Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government Jobs10/+2 JobsEngineering JobsITI/Diploma JobsJob NotificationsJobs @ KeralaKerala Govt JobsLatest Updates

കൊച്ചി വാട്ടർ മെട്രോ പ്രോജക്ടിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 06

കൊച്ചി വാട്ടർ മെട്രോ പ്രോജക്ടിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

പദ്ധതിയുമായി ബന്ധപ്പെട്ട നിയമനങ്ങളുടെ ചുമതലയുള്ള കൊച്ചി മെട്രോ റെയിൽ ലിമിറ്റഡാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

33 ഒഴിവുണ്ട്.

തുടക്കത്തിൽ ഒരുവർഷത്തെ കരാറിലാണ് നിയമനം.

എന്നാൽ പിന്നീട് സ്ഥിരപ്പെടാൻ സാധ്യതയുണ്ട്.

തസ്തിക , ഒഴിവുകളുടെ എണ്ണം , യോഗ്യത , പ്രായപരിധി എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഫീറ്റ് മാനേജർ (മെയിൻറനൻസ്)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / നേവൽ /ആർക്കിടെക്ചർ എൻജിനീയറിങ് ബിരുദം / ഡിപ്ലോമ.
    കൂടാതെ എം.ഇ.ഒ. ക്ലാസ് അല്ലെങ്കിൽ മാസ്റ്റർ സർട്ടിഫിക്കറ്റ്.
    ബോർഡ് ഷിപ്പുകളിൽ കുറഞ്ഞത് എട്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 45 വയസ്സ്.

തസ്തികയുടെ പേര് : ടെർമിനൽ കൺട്രോളർ

  • ഒഴിവുകളുടെ എണ്ണം : 08
  • യോഗ്യത : മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് / കംപ്യൂട്ടർ / വിവര സാങ്കേതിക വിദ്യ എൻജിനീയറിങ്/ ഡിപ്ലോമ.
    അഞ്ചുവർഷം ബോട്ടിലോ കപ്പലിലോ ആയുള്ള പ്രവൃത്തിപരിചയം.
  • പ്രായപരിധി : 45 വയസ്സ്.

തസ്തികയുടെ പേര് : ബോട്ട് മാസ്റ്റർ

  • ഒഴിവുകളുടെ എണ്ണം : 08
  • യോഗ്യത : ഓട്ടോമൊബൈൽ / മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് ഡിപ്ലോമ.
    കെ.ഐ.വി. നിയമാനുസൃതമായ സെക്കൻഡ് ക്ലാസ് മാസ്റ്റർ സർട്ടിഫിക്കറ്റ് വേണം.
    സമുദ്രയാനങ്ങളിലോ ഉൾനാടൻ ജലഗതാഗതത്തിലോ കുറഞ്ഞത് അഞ്ചുവർഷം പ്രവൃത്തിപരിചയം.
  • പ്രായപരിധി : 45 വയസ്സ്.

തസ്തികയുടെ പേര് : ബോട്ട് അസിസ്റ്റൻറ്

  • ഒഴിവുകളുടെ എണ്ണം : 08
  • യോഗ്യത : പ്ലസ് ടു പാസായിരിക്കണം.
    കൂടാതെ കെ.ഐ.വി. നിയമങ്ങൾക്കനുസൃതമായുള്ള സ്രാങ്ക് സർട്ടിഫിക്കറ്റ്.
    ഓട്ടോമൊബൈൽ / മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് ഡിപ്ലോമ / ഐ.ടി.ഐ അഭിലഷണീയം.
    സമുദ്രയാനങ്ങളിലോ ഉൾനാടൻ ജലഗതാഗതത്തിലോ സ്രാങ്ക് ആയി കുറഞ്ഞത് രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 45 വയസ്സ്.

തസ്തികയുടെ പേര് : ബോട്ട് ഓപ്പറേറ്റർ

  • ഒഴിവുകളുടെ എണ്ണം : 08
  • യോഗ്യത : പ്ലസ് ടു പാസായിരിക്കണം.
    കെ.ഐ.വി. നിയമങ്ങൾക്കനുസൃതമായി സെക്കൻഡ് ക്ലാസ് എൻജിൻ ഡ്രൈവർ , സ്രാങ്ക് സർട്ടിഫിക്കറ്റ് വേണം.
    ഓട്ടോമൊബൈൽ /മെക്കാനിക്കൽ / ഇലക്ട്രിക്കൽ / ഇലക്ട്രോണിക്സ് ഡിപ്ലോമ / ഐ.ടി.ഐ അഭിലഷണീയം.
    സമുദ്രയാനങ്ങളിലോ ഉൾനാടൻ ജലഗതാഗതത്തിലോ എൻജിനീയർ /ഓപ്പറേറ്ററായുള്ള രണ്ടുവർഷത്ത പ്രവൃത്തിപരിചയം.
  • പ്രായപരിധി : 46 വയസ്സ്.

തിരഞ്ഞെടുപ്പ് :

എഴുത്തുപരീക്ഷ/പ്രാവീണ്യ പരീക്ഷ/പ്രായോഗിക പരീക്ഷ/ അഭിമുഖത്തിന്റെ അടിസ്ഥാനത്തിൽ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

വിശദവിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കുന്നതിനുമായി www.kochimetro.org എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷകർക്ക് ഇംഗ്ലീഷും മലയാളവും എഴുതാനും വായിക്കാനും സംസാരിക്കാനും അറിഞ്ഞിരിക്കണം.

കാഴ്ചശക്തി തെളിയിക്കുന്ന സാക്ഷ്യപത്രം പരീക്ഷയ്ക്കുശേഷം ഹാജരാക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 06.

Important Links
Official Notifications Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!