Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Bank jobsBanking/Insurance JobsJob NotificationsJobs @ KeralaLatest Updates

ഐ.ബി.പി.എസ്. : 12,811 ഓഫീസര്‍/ഓഫീസ് അസിസ്റ്റന്റ് ഒഴിവ്

6817 ഒഴിവുകള്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലും 5994 ഒഴിവുകള്‍ ഓഫീസര്‍ തസ്തികയിലുമാണ് | കേരള ഗ്രാമീണ്‍ ബാങ്കില്‍ 267 ഒഴിവുണ്ട്.

രാജ്യത്തെ 43 റീജണല്‍ റൂറല്‍ ബാങ്കുകളിലെ (ആര്‍.ആര്‍.ബി.) ഗ്രൂപ്പ് എ ഓഫീസര്‍ (സ്‌കെയില്‍ I, II, III), ഗ്രൂപ്പ് ബി ഓഫീസ് അസിസ്റ്റന്റ് (മള്‍ട്ടിപര്‍പ്പസ്) തസ്തികയിലേക്കുള്ള പത്താമത് പൊതു എഴുത്തുപരീക്ഷയ്ക്ക് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ബാങ്കിങ് പേഴ്‌സണല്‍ സെലക്ഷന്‍ (ഐ.ബി.പി.എസ്.) അപേക്ഷ ക്ഷണിച്ചു.

ആകെ 12,811 ഒഴിവുകളുണ്ട്.

ഇതില്‍ 6817 ഒഴിവുകള്‍ ഓഫീസ് അസിസ്റ്റന്റ് തസ്തികയിലും 5994 ഒഴിവുകള്‍ ഓഫീസര്‍ തസ്തികയിലുമാണ്.

കേരള ഗ്രാമീണ്‍ ബാങ്കില്‍ 267 ഒഴിവുണ്ട്.

Job Summary
Job Role Officers & Office Assistant
Qualification Any Degree
Total Vacancies 12,811
Experience Freshers
Salary
  • Office Assistant (Multipurpose) – Rs.19,000-22,000/Month
  • Officer Scale – I – Rs.30,000-36,000/Month
  • Officer Scale-II – Rs.36,000-42,000/Month
  • Officer Scale – III – Rs.41,000-47,000/Month
Job Location Across India
Starting Date 8 June 2021
Last Date 28 June 2021

പ്രായം


ഓഫീസർ സ്കെയിൽ III (സീനിയർ മാനേജർ) : 21-40 വയസ്സ്. (1981 ജൂൺ 3-നും 2000 മേയ് 31-നും ഇടയിൽ ജനിച്ചവർ)

ഓഫീസർ സ്കെയിൽ II (മാനേജർ) : 21-32 വയസ്സ് (1989 ജൂൺ 3 നും 2000 മേയ് 31-നും ഇടയിൽ ജനിച്ചവർ)

ഓഫീസർ സ്കെയിൽ I (അസിസ്റ്റൻറ് മാനേജർ) : 18-30 (1991 ജൂൺ 03-നും 2008 മേയ് 31-നും ഇടയിൽ ജനിച്ചവർ)

ഓഫീസ് അസിസ്റ്റൻറ് (മൾട്ടി പർപ്പസ്) : 18-28 വയസ്സ്.(1993 ജൂൺ 2 നും 2003 ജൂൺ1-നും ഇടയിൽ ജനിച്ചവർ)

2021 ജൂൺ 01 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുന്നത്.

എസ്.സി./ എസ്.ടി. വിഭാഗക്കാർക്ക് അഞ്ചും ഒ.ബി.സിക്കാർ-ക്ക് മൂന്നും ഭിന്നശേഷിക്കാർക്ക് പത്തും വർഷം ഉയർന്ന പ്രായ ത്തിൽ ഇളവുണ്ട്.

