Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Defence10/+2 JobsGovernment JobsJob NotificationsLatest Updates

പത്താം ക്ലാസ് / ഉയർന്ന യോഗ്യതയുള്ളവർക്ക് ആർമിയിൽ അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 05

ഡൽഹിയിലെ അഡീഷണൽ ഡയറക്ടറേറ്റ് ജനറൽ , ഡി.ജി.ഒ.എൽ ആൻഡ് എസ്.എം. , ഐ.എച്ച്.ക്യു ഓഫ് എം.ഒ.ഡി. (ആർമി) യിൽ 41 ഒഴിവ്.

വിവിധ തസ്തികകളിലാണ് അവസരം.

തപാൽ വഴി അപേക്ഷിക്കണം.

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : സ്റ്റെനോ ഗ്രേഡ് II

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : പ്ലസ് ടു പാസായിരിക്കണം.
    അല്ലെങ്കിൽ തത്തുല്യം.
  • സ്കിൽ ടെസ്റ്റുണ്ടായാരിക്കും.
  • ഡിക്റ്റേഷൻ : 10 മിനിറ്റ്. മിനിറ്റിൽ 80 വാക്ക് വേഗം ഉണ്ടായിരിക്കണം.
  • ട്രാൻസ്ക്രിപ്ഷൻ : 50 മിനിറ്റ്.

തസ്തികയുടെ പേര് : ലോവർ ഡിവിഷൻ ക്ലർക്ക്

  • ഒഴിവുകളുടെ എണ്ണം : 13
  • യോഗ്യത : പ്ലസ് ടു പാസായിരിക്കണം.
    ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്ക് വേഗം അല്ലെങ്കിൽ ഹിന്ദിയിൽ മിനിറ്റിൽ 30 വാക്ക് വേഗം ഉണ്ടായിരിക്കണം.
  • കംപ്യൂട്ടറിലാണ് ടൈപ്പ് ചെയ്യേണ്ടത്.

തസ്തികയുടെ പേര് : ടാലി ക്ലർക്ക്

  • ഒഴിവുകളുടെ എണ്ണം : 10
  • യോഗ്യത : പത്താം ക്ലാസ്സ് അല്ലെങ്കിൽ തത്തുല്യം.
  • മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.

തസ്തികയുടെ പേര് : കുക്ക്

  • ഒഴിവുകളുടെ എണ്ണം : 02
  • പത്താം ക്ലാസ്സും ഇന്ത്യൻ കുക്കിങ്ങിൽ അറിവും.

തസ്തികയുടെ പേര് : എം.ടി.എസ് (സഫായ്വാല)

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : പത്താംക്ലാസ്സ് അല്ലെങ്കിൽ തത്തുല്യം.
  • ഒരു വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.

തസ്തികയുടെ പേര് : അസിസ്റ്റന്റ് അക്കൗണ്ടന്റ്

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ബി.കോം.അക്കൗണ്ട് ജോലികളിൽ പരിശീലനം ഉണ്ടായിരിക്കണം.
  • മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.

തസ്തികയുടെ പേര് : എം.ടി.എസ് വാച്ച്മാൻ , എം.ടി.എസ് മെസഞ്ചർ 

  • ഒഴിവുകളുടെ എണ്ണം : 04
  • യോഗ്യത : പത്താം ക്ലാസ്സ് വിജയം അല്ലെങ്കിൽ തത്തുല്യം.
  • ബന്ധപ്പെട്ട ട്രേഡിലെ ഒരു വർഷത്തെ വിജയം അഭിലഷണീയം.

തസ്തികയുടെ പേര് : കാർപെന്റർ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : പത്താംക്ലാസ്സ് അല്ലെങ്കിൽ തത്തുല്യം.
  • കാർപെന്ററിയിൽ അറിവുണ്ടായിരിക്കണം.

തസ്തികയുടെ പേര് : റഗുലർ ലേബറർ

  • ഒഴിവുകളുടെ എണ്ണം : 05
  • യോഗ്യത : പത്താംക്ലാസ്സ് വിജയം അല്ലെങ്കിൽ തത്തുല്യം.

പ്രായം : 18-25 വയസ്സ്.

അസിസ്റ്റന്റ് അക്കൗണ്ടന്റ് ട്രേഡിൽ മാത്രം 30 വയസ്സാണ് പ്രായപരിധി.

എസ്.സി / എസ്.ടി വിഭാഗത്തിന് അഞ്ച് വർഷവും ഒ.ബി.സി വിഭാഗത്തിന് മൂന്ന് വർഷത്തെയും വയസിളവ് ഉണ്ടായിരിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷകൾ അവശ്യരേഖകളുമായി

The Commandant Embarkation Headquarters 2nd floor ,
Nav Bhavan Building 10 R Kaman Marg ,
Baillard Estate Mumbai 400001

എന്ന വിലാസത്തിലേക്ക് അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 05. 

Important Links
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!