Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsData Entry JobsDistrict Wise JobsGovernment JobsJob NotificationsJobs @ KeralaLatest UpdatesThiruvananthapuram

ഡാറ്റ എൻട്രി ഓപ്പറേറ്റർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 30

Data Entry Operator Vacancy At Higher Education Department : ഉന്നതവിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള റൂസാ സംസ്ഥാന പ്രോജക്ട് ഡയറക്ടറേറ്റിൽ ഒരു വർഷത്തെ കരാർ അടിസ്ഥാനത്തിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഒരു ഒഴിവാണുള്ളത്.

പ്ലസ് ടു/പി.ഡി.സി (തത്തുല്യം, കൂടാതെ കേരള സർക്കാർ അംഗീകൃത ടൈപ്പ് റൈറ്റിംഗ് ഇംഗ്ലീഷും മലയാളവും ലോവർ യോഗ്യതയും കമ്പ്യൂട്ടർ വേഡ് പ്രോസസിങ് (അല്ലെങ്കിൽ തത്തുല്യ യോഗ്യത) എന്നിവയാണ് യോഗ്യതകൾ.

പ്രായപരിധി 21 – 42 വയസ്.

കേരള-കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിൽ സമാന തസ്തികയിലെ മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തിപരിചയം വേണം.

കേന്ദ്രാവിഷ്കൃത പദ്ധതികളിലെ പ്രവൃത്തിപരിചയം അഭിലഷണീയം.

എഴുത്തു പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷകർ വെള്ളക്കടലാസിൽ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം അപേക്ഷിക്കണം.

അപേക്ഷയിൽ മൊബൈൽ നമ്പരും ഇ-മെയിൽ വിലാസവും വ്യക്തമാക്കണം.

അപേക്ഷകൾ തപാൽ മുഖേനയോ, നേരിട്ടോ ഇ-മെയിൽ വഴിയോ സെപ്റ്റംബർ 30-ന് വൈകിട്ട് അഞ്ചിനുള്ളിൽ ലഭിക്കണം.

വിലാസം:

കോ-ഓർഡിനേറ്റർ,
റൂസ സംസ്ഥാന കാര്യാലയം,
ഗവ. സംസ്കൃത കോളജ് ക്യാമ്പസ്,
പാളയം, യൂണിവേഴ്സിറ്റി പി.ഒ.,
തിരുവനന്തപുരം- 695034.

ഇ-മെയിൽ: keralarusa@gmail.com,

ഫോൺ: 0471 2303036.

Important Links

Official Notification Click Here


Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!