വിമുക്തഭടർ,വിധവകൾ/ നിയമപരമായി ബന്ധം വേർപ്പെടുത്തി പുനർവി വാഹം ചെയ്യാത്തവർ എന്നിവർക്ക് ഉയർന്ന പ്രായത്തിൽ നിയമാനുസൃത ഇളവ് ലഭിക്കും.

യോഗ്യത


ഓഫീസ് അസിസ്റ്റന്റ് (മള്‍ട്ടിപര്‍പ്പസ്) :

ബിരുദം/ തത്തുല്യം.
അതത് സംസ്ഥാനങ്ങളിലെ പ്രാദേശികഭാഷ അറിഞ്ഞിരിക്കണം.
കംപ്യൂട്ടര്‍ അറിവ് അഭിലഷണീയം.

ഓഫീസര്‍ സ്‌കെയില്‍ I (അസിസ്റ്റന്റ് മാനേജര്‍) :

ബിരുദം/ തത്തുല്യം.

പ്രാദേശികഭാഷയില്‍ അറിവുണ്ടായിരിക്കണം.
കംപ്യൂട്ടര്‍പരിജ്ഞാനം വേണം.

അഗ്രിക്കള്‍ച്ചര്‍/ ഹോര്‍ട്ടികള്‍ച്ചര്‍/ ഫോറസ്ട്രി/ അനിമല്‍ ഹസ്ബന്‍ഡറി/ വെറ്ററിനറി സയന്‍സ്/ അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയറിങ്/ പിസികള്‍ച്ചര്‍/ അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കോ-ഓപ്പറേഷന്‍/ ഐ.ടി./ മാനേജ്‌മെന്റ്/ നിയമം/ ഇക്കണോമിക്‌സ്/ അക്കൗണ്ടന്‍സി എന്നിവയില്‍ ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന.

ഓഫീസര്‍ സ്‌കെയില്‍ II :

ജനറല്‍ ബാങ്കിങ് ഓഫീസര്‍ (മാനേജര്‍) : മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദം/ തത്തുല്യം.

ബാങ്കിങ്/ ഫിനാന്‍സ്/ മാര്‍ക്കറ്റിങ്/ അഗ്രിക്കള്‍ച്ചര്‍/ ഹോര്‍ട്ടികള്‍ച്ചര്‍/ ഫോറസ്ട്രി/ അനിമല്‍ ഹസ്ബന്‍ഡറി/ വെറ്ററിനറി സയന്‍സ്/ അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയറിങ്/ പിസികള്‍ച്ചര്‍/ അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കോ-ഓപ്പറേഷന്‍/ ഐ.ടി./ മാനേജ്‌മെന്റ്/ നിയമം/ ഇക്കണോമിക്‌സ്/ അക്കൗണ്ടന്‍സി എന്നിവയില്‍ ബിരുദമുള്ളവര്‍ക്ക് മുന്‍ഗണന.

ബാങ്ക്/ ധനകാര്യസ്ഥാപനത്തില്‍ ഓഫീസറായി ജോലിചെയ്ത് രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം വേണം.

ഓഫീസര്‍ സ്‌കെയില്‍ II : സ്‌പെഷ്യലിസ്റ്റ് ഓഫീസര്‍ (മാനേജര്‍)

ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി ഓഫീസര്‍ : മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ ഇലക്ട്രോണിക്‌സ്/ കമ്യൂണിക്കേഷന്‍/ കംപ്യൂട്ടര്‍ സയന്‍സ്/ ഐ.ടി. എന്നിവയിലുള്ള ബിരുദം/ തത്തുല്യം.

കംപ്യൂട്ടര്‍ അറിവ് വേണം.

ഒരുവര്‍ഷത്തെ പ്രവൃത്തിപരിചയം.

ചാര്‍ട്ടേഡ് അക്കൗണ്ടന്റ്: ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ചാര്‍ട്ടേഡ് അക്കൗണ്ടന്റ്‌സ് ഓഫ് ഇന്ത്യയില്‍നിന്നുള്ള സര്‍ട്ടിഫൈഡ് അസോസിയേറ്റ്ഷിപ്പ്.

