Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsAlappuzhaDistrict Wise JobsErnakulamGovernment JobsIdukkiKannurKerala Govt JobsKerala PSC UpdatesKollamKottayamKozhikodeLatest UpdatesPalakkadPathanamthittaThiruvananthapuramThrissur

കേരള PSC വിഞ്ജാപനം | ഫയർ വുമൺ(ട്രെയിനി) | പ്ലസ് ടു യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 23

ഫയർ വുമൺ(ട്രെയിനി) തസ്തികയിലേക്ക് കേരള PSC വിജ്ഞാപനം പുറത്തിറക്കി.

കേരള സർക്കാർ ജോലി ആഗ്രഹിക്കുന്ന സ്ത്രീകൾക്ക് ഇത് ഒരു മികച്ച അവസരമാണ്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ 2020 ഡിസംബർ 23ന് മുൻപായി അപേക്ഷ സമർപ്പികേണ്ടതാണ്.

Kerala PSC -യുടെ ഒഫീഷ്യൽ വെബ്സൈറ്റ് വഴി ഒറ്റത്തവണ രജിസ്‌ട്രേഷൻ ചെയ്തവർക്ക് മാത്രമേ ഓൺലൈൻ ആയി ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.

വിദ്യാഭ്യാസയോഗ്യത, പ്രായപരിധി തുടങ്ങി വിവരങ്ങൾ ചുവടെ ചേർക്കുന്നു.

Job Summary
Department Fire and Rescue Services
Post Name Fire woman (Trainee)
Category No 245/2020
Educational Qualification Plus Two or its equivalent examination
Scale of Pay Rs.20,000/- to Rs.45,800/-
Method of Recruitment Direct Recruitment (From Women Candidates Only).
Age Limit 18 – 26
Last Date 23 December 2020

ഒഴിവുകളുടെ വിവരങ്ങൾ


ആകെ 100 ഒഴിവുകളിലേക്കാണ് ഫയർ വുമൺ (ട്രെയിനി) തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

 

ഒഴിവുകളുടെ എണ്ണം : ജില്ലാടിസ്ഥാനത്തിൽ ചുവടെ ചേർക്കുന്നു.
District No. of Vacancies
തിരുവനന്തപുരം 15
കൊല്ലം 05
പത്തനംതിട്ട 05
ആലപ്പുഴ 05
കോട്ടയം 05
ഇടുക്കി 05
എറണാകുളം 15
തൃശ്ശൂർ 05
പാലക്കാട് 05
മലപ്പുറം 05
കോഴിക്കോട് 15
വയനാട് 05
കണ്ണൂർ 05
കാസർഗോഡ് 05

പ്രായപരിധി


  • 18 വയസ്സു മുതൽ 26 വയസ് വരെയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാവുന്നതാണ്.

ഉദ്യോഗാർത്ഥികൾ 02.01.1994 നും 01.01.2002 നും ഇടയിൽ ജനിച്ചവരായിരിക്കണം . പിന്നാക്ക വിഭാഗക്കാർക്ക് സർക്കാർ ആനുകൂല്യ പ്രകാരം പ്രായപരിധിയിൽ ഇളവ് ലഭിക്കുന്നതാണ്.

വിദ്യാഭ്യാസ യോഗ്യത


  • പ്ലസ്ടു അല്ലെങ്കിൽ തത്തുല്യമായ യോഗ്യത ഉണ്ടായിരിക്കണം.
  • പാദരക്ഷകളില്ലാതെ 152 സെന്റീമീറ്റർ ഉയരം ഉണ്ടായിരിക്കണം (പട്ടികജാതി പട്ടികവർഗ്ഗ വിഭാഗക്കാർ ആണെങ്കിൽ 150 സെന്റീമീറ്റർ മതിയാകും)
  • നീന്തലിൽ പ്രാവീണ്യം ഉണ്ടായിരിക്കണം.
  • കണ്ണട ഉപയോഗിക്കാതെ മികച്ച കാഴ്ചശക്തി ഉണ്ടായിരിക്കണം.
  • കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ ഡിപ്ലോമ

ശാരീരിക യോഗ്യതകൾ


ചുവടെ കൊടുത്തിട്ടുള്ള 8 വിഭാഗത്തിൽ നിന്നും 5 എണ്ണത്തിൽ എങ്കിലും വിജയിക്കണം

  1. 100 മീറ്റർ ഓട്ടം : 17 സെക്കൻഡ് കൊണ്ട്
  2. ഹൈജമ്പ് : 106 സെന്റീമീറ്റർ
  3. ലോങ്ങ് ജമ്പ് : 305 സെന്റീമീറ്റർ
  4. ഷോട്ട്പുട്ട് (4 കിലോഗ്രാം) : 488 സെന്റീമീറ്റർ
  5. 200 മീറ്റർ ഓട്ടം : 36 സെക്കൻഡ് കൊണ്ട്
  6. പന്ത് എറിയൽ : 14 മീറ്റർ
  7. ഷട്ടിൽ റേസ്(4X25m) : 26 സെക്കൻഡ്
  8. സ്കിപ്പിംഗ് (1 മിനുട്ട്) : 80 തവണ

ശമ്പളം


ഫയർ വുമൺ (ട്രെയിനി) തസ്തികയിലേക്ക് തിരഞ്ഞെടുക്കപ്പെടുന്നവർക്ക് 20,000 രൂപ മുതൽ 45,800 രൂപ വരെ ശമ്പളം ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷിക്കുന്നതിന് മുൻപ് ഉദ്യോഗാർത്ഥികൾ മുകളിൽ പറഞ്ഞ യോഗ്യതകൾ ഉണ്ടോ എന്ന് ഉറപ്പുവരുത്തേണ്ടതാണ്.

Kerala PSC -യുടെ ഒഫീഷ്യൽ വെബ്സൈറ്റ് (www.keralapsc.gov.in) വഴി ഒറ്റത്തവണ രജിസ്‌ട്രേഷൻ ചെയ്തവർക്ക് മാത്രമേ ഓൺലൈൻ ആയി ഈ പോസ്റ്റിലേക്ക് അപേക്ഷിക്കാൻ സാധിക്കുകയുള്ളൂ.

അപേക്ഷ സമർപ്പിക്കുവാൻ https://thulasi.psc.kerala.gov.in/thulasi/ എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ഡിസംബർ 23

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!