Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Banking/Insurance JobsBank jobsGovernment JobsJob NotificationsLatest Updates

ഐ.ഡി.ബി.ഐ ബാങ്കിൽ 920 എക്സിക്യൂട്ടീവ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 18

ഇൻഡസ്ട്രിയൽ ഡെവലപ്മെൻറ് ബാങ്ക് ഓഫ് ഇന്ത്യയിൽ (ഐ.ഡി.ബി.ഐ) എക്സിക്യൂട്ടീവ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

വിവിധ ബ്രാഞ്ചുകളിലും ഓഫീസുകളിലുമായി 920 ഒഴിവാണ് നിലവിലുള്ളത്.

  • ജനറൽ -373 ,
  • എസ്.സി-138 ,
  • എസ്.ടി-69 ,
  • ഒ.ബി.സി-248 ,
  • ഇ.ഡബ്ലൂ.എസ്-92 എന്നിങ്ങനെയാണ് ഒഴിവുകൾ.

വി.ഐ , ഒ.എച്ച് , എച്ച്.ഐ , എം.ഡി/ഐ.ഡി വിഭാഗത്തിൽപെട്ട ഭിന്നശേഷിക്കാർക്ക് 9 വീതം ഒഴിവുകൾ നീക്കി വെച്ചിട്ടുണ്ട്.

യോഗ്യത : കുറഞ്ഞത് 55 ശതമാനം മാർക്കോടെ / തത്തുല്യ ഗ്രേഡോടെ നേടിയ അംഗീകൃത സർവകലാശാലാ ബിരുദമോ കേന്ദ്രസർക്കാർ അംഗീകരിച്ച തത്തുല്യ യോഗ്യതയോ ഉണ്ടായിരിക്കണം.

എസ്.സി , എസ്.ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 50 ശതമാനം മാർക്ക് മതി.

പ്രായം : 20 വയസ്സ് തികഞ്ഞിരിക്കണം.

25 വയസ്സ് കവിയാൻ പാടില്ല.

ഉയർന്ന പ്രായപരിധിയിൽ എസ്.സി , എസ്.ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി(എൻ.സി.എൽ) വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഭിന്നശേഷിക്കാർക്ക് 10 വർഷത്തെയും ഇളവുണ്ട്.

വിമുക്തഭടർക്കും നിയമാനുസൃത ഇളവ് ലഭിക്കും.

ജൂലായ് ഒന്ന് അടിസ്ഥാനമാക്കിയാണ് പ്രായവും യോഗ്യതയും കണക്കാക്കുക.

തിരഞ്ഞെടുപ്പ് : ഓൺലൈൻ ടെസ്റ്റ് വഴിയാണ് തിരഞ്ഞെടുപ്പ് നടത്തുക.

160 മാർക്കിനായിരിക്കും പരീക്ഷ.

സമയം 90 മിനിറ്റ്.

ശരിയുത്തരത്തിന് ഒരു മാർക്ക്.

തെറ്റിയാൽ 0.25 മാർക്ക് കുറയ്ക്കും.

സെപ്റ്റംബർ അഞ്ചിനായിരിക്കും പരീക്ഷ.

കേരളത്തിൽ ആലപ്പുഴ , കണ്ണൂർ , കൊച്ചി , കൊല്ലം , കോട്ടയം , കോഴിക്കോട് , മലപ്പുറം , പാലക്കാട് , തിരുവനന്തപുരം , തൃശ്ശൂർ എന്നിവ പരീക്ഷാകേന്ദ്രങ്ങളാണ്.

നിയമനം : കരാർ അടിസ്ഥാനത്തിലാണ് നിയമനം.

തുടക്കത്തിൽ ഒരുവർഷത്തേക്കാണ് കരാർ.

പ്രകടനം വിലയിരുത്തി ഇത് രണ്ടു വർഷത്തെക്കു കൂടി ദീർഘിപ്പിക്കും.

ആകെ മൂന്നുവർഷം പൂർത്തിയാക്കുന്ന വരെ ഐ.ഡി.ബി.ഐ ബാങ്കിന്റെ അസിസ്റ്റൻറ് മാനേജർ (ഗ്രൂപ്പ് എ) തസ്തികയിലേക്കുള്ള തിരഞ്ഞെടുപ്പിൽ പരിഗണിക്കും.

ശമ്പളം : ആദ്യ വർഷം 29,000 രൂപ , രണ്ടാം വർഷം 31,000 രൂപ , മൂന്നാം വർഷം 34,000 രൂപ.

അപേക്ഷാഫീസ് : എസ്.സി , എസ്.ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും 200 രൂപ.

മറ്റുള്ളവർക്ക് 1000 രൂപ.

ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.

ഫോട്ടോ , ഒപ്പ് ,വിരലടയാളം തുടങ്ങിയവ അപേക്ഷയോടൊപ്പം സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുവാനും www.idbibank.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 18.

Important Links
Official Notification Click Here
Apply Online & More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!