Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 Jobs8th Std JobsCareer In ShortDistrict Wise JobsErnakulamGovernment JobsITI/Diploma JobsJob NotificationsJobs @ IndiaJobs @ KeralaKerala Govt JobsLatest Updates

എട്ടാം ക്ലാസ് ജയം/പ്ലസ് ടു യോഗ്യതയുള്ളവർക്ക് കേരള ഹൈക്കോടതിയിൽ ജോലി നേടാം

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി : ജനുവരി 27,30

Kerala High Court Recruitment 2025 : കേരള ഹൈക്കോടതിയിൽ ഒഴിവുള്ള ടെലിഫോൺ ഓപ്പറേറ്റർ, കുക്ക് തസ്തികകളിലേക്ക് അപേക്ഷിക്കാം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : കുക്ക് (റിക്രൂട്ട്മെന്റ് നമ്പർ-16/2024)

ഒഴിവ്: 2 (നേരിട്ടുള്ള നിയമനം)

ശമ്പളം: 24,400-55,200 രൂപ

യോഗ്യത:

  • എട്ടാംക്ലാസ് വിജയം/ തത്തുല്യം.
  • അംഗീകൃത സ്ഥാപനത്തിൽനിന്ന് ഫുഡ് പ്രൊഡക്ഷനിൽ സർട്ടിഫിക്കറ്റ്.
  • രാത്രിയും പകലും ജോലിചെയ്യാൻ സന്നദ്ധരായിരിക്കണം.
  • പകർച്ച വ്യാധിരോഗങ്ങളുണ്ടായിരിക്കരുത്.

ഭിന്നശേഷിവിഭാഗക്കാർ അപേക്ഷിക്കേണ്ടതില്ല.

പ്രായം: 02.01.1988-നും 01/01/2006-നും (രണ്ട് തീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവരായിരിക്കണം.

സംവരണവിഭാഗ ങ്ങൾക്ക് പ്രായത്തിൽ ഇളവുണ്ട്.

തിരഞ്ഞെടുപ്പ്: പ്രാക്ടിക്കൽ ടെസ്റ്റ്, അഭിമുഖം/ എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും.

ഒ.എം.ആർ. മാതൃകയിലായിരിക്കും എഴുത്തുപരീക്ഷ.

ഫുഡ് പ്രൊഡക്ഷൻ സിലബസിൽനിന്ന് (80 മാർക്ക്),
ജനറൽ നോളജ്, കറൻ്റ് അഫയേഴ്‌സ് (20 മാർക്ക്) എന്നീ വിഷയങ്ങളിൽ നിന്ന് ചോദ്യങ്ങളുണ്ടാകും.

50 മാർക്കിനാണ് പ്രാക്ടിക്കൽ ടെസ്റ്റ്.

അപേക്ഷാഫീസ്: 750 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


കേരള ഹൈക്കോടതിയുടെ വെബ്സൈറ്റ് വഴി വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനുശേഷം അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജനുവരി 30 (അപേക്ഷാഫീസ് ഓഫ് ലൈനായി ഫെബ്രുവരി 3 മുതൽ 10 വരെ അടയ്ക്കാം).


തസ്തികയുടെ പേര് : ടെലിഫോൺ ഓപ്പറേറ്റർ

ഒഴിവ്: 2 (ജനറൽ റിക്രൂട്ട്മെന്റ് (18/2024) വഴിയും ഭിന്നശേഷി ക്കാർക്കുള്ള സ്പെഷ്യൽ റിക്രൂട്ട്മെന്റ് (17/ 2024) വഴിയും)

ശമ്പളം: 31,100-66,800 രൂപ,

യോഗ്യത:

  • പ്ലസ്‌ടു/ തത്തുല്യം.
  • സർക്കാർ അംഗീകൃതസ്ഥാപനങ്ങളിൽനിന്ന് ഇലക്ട്രോണിക്സിൽ ഡിപ്ലോമ.
  • ടെലിഫോൺ ഓപ്പറേറ്റർ/ റിസെപ്ഷനിസ്റ്റായുള്ള ആറുമാസത്തെ പ്രവൃത്തിപരിചയം.
  • ഇംഗ്ലീഷ്, മലയാളം, ഹിന്ദി ഭാഷാപരിജ്ഞാനം.

പ്രായം: 02.01.1988-നും 01.01.2006-നും (രണ്ട് തീയതികളും ഉൾപ്പെടെ) ഇടയിൽ ജനിച്ചവരായിരിക്കണം.

സംവരണവിഭാഗങ്ങൾക്ക് പ്രായത്തിൽ ഇളവുണ്ട്.

തിരഞ്ഞെടുപ്പ് : അഭിമുഖം/എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിൽ.

ഒബ്ജെക്ടീവ് മാതൃകയിലായിരിക്കും എഴുത്തുപരീക്ഷ.

ഇലക്ട്രോണിക്സ് ഡിപ്ലോമ സിലബസിൽനിന്ന് (50 മാർക്ക്),
ജനറൽനോളജ്,
കറന്റ് അഫയേഴ്‌സ് (30 മാർക്ക്),
ഇംഗ്ലീഷ് ഭാഷാപരിജ്ഞാനം (20 മാർക്ക്) എന്നിവയിൽ നിന്ന് 100 മാർക്കിനായിരിക്കും എഴുത്തുപരീക്ഷ.

അപേക്ഷാഫീസ്: 500 രൂപ.

അപേക്ഷ സമർപ്പിക്കേണ്ട വിധം


കേരള ഹൈക്കോടതിയുടെ വെബ്‌സൈറ്റ് വഴി വൺ ടൈം രജിസ്ട്രേഷൻ പൂർത്തിയാക്കിയതിനുശേഷം അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി: ജനുവരി 27 (അപേക്ഷാഫീ
സ് ഓഫ്‌ലൈനായി ജനുവരി 30 മുതൽ ഫെബ്രുവരി 5 വരെ അടയ്ക്കാം).

വിശദ വിവരങ്ങൾക്ക് hckrecruitment.keralacourts.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

Important Links
Notification (Cook) Click Here
Notification (Telephone-Operator) Click Here
Apply Online & More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!