Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsLatest Updates

കരസേന വിജ്ഞാപനം | 55 ഒഴിവുകൾ

കരസേനയിൽ (ഇന്ത്യൻ ആർമി) ഷോർട്ട് സർവീസ് കമിഷൻഡ് ഓഫീസർ ആകാൻ എൻ.സി.സി.(NCC)ക്കാർക്ക് അവസരം.2020 ഒക്ടോബറിൽ ആരംഭിക്കുന്ന 48-മത് എൻ.സി.സി സ്‌പെഷൽ എൻട്രി( നോൺ ടെക്‌നിക്കൽ) സ്‌കീം പ്രവേശനത്തിന് അപേഷിക്കാം. പുരുഷന്മാർക്ക്‌ 50 ഒഴിവും സ്‌ത്രീകൾക്ക് 5 ഒഴിവുകളുമാണുള്ളത്.

  • അവിവാഹിതരായിരിക്കണം.

യുദ്ധത്തിൽ കൊല്ലപ്പെട്ടവരുടെ ആശ്രിതർക്കും അപേക്ഷിക്കാം. ഓൺലൈനായി അപേക്ഷിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 6.

പ്രായം : 19-25 ( 1995 ജൂലൈ 2 നും 2001 ജൂലൈ 1 നും മധ്യേ ജനിച്ചവരകണം. രണ്ടു തീയതിയും ഉൾപ്പെടെ).

യോഗ്യത:

1. 50 % മാർക്കോടെ അംഗീകൃത ബിരുദം / തത്തുല്യം.

2. എൻസിസിയുടെ സീനിയർ ഡിവിഷൻ/ വിങ്ങിൽ കുറഞതു 3 അധ്യയാന വർഷം പ്രവർത്തിച്ചിരിക്കണം.

3. എൻസിസിയുടെ ‘ സി ‘ സർട്ടിഫിക്കറ്റ് പരീക്ഷയിൽ കുറഞത് ബി ഗ്രേഡ് നേടിയിരിക്കണം. യുദ്ധത്തിൽ പരുക്കേറ്റവരുടെ/കൊല്ലപ്പെട്ടവരുടെ കാണാതായവരുടെ ആശ്രിതർക്ക് സി സർട്ടിഫിക്കറ്റ് നിബന്ധന ബാധകമല്ല.വ്യവസ്ഥക്കു വിധേയമായി അവസാന വർഷ ബിരുദ വിദ്യാർത്ഥികൾക്കും അപേക്ഷിക്കാം.

ശാരീരിക യോഗ്യത : കരസേനാ വെബ്‌സൈറ്റിൽ നൽകിയിട്ടുള്ള നിർദിഷ്ട മാനദണ്ഡങ്ങൾ അനുസരിച്ചുള്ള ശാരീരികക്ഷമത ഉള്ളവരയിരിക്കണം അപേക്ഷകർ.

തിരഞ്ഞെടുപ്പ് : എസ്എസ്ബി ഇന്റർവ്യൂ-വിന്റെയും ശാരീരിക ക്ഷമതാ പരിശോധനയുടെയും അടിസ്ഥാനത്തിൽ ആണ് തെരഞ്ഞെടുപ്പ്.ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ഉദ്യോഗാർത്ഥികളെ എസ്എസ്ബി ഇന്റർവ്യു ന് ക്ഷണിക്കും.

ബാംഗ്ലൂർ ഉൾപ്പെടെ ഉള്ള കേന്ദ്രങ്ങളിലാണ് ഇന്റർവ്യു. അഞ്ച് ദിവസം നീളും.

ഗ്രൂപ്പ് ടെസ്റ്റ്,സൈക്കോളജിക്കൽ ടെസ്റ്റ് , ഇന്റർവ്യൂ എന്നിവ ഉണ്ടാക്കും.ഇന്റർവ്യു-യിൽ പങ്കെടുക്കുന്നവർക്കു നിബന്ധനകൾക്കു വിധേയമായി യാത്രബത്ത നൽകും.

പരിശീലനം : ചെന്നൈയിലെ ഓഫീസഴ്സ് ട്രൈനിങ്ങ്‌ അക്കാദമിയിൽ 49 ആഴ്ച പരിശീലനം ഉണ്ടാകും.

ഇത് വിജയകരമായി പൂർത്തിയാകുന്നവർക്ക്‌ ലിഫ്റ്റനൻറ് പദവി ലഭിക്കും. അപേക്ഷിക്കേണ്ട വിധം എൻസിസി സർട്ടിഫിക്കറ്റ് ഉള്ളവർ www.joinindianarmy.nic.in എന്ന വെബ്സൈറ്റ് മുഖേന ഓൺലൈൻ അപേക്ഷ സമർപ്പിക്കാം.

ഓൺലൈനിൽ അപേക്ഷിക്കുന്നതിനുള്ള വിശദമായ നിർദ്ദേശങ്ങൾ ഒഫീഷ്യൽ വെബ്‌സൈറ്റിൽ ലഭിക്കും.

വിജ്ഞാപാനത്തിൻെറ പൂർണരൂപത്തിനും അപേക്ഷ സമർപ്പിക്കുന്നതിനും താഴെയുള്ള ലിങ്ക് സന്ദർശിക്കുക

Important Links
വിഞ്ജാപനം ഇവിടെ ക്ലിക്ക് ചെയ്യുക
അപേക്ഷ സമർപ്പിക്കുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!