുരം 47080 (201)
കൊല്ലം 33762 (145)
പത്തനംതിട്ട 7448 (32)
ആലപ്പുഴ 24800 (117)
കോട്ടയം 11714 (56)
ഇടുക്കി 10227 (50)
എറണാകുളം 19921 (91)
തൃശൂർ 20048 (89)
പാലക്കാട് 25319 (110)
മലപ്പുറം 19851 (76)
കോഴിക്കോട് 25705 (110)
വയനാട് 10212 (39)
കണ്ണൂർ 18117 (71)
കാസർകോട് 9269 (35)
ആകെ 2,83,473 (1222)

പരീക്ഷാഹാളിൽ കർശന നിയന്ത്രണം


സിവിൽ പോലീസ് ഓഫീസർ പരീക്ഷയിലെ കോപ്പിയടി വിവാദത്തെ തുടർന്ന് മൊബൈൽ ഫോൺ,വാച്ച് എന്നിവ ഉൾപെടുന്നവയ്ക്ക് കർശന നിയന്ത്രണമാണ് പരീക്ഷാ കേന്ദ്രത്തിൽ ഏർപെടുത്തിട്ടുള്ളത്. സാങ്കേതിക സംവിധാനങ്ങൾ ചെയ്യുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ പരിശീലനം നേടിയ പി.എസ്.സി.ജീവനക്കാർ പരീക്ഷാ കേന്ദ്രത്തിലുണ്ടാകും. ചെറിയ ക്രമക്കേടുകൾ പോലും കണ്ടെത്തിയാൽ നിയമ നടപടി ഉണ്ടാകും.

സമയം അറിയാൻ ബെല്ലടി മാത്രം


പരീക്ഷാഹാളിൽ എല്ലാത്തരം വാച്ചും നിരോധിച്ച സാഹചര്യത്തിൽ സമയമറിയാൻ പരീക്ഷാ കേന്ദ്രത്തിലെ ബെല്ലടി ശ്രദ്ധിച്ചേ മതിയാകൂ..!! പരീക്ഷ തുടങ്ങുന്നതിനു മുൻപ് മുതൽ അവസാനിക്കുന്നത് വരെ 7 തവണയാണ് ബെല്ലടിക്കുക. ചീഫ് സൂപ്രണ്ടിന്റെ ഓഫീസ് റൂമിലുള്ള ക്ലോക്കിലെ സമയത്തിന്റെ അടിസ്ഥാനത്തിലാണ് ബെല്ലടിയ്ക്കുന്നത്.

7 ബെല്ലുകൾ അടിക്കുന്ന സമയക്രമം ചുവടെ ചേർക്കുന്നു.

  • പരീക്ഷ തുടങ്ങുന്നതിനു അരമണിക്കൂർ മുൻപ് (ചീഫ് സൂപ്രണ്ടും പരീക്ഷാ ഹാളിൽ പ്രവേശിക്കുന്നതിനുള്ള അറിയിപ്പ്. )
  • പരീക്ഷ തുടങ്ങുന്നതിനു 5 മിനിറ്റ് മുൻപ് (ചോദ്യപേപ്പർ വിതരണം ചെയ്യുന്നതിന് )
    പരീക്ഷ തുടങ്ങുന്നതിനുള്ള അറിയിപ്പ്
  • പരീക്ഷ അരമണിക്കൂർ പിന്നിട്ടു എന്നുള്ള അറിയിപ്പ്
  • പരീക്ഷ ഒരു മണിക്കൂർ പിന്നിട്ടു എന്നുള്ള അറിയിപ്പ്
  • പരീക്ഷ അവസാനിക്കാൻ മിനിറ്റ് മാത്രമേ ബാക്കിയുള്ളു എന്നുള്ള അറിയിപ്പ്
  • പരീക്ഷ അവസാനിച്ചു എന്നുള്ള അറിയിപ്പ്

പരീക്ഷാ ഹാളിൽ അനുവദിക്കുന്നവ

  • അഡ്മിഷൻ ടിക്കറ്റ്
  • അസൽ തിരിച്ചറിയൽ രേഖ
  • നീല/കറുപ്പ് നിറത്തിലുള്ള ബോൾ പോയിന്റ് പേന

LAST GRADE SERVANTS പരീക്ഷ എഴുതുന്നവർ ശ്രദ്ധിക്കുക..!!


Note :

മുഖ്യപരീക്ഷ ഉച്ചകഴിഞ്ഞു 2.30 നും ആരംഭിക്കും. ഉദ്യോഗാർഥികൾ ഉച്ചയ്ക്കുള്ള പരീക്ഷയ്ക്ക് 2.15 ന് തന്നെ പരീക്ഷാകേന്ദ്രത്തിൽ എത്തണം.

ഉച്ചയ്ക്ക് 2.30 നുള്ള ബെല്ലിന് ശേഷവും പരീക്ഷാകേന്ദ്രത്തിൽ എത്തുന്ന ആരെയും പ്രവേശിപ്പിക്കുകയില്ല. പരീക്ഷാഹാളിൽ അഡ്മിഷൻ ടിക്കറ്റ്, തിരിച്ചറിയൽ രേഖ, പേന എന്നിവ മാത്രമേ കൊണ്ട് പോകാൻ കഴിയുകയുള്ളൂ. മൊബൈൽ ഫോൺ, വാച്ച്, പേഴ്‌സ് ഉൾപ്പെടെയുള്ള വസ്തുക്കൾ കേന്ദ്രത്തിൽ സജ്ജമാക്കിയിട്ടുള്ള ക്ളോക്ക് റൂമിൽ സൂക്ഷിക്കാവുന്നതാണ്. കഴിയുന്നതും കൂടുതൽ സാധനങ്ങൾ പരീക്ഷാകേന്ദ്രത്തിലേക്ക് കൊണ്ടുപോകാതിരിക്കാൻ ശ്രദ്ധിക്കുക.

പരീക്ഷാർത്ഥികൾ മേൽപ്പറഞ്ഞ കാര്യങ്ങൾ കൃത്യമായി ശ്രദ്ധിക്കുക.

LGS മുഖ്യപരീക്ഷ എഴുതുന്ന എല്ലാവർക്കും വിജയാശംസകൾ..!!

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!