Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job Notifications10/+2 JobsDefenceGovernment JobsLatest Updates

ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിൽ സിവിലിയൻ ഒഴിവ് | പത്താം ക്ലാസ്/ഉയർന്ന യോഗ്യതയുള്ളവർക്ക് അപേക്ഷ സമർപ്പിക്കാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 09

പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള ഡയറക്ടറേറ്റ് ജനറൽ ഓഫ് ആംഡ് ഫോഴ്സസ് മെഡിക്കൽ സർവീസസിൽ 89 ഒഴിവ്.

ഗ്രൂപ്പ് സി സിവിലിയൻ തസ്തികയിലാണ് അവസരം.

വിവിധ മെഡിക്കൽ കോളേജുകളിലാണ് ഒഴിവ്.

തപാൽവഴിയാണ് അപേക്ഷിക്കേണ്ടത്.

പരസ്യവിജ്ഞാപന നമ്പർ : 33082/DGAFMS/DG-28.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : സ്റ്റെനോഗ്രാഫർ ഗ്രേഡ് II

യോഗ്യത :

  • പ്ലസ് ടു പാസ് അല്ലെങ്കിൽ തത്തുല്യം.
  • സ്കിൽ ടെസ്റ്റിൽ ഡിക്ടേഷൻ : മിനിറ്റിൽ 80 വാക്ക് വേഗം.
  • 10 മിനിറ്റായിരിക്കും ടെസ്റ്റ്.
  • ട്രാൻസ്ക്രിപ്ഷൻ : ടൈപ്പ്റൈറ്ററിൽ ഇംഗ്ലീഷ് 65 മിനിറ്റ് , ഹിന്ദി 75 മിനിറ്റ്.
  • കംപ്യൂട്ടറിൽ ഇംഗ്ലീഷിൽ 50 മിനിറ്റ് , ഹിന്ദി 65 മിനിറ്റ്.

പ്രായപരിധി : 18-27 വയസ്സ്.

തസ്തികയുടെ പേര് : ലോവർ ഡിവിഷൻ ക്ലാർക്ക്

യോഗ്യത :

  • പ്ലസ് ടു പാസ് / തത്തുല്യം.
  • ടൈപ്പിങ് കംപ്യൂട്ടർ ടെസ്റ്റിൽ ഇംഗ്ലീഷിൽ മിനിറ്റിൽ 35 വാക്ക് വേഗവും ഹിന്ദിയിൽ മിനിറ്റിൽ 30 വാക്ക് വേഗവും ഉണ്ടായിരിക്കണം.

പ്രായപരിധി : 18-27 വയസ്സ്.

തസ്തികയുടെ പേര് : സ്റ്റോർ കീപ്പർ

യോഗ്യത :

  • പന്ത്രണ്ടാം ക്ലാസ് പാസ് / തത്തുല്യം.
  • ഇംഗ്ലീഷിൽ മിനിറ്റിൽ 30 വാക്ക് ടൈപ്പിങ് വേഗവും ഹിന്ദിയിൽ മിനിറ്റിൽ 25 വാക്ക് ടൈപ്പിങ് വേഗവും ഉണ്ടായിരിക്കണം.
  • പ്രവൃത്തിപരിചയം അഭിലഷണീയം.

പ്രായപരിധി : 18-27 വയസ്സ്.

തസ്തികയുടെ പേര് : ഹൈലി സ്കിൽഡ് എക്സ്റേ ടെക്നീഷ്യൻ

യോഗ്യത :

  • മെട്രിക്കുലേഷൻ / തത്തുല്യം.
  • ഇലക്ട്രോണിക്സ് / ഇലക്ട്രിക്കൽ ഡിപ്ലോമ.
  • മൂന്നുവർഷത്തെ പ്രവൃത്തിപരിചയം അഭിലഷണീയം.

പ്രായപരിധി : 18-25 വയസ്സ്.

തസ്തികയുടെ പേര് : സിനിമാ പ്രൊജെക്ഷനിസ്റ്റ് ഗ്രേഡ് II

യോഗ്യത :

  • മെട്രിക്കുലേഷൻ / തത്തുല്യം.
  • ബന്ധപ്പെട്ട ട്രേഡിൽ അറിവുണ്ടായിരിക്കണം.

തസ്തികയുടെ പേര് : ഫയർമാൻ

യോഗ്യത :

  • മെട്രിക്കുലേഷൻ / തത്തുല്യം.
  • ശാരീരികയോഗ്യത : ഉയരം 165 സെ.മീ , ഭാരം : കുറഞ്ഞത് 50 കിലോ , നെഞ്ചളവ് : 81.5 സെ.മീ , വികാസത്തിൽ 85 സെ.മീ.
  • സാങ്കേതിക യോഗ്യത : ഫയർ ഫെറ്റിങ്ങിൽ സ്റ്റേറ്റ് ഫയർ സർവീസ് / അംഗീകൃത സ്ഥാപനത്തിൽ പരിശീലനം നേടിയിരിക്കണം.
  • കൂടാതെ ഫയർ ഫൈറ്റിങ് ഉപകരണങ്ങളുടെ മെയിൻറനൻസ് അറിഞ്ഞിരിക്കണം.
  • ഡ്രൈവിങ് ലൈസൻസും പ്രവൃത്തിപരിചയവും അഭിലഷണീയം.

പ്രായപരിധി : 18-25 വയസ്സ്.

തസ്തികയുടെ പേര് : ട്രേഡ്സ്മാൻ മേറ്റ്

യോഗ്യത :

  • മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
  • എൻഡ്യൂറൻസ് ടെസ്റ്റ് : 40 കിലോ ഭാരം വഹിച്ച് 60 സെക്കൻഡിൽ 100 മീറ്റർ.
  • 40 കിലോഗ്രാം ഉയർത്തി 30 സെക്കൻഡ് നിശ്ചലമായി നിൽക്കണം.

പ്രായപരിധി : 18-25 വയസ്സ്.

തസ്തികയുടെ പേര് : കുക്ക് , ബാർബർ , കാൻറീൻ ബെയറർ , വാഷർമാൻ , മൾട്ടി ടാസ്കിങ് സ്റ്റാഫ്

യോഗ്യത :

  • മെട്രിക്കുലേഷൻ അല്ലെങ്കിൽ തത്തുല്യം.
  • ബന്ധപ്പെട്ട ട്രേഡിൽ അറിവുണ്ടായിരിക്കണം.

പ്രായപരിധി : 18-25 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


തപാൽ വഴിയാണ് അപേക്ഷിക്കേണ്ടത്.

വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനുമായി www.indianarmy.nic.in എന്ന വെബ്സൈറ്റ് കാണുക.

ബന്ധപ്പെട്ട ഡിപ്പോയിലേക്കാണ് അപേക്ഷ അയക്കേണ്ടത്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 09.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!