ഒരുവര്‍ഷ പ്രവൃത്തിപരിചയം വേണം.

ലോ ഓഫീസര്‍: മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള നിയമബിരുദം/ തത്തുല്യം. ബാങ്ക്/ ധനകാര്യസ്ഥാപനത്തില്‍ അഡ്വക്കേറ്റ്/ ലോഓഫീസര്‍ ആയി ജോലിനോക്കി രണ്ടുവര്‍ഷ പ്രവൃത്തിപരിചയം വേണം.

ട്രഷറി മാനേജര്‍: ചാര്‍ട്ടേഡ് അക്കൗണ്ടന്റ് അല്ലെങ്കില്‍ എം.ബി.എ.- ഫിനാന്‍സ്.

ഒരുവര്‍ഷ പ്രവൃത്തിപരിചയം വേണം.

മാര്‍ക്കറ്റിങ് ഓഫീസര്‍: എം.ബി.എ.- മാര്‍ക്കറ്റിങ്. ഒരുവര്‍ഷ പ്രവൃത്തിപരിചയം വേണം.

അഗ്രിക്കള്‍ച്ചര്‍ ഓഫീസര്‍: മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെ അഗ്രിക്കള്‍ച്ചര്‍/ ഹോര്‍ട്ടികള്‍ച്ചര്‍/ ഡെയറി/ അനിമല്‍ ഹസ്ബന്‍ഡറി/ ഫോറസ്ട്രി/ വെറ്ററിനറി സയന്‍സ്/ അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയറിങ്/ പിസികള്‍ച്ചര്‍ എന്നിവയില്‍ ബിരുദം/ തത്തുല്യം.

രണ്ടുവര്‍ഷപ്രവൃത്തിപരിചയം വേണം.

ഓഫീസര്‍ സ്‌കെയില്‍ III (സീനിയര്‍ മാനേജര്‍) : മൊത്തം 50 ശതമാനം മാര്‍ക്കില്‍ കുറയാതെയുള്ള ബിരുദം/ തത്തുല്യം.

ബാങ്കിങ്/ ഫിനാന്‍സ്/ മാര്‍ക്കറ്റിങ്/ അഗ്രിക്കള്‍ച്ചര്‍/ ഹോര്‍ട്ടികള്‍ച്ചര്‍/ ഫോറസ്ട്രി/ അനിമല്‍ ഹസ്ബന്‍ഡറി/ വെറ്ററിനറി സയന്‍സ്/ അഗ്രിക്കള്‍ച്ചറല്‍ എന്‍ജിനിയറിങ്/ പിസികള്‍ച്ചര്‍/ അഗ്രിക്കള്‍ച്ചറല്‍ മാര്‍ക്കറ്റിങ് ആന്‍ഡ് കോ-ഓപ്പറേഷന്‍/ ഐ.ടി./ മാനേജ്‌മെന്റ്/ നിയമം/ ഇക്കണോമിക്‌സ് ആന്‍ഡ് അക്കൗണ്ടന്‍സി എന്നിവയില്‍ ബിരുദം/ ഡിപ്ലോമയുള്ളവര്‍ക്ക് മുന്‍ഗണന.

ബാങ്ക്/ ധനകാര്യസ്ഥാപനത്തില്‍ ഓഫീസര്‍ തസ്തികയില്‍ ജോലിചെയ്ത് അഞ്ചുവര്‍ഷ പ്രവൃത്തിപരിചയം വേണം.

പരീക്ഷ/തിരഞ്ഞെടുപ്പ്


കേരളത്തിൽ പ്രിലിമിനറി പരീക്ഷയ്ക്ക് ആലപ്പുഴ, കണ്ണൂർ, കൊച്ചി, കൊല്ലം, കോട്ടയം, കോഴിക്കോട്, മലപ്പുറം, പാലക്കാട്, തിരുവനന്തപുരം, തൃശ്ശൂർ എന്നിവിടങ്ങളിൽ കേന്ദ്രങ്ങളുണ്ടാകും

സിംഗിൾ/ മെയിൻ പരീക്ഷയ്ക്ക് കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളിലായിരിക്കും പരീക്ഷാകേന്ദ്രം.

