Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Engineering JobsGovernment JobsITI/Diploma JobsJob NotificationsLatest Updates

ഇന്ത്യൻ ഓയിൽ 19 ജൂനിയർ എൻജിനീയറിങ് അസിസ്റ്റന്റ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 22,28

ഇന്ത്യൻ ഓയിൽ കോർപ്പറേഷന്റെ പാനിപ്പത്ത് റിഫൈനറിയിൽ ജൂനിയർ എൻജിനീയറിങ് അസിസ്റ്റന്റ്-IV തസ്തികയിലെ 19 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

പ്രൊഡക്ഷനിൽ 18 ഒഴിവും ഇൻസ്ട്രുമെന്റേഷനിൽ ഒരു ഒഴിവുമാണുള്ളത്.

യോഗ്യത :

  • കെമിക്കൽ,
  • റിഫൈനറി ആൻഡ് പെട്രോ കെമിക്കൽ എൻജിനീയറിങ്,
  • ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജിനീയറിങ് എന്നിവയിലൊന്നിൽ ത്രിവത്സര ഡിപ്ലോമ.

അല്ലെങ്കിൽ

  • ബി.എസ്.സി(മാത്‍സ്/ ഫിസിക്സ്/കെമിസ്ട്രി/ഇൻഡസ്ട്രിയൽ കെമിസ്ട്രി).

യോഗ്യത 50 ശതമാനം മാർക്കോടെ (എസ്.സി. വിഭാഗക്കാർക്ക് 45 ശതമാനം മതി) നേടിയതായിരിക്കണം.

കുറഞ്ഞത് ഒരുവർഷത്തെ പ്രവർത്തന പരിചയം വേണം.

ശമ്പളസ്സെയിൽ : 25,000 – 1,05,000 രൂപ.

പ്രായം : 18-26 വയസ്സ്.

എസ്.സി. വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. (എൻ.സി.എൽ) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവ് ലഭിക്കും.

എസ്.ടി. വിഭാഗക്കാർക്ക് സംവരണമുണ്ടായിരിക്കില്ല. ഇവരെ ജനറൽ വിഭാഗത്തിലാണ് പരിഗണിക്കുക.

വിമുക്തഭടർക്കും നിയമാനുസൃത വയസ്സിളവുണ്ട്.

അപേക്ഷാഫീസ് : ജനറൽ, ഒബി.സി. (എൻ.സി.എൽ), ഇ.ഡബ്ല്യു.എസ്. വിഭാഗക്കാർക്ക് 150 രൂപ.

എസ്.ബി.ഐ. ഇ-കളക്ട് വഴിയാണ് ഫീസ് അടയ്ക്കേണ്ടത്.

അപേക്ഷ സമർപ്പിക്കണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

തുടർന്ന് അപേക്ഷയുടെ പ്രിന്റ് ഔട്ടും രേഖകളും അയച്ചു കൊടുക്കണം.

ഇവയുടെ സ്കാൻ ചെയ്ത കോപ്പി ഇ-മെയിൽ വഴിയും അയയ്ക്കണം.

വിശദവിവരങ്ങൾ www.iocl.com എന്ന വെബ്സൈറ്റിൽ ലഭിക്കും.

ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 28.

ഗ്രാജുവേറ്റ് അപ്രന്റിസ് എൻജിനീയർ ഒഴിവ്

ഇന്ത്യൻ ഓയിൽ കോർപ്പറേഷനിൽ ഗ്രാജുവേറ്റ് അപ്രന്റിസ് എൻജിനീയർമാരാവാൻ അവസരം.

ഗേറ്റ്-2022 അടിസ്ഥാനമാക്കിയാണ് തിരഞ്ഞെടുപ്പ്.

കെമിക്കൽ, സിവിൽ, കംപ്യൂട്ടർ എസ്.സി. ആൻഡ് എൻജിനീയറിങ്, ഇലക്ട്രികൽ, ഇൻസ്ട്രുമെന്റേഷൻ, മെക്കാനിക്കൽ, മെറ്റലർജിക്കൽ എൻജിനീയറിങ് എന്നിവയിലാണ് അവസരം.

ഒഴിവുകളുടെ എണ്ണം വ്യക്തമാക്കിയിട്ടില്ല.

പ്രായപരിധി : ജൂൺ 30-ന് 26 വയസ്സ് കവിയാൻ പാടില്ല.

എസ്.സി, എസ്.ടി. വിഭാഗക്കാർക്ക് അഞ്ച് വർഷത്തെയും ഒ.ബി.സി (എൻ.സി.എൽ) വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും.

വിശദവിവരങ്ങൾ www.iocl.com എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 22.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!