Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsDistrict Wise JobsErnakulamGovernment JobsJob NotificationsJobs @ KeralaKerala Govt JobsLatest Updates

പ്ലസ് ടു യോഗ്യതയുള്ളവർക്ക് ഹൈക്കോടതിയിൽ കമ്പ്യൂട്ടർ അസിസ്റ്റന്റ് ആവാം

ഏഴ് ഒഴിവുകൾ | ഓൺലൈനായി അപേക്ഷിക്കാം | അവസാന തീയതി : ജനുവരി 04

കേരള ഹൈക്കോടതി കമ്പ്യൂട്ടർ അസിസ്റ്റന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

ഏഴ് ഒഴിവുകളാണുള്ളത്.

പരസ്യ വിജ്ഞാപന നമ്പർ : 22/2020

നേരിട്ടുള്ള നിയമനമായിരിക്കും.

ഓൺലൈനായി അപേക്ഷിക്കണം.

Job Summary
Organization High Court of Kerala
Post Name Computer Assistant Grade II
Recruitment Number 22/2020
Scale of Pay Rs.20,000/- to Rs.45,800/-
No. of Vacancies 07
Method of Appointment Direct Recruitment
Qualification (a) Plus Two or equivalent.
(b) K.G.T.E. (Higher) in Typewriting (English).
Desirable: – Certificate in computer word processing or equivalent.
Job Location Kerala
Last Date 2021 January 04

യോഗ്യത : 

  • പ്ലസ് ടു അല്ലെങ്കിൽ തത്തുല്യം.
  • ഇംഗ്ലീഷ് ടൈപ്പ്റൈറ്റിങ്ങിൽ കെ.ജി.ടി.ഇ. ഹയർ യോഗ്യതയുണ്ടായിരിക്കണം.
  • കമ്പ്യൂട്ടർ വേഡ് പ്രോസസിങ് സർട്ടിഫിക്കറ്റ് അല്ലെങ്കിൽ തത്തുല്യം അഭിലഷണീയ യോഗ്യത.

പ്രായപരിധി : 02-01-1984 നും 01-01-2002 നും ഇടയിൽ ജനിച്ചവർക്ക് അപേക്ഷിക്കാം (2 തീയതികളും ഉൾപ്പെടെ).

എസ്.സി./എസ്.ടി. വിഭാഗത്തിന് അഞ്ച് വർഷവും ഒ.ബി.സി.വിഭാഗത്തിന് മൂന്ന് വർഷവും വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ് : ഒബ്ജക്റ്റീവ് പരീക്ഷയുടെയും ടൈപ്പിങ് ടെസ്റ്റിന്റെയും അടിസ്ഥാനത്തിൽ.

75 മിനുട്ടുള്ള പരീക്ഷയിൽ കമ്പ്യൂട്ടർ പ്രോഫിഷൻസി (50 മാർക്ക്),ജനറൽ നോളജ് ആൻഡ് കറന്റ് അഫയേഴ്സ് (30 മാർക്ക്),ജനറൽ ഇംഗ്ലിഷ് (30 മാർക്ക്) എന്നീ വിഷയങ്ങളിൽ നിന്നുള്ള ചോദ്യങ്ങളുണ്ടാവും.

ഒബ്ജക്റ്റീവ് പരീക്ഷയിൽ ഷോർട്ട് ലിസ്റ്റ് ചെയ്യുന്നവർക്ക് ടൈപ്പിങ് ടെസ്റ്റ് ഉണ്ടായിരിക്കും.

ടെസ്റ്റിൽ ടൈപ്പിങ് സ്പീഡും കമ്പ്യൂട്ടർ പ്രോഫിഷൻസി ടെസ്റ്റുമായിരിക്കും പരിശോധിക്കുക.

അപേക്ഷ ഫീസ് : 500 രൂപ.

എസ്.സി./എസ്.ടി./തൊഴിൽരഹിതരായ ഭിന്നശേഷിക്കാർ എന്നിവർക്ക് ഫീസില്ല.

ചെലാൻ വഴിയോ,ഡെബിറ്റ് കാർഡ്,ക്രെഡിറ്റ് കാർഡ്/നെറ്റ് ബാങ്കിങ് മുഖേനയോ ഫീസടയ്ക്കാം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

അപേക്ഷയോടപ്പം 200 പിക്സൽ ഉയരത്തിലും 150 പിക്സൽസ് വീതിയിലും ഫോട്ടോ (20-40 കെ.ബി.) അപ്‌ലോഡ് ചെയ്യണം. കൂടാതെ 100×150 പിക്സലിലും 10-20 കെ.ബി. സൈസിലുള്ള ഒപ്പും അപ്‌ലോഡ് ചെയ്യണം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുവാനുമായി www.hckrecruitment.nic.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 04

Important Links
Official Notification Click Here
Apply Link Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!