റെയില്‍വേയില്‍ അവസരം
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 23
റെയില്‍വേയില്‍ അവസരം : ജൂനിയര്‍ എന്‍ജിനിയര്‍, അസിസ്റ്റന്റ് ലോക്കോ പൈലറ്റ്, ക്ലാര്‍ക്ക്, ടൈപ്പിസ്റ്റ് തസ്തികളിലേക്ക് ദക്ഷിണ – പൂര്‍വ്വ റെയില്‍വേ അപേക്ഷ ക്ഷണിച്ചു.
- ടിക്കറ്റ് ക്ലാര്‍ക്ക് : 63
- ജൂനിയര്‍ ക്ലാര്‍ക്ക്: 68
- അസിസ്റ്റന്റ് ലോക്കോ പൈലറ്റ്: 324
- ടൈപ്പിസ്റ്റ്: 68
- സീനിയര്‍ കൊമേഴ്സ്യല്‍ കം ടിക്കറ്റ് ക്ലാര്‍ക്ക്: 70
- ജൂനിയര്‍ എന്‍ജിനിയര്‍ (പി. വേ): 03
- ജൂനിയര്എന്ജിനിയര് (വര്‍ക്ക്): 02
- ജൂനിയര്‍ എന്‍ജിനിയര്‍ (സിഗ്നല്‍): 01
- ജൂനിയര്‍ എന്‍ജിനിയര്‍ (ടെലിക്കോം): 02
യോഗ്യത:
അസിസ്റ്റന്റ് ലോക്കോ പൈലറ്റ് : മെട്രിക്കുലേഷന്‍ അല്ലെങ്കില്‍ തത്തുല്യം.
ഐടിഐ സര്‍ട്ടിഫിക്കറ്റ്. ആക്ട് അപ്രന്റീസ്ഷിപ്പ്.
കൊമേഴ്സ്യല്‍ കം ടിക്കറ്റ് ക്ലാര്‍ക്ക്/ ജൂനിയര്‍ ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ് : അന്‍പതു ശതമാനം മാര്‍ക്കോടെ പന്ത്രണ്ടാം ക്ലാസ് അല്ലെങ്കില്‍ തത്തുല്യം.
എസ്സി, എസ്ടി വിഭാഗക്കാര്‍ക്ക് അന്‍പതു ശതമാനം മാര്‍ക്ക് മതി.
സീനിയര്‍ കൊമേഴ്സ്യല്‍ കം ടിക്കറ്റ് ക്ലാര്‍ക്ക് : ബിരുദം അല്ലെങ്കില്‍ തത്തുല്യം.
സീനിയര്‍ ക്ലാര്‍ക്ക് കം ടൈപ്പിസ്റ്റ്: ബിരുദം. ഇംഗ്ലീഷ്/ ഹിന്ദി ടൈപ്പിംഗ്.
ജൂനിയര്‍ എന്‍ജിനിയര്‍(പി. വേ): സിവില്‍ എന്‍ജിനിയറിംഗ് ഡിപ്ലോമ അല്ലെങ്കില്‍ മൂന്നു വര്‍ഷത്തെ സിവില്‍ എന്‍ജിനിയറിംഗ് ബിഎസ്സി.
ജൂനിയര്‍ എന്‍ജിനിയര്‍ (വര്‍ക്ക്/ സിഗ്നല്‍/ ടെലി) : ഇലക്ട്രിക്കല്‍/ ഇലക്ട്രോണിക്സ്/ ഇന്‍ഫര്‍മേഷന്‍ ടെക്നോളിജി/ കമ്യൂണിക്കേഷന്‍ എന്‍ജിനിയറിംഗില്‍ മൂന്നു വര്‍ഷത്തെ ഡിപ്ലോമ.
തെരഞ്ഞെടുപ്പ് : കംപ്യൂട്ടര്‍ അധിഷ്ഠിത പരീക്ഷുടെയും ഡോക്യുമെന്റ് വേരിഫിക്കേഷന്റെയും വൈദ്യപരിശോധനയുടെയും അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്.
അപേക്ഷിക്കേണ്ട വിധം : www.ser.indianrailways.gov.in എന്ന വെബ്സൈറ്റിലൂടെ ഓണ്‍ലൈനായി അപേക്ഷിക്കണം.
കൂടുതല്‍ വിവരങ്ങള്‍ www.ser.indianrailways.gov.in എന്ന വെബ്സൈറ്റില്‍ ലഭിക്കും.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 23.
Important Links | |
---|---|
To Know More Info | Click Here |