സിലബസിന്റെ വിശദവിവരങ്ങൾക്കായി ഒഫീഷ്യൽ നോട്ടിഫിക്കേഷൻ സന്ദർശിക്കുക.

വിശദമായ സിലബസ് ഉൾക്കൊള്ളുന്ന വിജ്ഞാപനം www.ibps.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

അപേക്ഷാഫീസ് : 850 രൂപ. (എസ്.സി., എസ്.ടി., ഭിന്നശേഷി,വിമുക്തഭടവിഭാഗക്കാർക്ക് 175 രൂപ).

ഡെബിറ്റ് ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചോ ഇൻറർനെറ്റ് ബാങ്കിങ് വഴിയോ ഓൺലൈനായി ഫീസടയ്ക്കാം.

ഇ-റസീറ്റിൻറ പ്രിൻറൗട്ട് എടുത്ത് സൂക്ഷിക്കണം.

നിർദേശങ്ങൾ www.ibps.in-ൽ ലഭ്യമാണ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


www.ibps.in ൽ പ്രത്യേ കമായി നൽകിയ ലിങ്കിലൂടെ ഓൺലൈൻ രജിസ്ട്രേഷൻ നടത്തണം.

നിർദിഷ്ടസ്ഥാനത്ത് കളർ പാസ്പോർട്ട് സൈസ് ഫോട്ടോയും (200×230 പിക്സൽസ്, 20 കെ.ബിക്കും 50 കെ.ബി ക്കും ഇടയിൽ ഒപ്പും (വെളുത്ത പേപ്പറിൽ കറുത്ത പേനകൊണ്ടുള്ളത്, 140×60 പിക്സൽസ്, 10 കെ.ബിക്കും 20 കെ.ബിക്കും ഇടയിൽ) ഇടത് തള്ളവിരൽ അടയാളവും (140 x 60 പിക്സൽസ്, 10 കെ.ബിക്കും 20 കെ.ബി ക്കും ഇടയിൽ) അപ്ലോഡ് ചെയ്യണം.

ഇതോടൊപ്പം Declaration സ്വന്തം കൈപ്പടയിൽ കറുത്ത മഷി ഉപയോഗിച്ച് വെള്ളക്കടലാസിലെഴുതി സ്കാൻ ചെയ്ത് അപ്ലോഡ് ചെയ്യണം (240 x 240 പിക്സൽസ്, 20 കെ.ബി ക്കും 50 കെ.ബിക്കും ഇടയിൽ).

ഇംഗ്ലീഷിൽ ചെറിയ അക്ഷരത്തിൽ വേണം ഈ വരികളെഴുതാൻ.

രേഖകൾ സ്കാൻ ചെയ്യുന്നത് സംബന്ധിച്ച നിർദേശങ്ങൾ ഐ.ബി.പി.എസ്. വെബ്സൈറ്റിൽ ലഭ്യമാണ്.

ഓൺലൈൻ രജിസ്ട്രേഷൻ പൂർത്തിയാക്കിയാൽ ലഭിക്കുന്ന രജിസ്ട്രേഷൻ നമ്പറും പാസ് വേർഡും സൂക്ഷിച്ചുവയ്ക്കണം.

ഓൺലൈൻ അപേക്ഷ പൂർത്തി യാക്കിയാൽ ഇതിന്റെ പ്രിൻറൗട്ട് എടുത്ത് സൂക്ഷിക്കണം.

ഓൺലൈൻ പരീക്ഷയ്ക്കുള്ള കോൾ ലെറ്റർ വെബ്സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം.

ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 28.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!