ഏഴാം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് സഹകരണ വികസന ക്ഷേമനിധി ബോർഡിൽ 20 ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 22
തിരുവനന്തപുരം ആസ്ഥാനമായ കേരള സഹകരണ വികസന ക്ഷേമനിധി ബോർഡിൽ വിവിധ തസ്തികകളിലായി 20 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഇതിൽ 14 ഒഴിവുകൾ എൽ.ഡി.ക്ലാർക്ക് തസ്തികയിലേതാണ്.
Job Summary | |
---|---|
ഓർഗനൈസേഷൻ | കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് (KCDWFB) |
തസ്തികയുടെ പേര് | എൽ.ഡി ക്ലർക്ക്, അറ്റൻഡർ, പ്യൂൺ, സിസ്റ്റം അഡ്മിനിസ്ട്രേറ്റർ |
ഒഴിവുകളുടെ എണ്ണം | 20 |
ജോലിസ്ഥലം | കേരളം |
അപേക്ഷ സമർപ്പിക്കേണ്ട വിധം | ഓഫ്ലൈൻ (തപാൽ വഴി) |
അവസാന തീയതി | 22 ഒക്ടോബർ 2020 |
തസ്തിക, ഒഴിവുകളുടെ എണ്ണം, യോഗ്യത എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു
തസ്തികയുടെ പേര് : സിസ്റ്റം അഡ്മിനിസ്ട്രേറ്റർ
- വിജ്ഞാപന നമ്പർ – 01/2020
- ഒഴിവുകളുടെ എണ്ണം : 01
- യോഗ്യത : കംപ്യൂട്ടർ സയൻസ് / ഇൻഫർമേഷൻ ടെക്നോളജി / ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷനിൽ ബി.ടെക്.
- അല്ലെങ്കിൽ കംപ്യൂട്ടർ സയൻസ് ഇൻഫർമേഷൻ ടെക്നോളജി എം.എസ്.സി / എം.സി.എ.
- ശമ്പളം : 27,800-59,400 രൂപ.
തസ്തികയുടെ പേര് : എൽ.ഡി. ക്ലാർക്ക്
- വിജ്ഞാപന നമ്പർ – 02/2020
- ഒഴിവുകളുടെ എണ്ണം : 13 (ഇതിൽ 2 ഒഴിവുകൾ പട്ടിക ജാതി പട്ടിക വർഗ
വിഭാഗങ്ങൾക്കും 1 ഒഴിവ് വികലാംഗർക്കും സംവരണം ചെയ്തിരിക്കുന്നു) - യോഗ്യത : ബിരുദവും എച്ച്.ഡി.സി / ജെ.ഡി.സി / ബി.എസ്.സി കോ – ഓപ്പറേഷൻ ആൻഡ് ബാങ്കിങ് /ബി.കോം കോ – ഓപ്പറേഷൻ അല്ലെങ്കിൽ തത്തുല്യം.
- ആറു മാസത്തിൽ കുറയാത്ത ദൈർഘ്യമുള്ള കംപ്യൂട്ടർ കോഴ്സ് പാസായിരിക്കണം.
- ശമ്പളം : 19,000-43,600 രൂപ.
തസ്തികയുടെ പേര് : അറ്റൻഡർ
- വിജ്ഞാപന നമ്പർ – 03/2020
- ഒഴിവുകളുടെ എണ്ണം : 02
- യോഗ്യത : പത്താം ക്ലാസ് പാസായിരിക്കണം
- ശമ്പളം : 17,000-35,700 രൂപ.
തസ്തികയുടെ പേര് : പ്യൂൺ
- ഒഴിവുകളുടെ എണ്ണം : 04
- യോഗ്യത : ഏഴാം ക്ലാസ് പാസായിരിക്കണം
- ശമ്പളം :16,500-35,700 രൂപ.
പ്രായപരിധി :
- 01.01.2020 – ൽ 18 വയസ്സ് തികഞ്ഞിരിക്കുകയും 40 വയസ്സ് കവിയാൻ പാടില്ലാത്തതുമാണ്.
- എസ്.സി/എസ്.ടി വിഭാഗക്കാർക്ക് അഞ്ചുവർഷവും ഒ.ബി.സി വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും മറ്റ് ഭിന്നശേഷി വിഭാഗക്കാർക്ക് 10 വർഷത്തെയും വയസ്സിളവ് ലഭിക്കും.
തിരഞ്ഞെടുപ്പ് :
100 മാർക്കിന്റെ എഴുത്തുപരീക്ഷയുടെയും 20 മാർക്കിൻറ അഭിമുഖത്തിൻെറയും അടിസ്ഥാനത്തിൽ തയ്യാറാക്കുന്ന റാങ്ക് പട്ടികയുടെ അടിസ്ഥാനത്തിൽ.
അപേക്ഷാഫീസ് :
- 250 രൂപ.
- എസ്.സി / എസ്.ടി വിഭാഗത്തിന് 100 രൂപ.
ഫീസ് , കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് സെക്രട്ടറിയുടെ പേരിൽ തിരുവനന്തപുരത്ത് മാറാൻ കഴിയുന്ന തരത്തിൽ കേരള സംസ്ഥാന സഹകരണ ബാങ്ക് , സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ , കാനറ ബാങ്ക് എന്നിവയിൽനിന്ന് എടുക്കുന്ന ഡിമാൻറ് ഡ്രാഫ്റ്റ് മുഖേന അടയ്ക്കാവുന്നതാണ്.
അപേക്ഷ സമർപ്പിക്കേണ്ട വിധം
അപേക്ഷ പൂരിപ്പിച്ച് , അപേക്ഷയോടൊപ്പം വിദ്യാഭാസ യോഗ്യത, പ്രവൃത്തിപരിചയം, ജാതി, ( വിമുക്തഭടൻ, വികലാംഗൻ എന്നിങ്ങനെയാണെങ്കിൽ അത് തെളിയിക്കുന്ന രേഖകൾ ) സഹിതം ,
ജോയിന്റ് രജിസ്ട്രാർ / സെക്രട്ടറി,
കേരള സഹകരണ വികസന ക്ഷേമനിധി ബോർഡ് ഹെഡ് ഓഫീസ്,
ടി.സി 25/357 (4) ഗാന്ധാരിയമ്മൻ കോവിൽ റോഡ് സ്റ്റാച്യു,
തിരുവനന്തപുരം-695001
എന്ന വിലാസത്തിൽ അയയ്ക്കുക.
അപേക്ഷകൾ നേരിട്ടോ,തപാൽ വഴിയോ എത്തിക്കാം.
വിശദവിവരങ്ങളും അപേക്ഷാഫോമിന്റെ മാതൃകയും www.kcdwfb.com എന്ന വെബ്സൈറ്റിൽ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 22
വിവരങ്ങൾ ഇംഗ്ലീഷിൽ വായിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Important Links | |
---|---|
Official Notification | Click Here |
Application Form | Click Here |
Experience Certificate | Click Here |
Official Website & More Info | Click Here |