Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsGovernment JobsJob NotificationsKerala Govt JobsLatest UpdatesNursing/Medical Jobs

പത്താം ക്ലാസ് ജയം/ഉയർന്ന യോഗ്യതയുള്ളവർക്ക് ആരോഗ്യ കേരളത്തിൽ അവസരം

അപേക്ഷ അയക്കേണ്ട അവസാന തീയതി : ഒക്ടോബർ 19

കോഴിക്കോട് ആരോഗ്യകേരളത്തിൽ ക്ലീനിങ് സ്റ്റാഫ്, സ്റ്റാഫ് നഴ്സ് തുടങ്ങി ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

ദിവസവേതനാടിസ്ഥാനത്തിലായിരിക്കും നിയമനം.

Job Summary
തസ്തികയുടെ പേര് ക്ലീനിങ് സ്റ്റാഫ്, സ്റ്റാഫ് നഴ്സ്
പരസ്യവിജ്ഞാപനം നമ്പർ DPMSU/KKD/56/2019
ഉയർന്ന പ്രായപരിധി 40 വയസ്സ്
ജോലിസ്ഥലം കോഴിക്കോട്
അപേക്ഷിക്കേണ്ട വിധം ഇമെയിൽ മാർഗ്ഗം
അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 19

ഒഴിവിന്റെ വിശദവിവരങ്ങൾ ചുവടെ ചേർക്കുന്നു


  • തസ്തികയുടെ പേര് : ക്ലീനിങ് സ്റ്റാഫ്
    വിദ്യാഭ്യാസ യോഗ്യത : പത്താം ക്ലാസ് ജയം
    ദിവസവേതനം : 858 രൂപ (റിസ്ക് അലവൻസ് ഇതിൽ ഉൾപ്പെടുന്നു)
    ഉയർന്ന പ്രായപരിധി : 40 വയസ്സ് ( 40 വയസ്സിനു താഴെയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ് )

 

  • തസ്തികയുടെ പേര് : സ്റ്റാഫ് നഴ്സ്
    വിദ്യാഭ്യാസ യോഗ്യത : BSc നഴ്സിംഗ്/ GNM കൂടാതെ കേരള നഴ്സിംഗ്& മിഡ്വൈഫ് കൗൺസിൽ രജിസ്ട്രേഷൻ ഉണ്ടായിരിക്കണം
    ദിവസവേതനം : 808 രൂപ (റിസ്ക് അലവൻസ് ഇതിൽ ഉൾപ്പെടുന്നു)
    ഉയർന്ന പ്രായപരിധി : 40 വയസ്സ് ( 40 വയസ്സിനു താഴെയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ് )

അപേക്ഷ സമർപ്പിക്കേണ്ട വിധം


  • അപേക്ഷകൾ nhmkkdinterview@gmail.com എന്ന ഇമെയിലിലേക്ക് ഒക്ടോബർ 19 വൈകുന്നേരം 5 മണിക്ക് മുൻപ് അയക്കണം.
  • അപേക്ഷയോടൊപ്പം മൊബൈൽ നമ്പറും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും അപേക്ഷിക്കുന്ന പോസ്റ്റിന്റെ പേരും ഉൾപ്പെടുത്തണം.

തിരഞ്ഞെടുപ്പ്


  • വിദ്യാഭ്യാസയോഗ്യത, പ്രവ്യത്തിപരിചയം എന്നിവയുടെ അടിസ്ഥാനത്തിൽ അപേക്ഷ അയക്കുന്നവരിൽ നിന്നും മൊബൈൽ ഫോൺ വഴി അഭിമുഖം നടത്തിയായിരിക്കും തിരഞ്ഞെടുപ്പ്.
  • റാങ്ക് ലിസ്റ്റ് ആരോഗ്യ കേരളം വെബ്സൈറ്റ് വഴി പ്രസിദ്ധീകരിക്കും.
  • തിരഞ്ഞെടുക്കപ്പെട്ടാൽ ദിവസവേതനാടിസ്ഥാനത്തിലായിരിക്കും നിയമനം.

കൂടുതൽ വിവരങ്ങൾക്ക് arogyakeralam.gov.in എന്ന വെബ്സൈറ്റോ, ചുവടെ കൊടുത്തിട്ടുള്ള ലിങ്കോ സന്ദർശിക്കുക

അപേക്ഷ അയക്കേണ്ട അവസാന തീയതി : ഒക്ടോബർ 19

Important Links
Official Notification Click Here
Official Website & More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!