Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsDistrict Wise JobsGovernment JobsIdukkiJob NotificationsJobs @ KeralaKerala Govt JobsLatest Updates

വിനോദസഞ്ചാരവകുപ്പിൽ ഹൗസ് കീപ്പിങ് സ്റ്റാഫ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2023 നവംബർ 13

Kerala Tourism Department Notification 2023 for Housekeeping Staff :  Kerala Tourism Department Invited applications for the appointment of Temporary staffs for the post of Housekeeping Staffs at Eco Lodge Idukki and Peerumeedu.

ഹൗസ് കീപ്പിങ് സ്റ്റാഫ് തസ്തികയിൽ അപേക്ഷ ക്ഷണിച്ചു

ഇടുക്കി: വിനോദസഞ്ചാരവകുപ്പിന് കീഴിലുള്ള ഇക്കോ ലോഡ്ജ് ഇടുക്കി/പീരുമേട് എന്നീ സ്ഥാപനങ്ങളിലെ ഹൗസ് കീപ്പിങ് സ്റ്റാഫ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2023 നവംബർ 13.

അപേക്ഷ ഫോം, മാർഗ്ഗനിർദ്ദേശങ്ങൾ എന്നിവ www.keralatourism.org/recruitments എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

ഇ മെയിൽ: jointdirectorekm@keralatourism.org.

ഫോൺ: 0484 2351015

 

വിനോദസഞ്ചാരവകുപ്പിൽ ഹൗസ് കീപ്പിങ് സ്റ്റാഫ് ഒഴിവ്


ഇടുക്കി : കേരള ടൂറിസം വകുപ്പിന്റെ കീഴിലുള്ള എക്കോ ലോഡ്ജ് ഇടുക്കി/പീരുമേട് എന്നീ സ്ഥാപനങ്ങളിലെ ഹൗസ് കീപ്പിങ് സ്റ്റാഫ് തസ്തികയിലേക്ക് ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.

കരാർ അടിസ്ഥാനത്തിലാണ് നിയമനം

നിയമന കാലാവധി 1 വർഷമാണ്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഹൗസ് കീപ്പിങ് സ്റ്റാഫ്

ഒഴിവുകളുടെ എണ്ണം : 01

നിലവിലെ ഒഴിവുള്ള സ്ഥാപനം : എക്കോ ലോഡ്ജ് ഇടുക്കി/പീരുമേട്

യോഗ്യത :

  • എസ്.എസ്.എൽ.സി. അല്ലെങ്കിൽ തത്തുല്യ യോഗ്യത.
  • കേരള സർക്കാരിന്റെ ഫുഡ് ക്രാഫ്റ്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നും ഹോട്ടൽ അക്കൊമൊഡേഷൻ ഓപ്പറേഷനിൽ ക്രാഫ്റ്റ് സർട്ടിഫിക്കറ്റ് കോഴ്സ് പാസായിരിക്കണം.

അല്ലെങ്കിൽ

  • കേന്ദ്ര ടൂറിസം മന്ത്രാലയത്തിന്റെ കീഴിലുള്ള ഇൻസ്റ്റിറ്റൂട്ട് ഓഫ് ഹോട്ടൽ മാനേജ്മെന്റ് & കാറ്ററിംഗ് ടെക്നോളജിയിൽ നിന്നും ഹോട്ടൽ അക്കൊമൊഡേഷൻ ഓപ്പറേഷനിൽ ഡിപ്ലോമയോ പി.ജി ഡിപ്ലോമയോ വിജയിച്ചിരിക്കണം.
  • 2 സ്റ്റാർ ക്ലാസിഫിക്കേഷനോ അതിനു മുകളിലുള്ളതോ ആയ ഹോട്ടലുകളിൽ ഹൗസ് കീപ്പിങ്ങിൽ 6 മാസത്തെ പ്രവൃത്തി പരിചയം

വയസ്സ് :  മേൽ പറഞ്ഞ തസ്തികയിലേക്ക് 18 – 35 വയസിനും ഇടയിലുള്ള ഉദ്യോഗർത്ഥികൾക്ക് അപേക്ഷ സമർപ്പിക്കാം.

സംവരണ വിഭാഗങ്ങൾക്ക് ചട്ടപ്രകാരമുള്ള വയസിളവ് അനുവദനീയമാണ്

നിബന്ധനകൾ

  • മേൽ പറഞ്ഞ തസ്തികകളിലേക്കുള്ള നിയമനം പരമാവധി ഒരു വർഷത്തേക്ക് കരാർ അടിസ്ഥാനത്തിൽ താൽകാലിക നിയമനമായിരിക്കും.
  • ഉദ്യോഗർത്ഥികളെ തിരഞ്ഞെടുക്കുന്നത് യോഗ്യതയുടെ അടിസ്ഥാനത്തിൽ എഴുത്ത് പരീക്ഷ/ സ്കിൽ ടെസ്റ്റ് / ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിൽ മാത്രമായിരിക്കും .
  • തിരഞ്ഞെടുക്കുന്ന ജീവനക്കാർക്ക് ദിവസവേതനാടിസ്ഥാനത്തിൽ അതാത് സമയത്തെ സർക്കാർ ഉത്തരവിൻ പ്രകാരം ക്ലാസ് IV ജീവനക്കാർക്ക് നൽകുന്ന തുക വേതനമായി ലഭിക്കും. നിലവിൽ പ്രതിദിന വേതനം – 666 രൂപ.
  • അപേക്ഷകർ അതാത് തസ്തികയിലേക്ക് യോഗ്യതയുണ്ടെന്ന് സ്വയം ഉറപ്പുവരുത്തേണ്ടതാണ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിനോടപ്പം നല്കിട്ടുള്ള അപേക്ഷഫോം പൂരിപ്പിച്ച ശേഷം തപാൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം.

അപേക്ഷകൾ https://www.keralatourism.org/recruitments എന്ന വെബ്സൈറ്റിൽ നിന്നും ഡൌൺലോഡ് ചെയ്ത് ‘The Regional Joint Director, Office of the Regional Joint Director, First Floor, Boat Jetty Complex, Ernakualam – 682011’ എന്ന മേൽവിലാസത്തിൽ അയക്കേണ്ടതാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : 2023 നവംബർ 13 വൈകിട്ട് നാല് (4) മണി വരെയാണ്.

വിശദ വിവരങ്ങൾക്ക് ചുവടെ ചേർക്കുന്ന നോട്ടിഫിക്കേഷൻ സന്ദർശിക്കുക അല്ലെങ്കിൽ https://www.keralatourism.org/recruitments എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

Important Links
Official Notification & Application Form Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!