Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 Jobs7th Std Jobs8th Std JobsCareer In ShortContract Based JobsDistrict Wise JobsGovernment JobsITI/Diploma JobsJob NotificationsJobs @ IndiaJobs @ KeralaKerala Govt JobsLatest UpdatesTemporary Govt JobsThiruvananthapuram

വനം വകുപ്പിൽ അവസരം

തപാൽ/ഇമെയിൽ മാർഗ്ഗം അപേക്ഷ സമർപ്പിക്കാം | അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 14.

Kerala Forest Department Notification 2025 : കേരള വനംവകുപ്പിന് കീഴിൽ തിരുവനന്തപുരം കോട്ടൂരിലുള്ള ആന പുനരധിവാസ കേന്ദ്രത്തിൽ ഗാർഡൻ ഉൾപ്പെടെയുള്ള വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

7 ഒഴിവുണ്ട്.

ഒരു വർഷത്തെ കരാർനിയമനമാണ്.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : ഇലക്ട്രിക്കൽ സൂപ്പർ വൈസർ

  • ഒഴിവ് – 1
  • ശമ്പളം : 22,290 രൂപ
  • യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ കേരള സർക്കാർ സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് നൽകുന്ന ത്രിവത്സര ഡിപ്ലോമ/തത്തുല്യം, ഒരു വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായം: 50 കവിയരുത്.

തസ്തികയുടെ പേര് : ജൂനിയർ അസിസ്റ്റൻ്റ് (അക്കൗണ്ട്)

  • ഒഴിവ്-1
  • ശമ്പളം: 21,175 രൂപ
  • യോഗ്യത: കൊമേഴ്‌സ് ബിരുദം/തത്തുല്യം, ഗവൺമെന്റ് അംഗീകൃത സ്ഥാപനത്തിൽനിന്ന് എം.എസ്. ഓഫീസിൽ ലഭിച്ചിട്ടുള്ള ഡിപ്ലോമ/സർട്ടിഫിക്കറ്റ്.
  • പ്രായം: 36 കവിയരുത്

തസ്തികയുടെ പേര് : ഗാർഡനർ

  • ഒഴിവ്-1
  • ശമ്പളം: 18,390 രൂപ
  • യോഗ്യത : ഏഴാംക്ലാസ് പാസായിരിക്കണം(ബിരുദം ഉണ്ടായിരിക്കരുത്), സർക്കാർ/പൊതുമേഖല/സ്വയംഭരണ സ്ഥാപനങ്ങളിൽ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം.
  • പ്രായം: 60 കവിയരുത്.

തസ്തികയുടെ പേര് : അസിസ്റ്റന്റ് മഹോട്ട് (ആന പാപ്പാൻ)

  • ഒഴിവ് – 4
  • യോഗ്യത : ഏഴാംക്ലാസ് പാസായിരിക്കണം (ബിരുദം ഉണ്ടായിരിക്കരുത്), വനംവകുപ്പിലോ, വനംവകുപ്പിൽനിന്ന് ലഭിച്ച ഉടമസ്ഥ സർട്ടിഫിക്കറ്റുള്ള ആന ഉടമസ്ഥരുടെ കീഴിലോ ആന പാപ്പാൻ/കാവടി എന്നീ ജോലികളിലുള്ള പരിചയം അഭികാമ്യം.വിദ്യാഭ്യാസ യോഗ്യതയൊപ്പം മികച്ച ശാരീരിക ക്ഷമതയും കാഴ്ചശക്തിയും വേണം.
  • പ്രായം: 40 കവിയരുത്.

2025 ജനുവരി ഒന്ന് അടിസ്ഥാനമാക്കിയാണ് എല്ലാ തസ്തികകളിലേക്കുമുള്ള പ്രായം കണക്കാക്കുക.

തിരഞ്ഞെടുപ്പ്: യോഗ്യരായവരിൽനിന്ന് ചുരുക്കപ്പട്ടിക തയ്യാറാക്കി അഭിമുഖം, പ്രാക്ടിക്കൽ ടെസ്റ്റ് എന്നിവ നടത്തിയാവും തിരഞ്ഞെടുപ്പ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വെബ്സൈറ്റിൽ നൽകിയിട്ടുള്ള അപേക്ഷാ ഫോം പൂരിപ്പിച്ച് ഫോട്ടോ, സ്വയം സാക്ഷ്യ പ്പെടുത്തിയ രേഖകൾ എന്നിവസഹിതം തപാൽമുഖേനയോ നേരിട്ടോ, errckottoor@gmail.com എന്ന ഇ-മെയിൽ വിലാസത്തിലോ അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ഫെബ്രുവരി 14.


വിശദവിവരങ്ങൾ www.forest.kerala.gov.in എന്ന വെബ്സൈറ്റിലുണ്ട്.

Important Links
Official Notification & Application Form Click Here
Official Website Click Here
Join WhatsApp Channel Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!