Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

AlappuzhaCareer In ShortContract Based JobsDistrict Wise JobsErnakulamGovernment JobsIdukkiJob NotificationsJobs @ IndiaJobs @ KeralaKannurKasaragodKerala Govt JobsKollamKottayamKozhikodeLatest UpdatesMalappuramPalakkadPathanamthittaTemporary Govt JobsThiruvananthapuramThrissurWayanad

കണ്ടെന്റ് ക്രിയേറ്റേഴ്സിനെ നിയമിക്കുന്നു

എറണാകുളം : ഏകീകൃത തദ്ദേശ സ്വയംഭരണ വകുപ്പിന്റെ പുതിയ പ്രസിദ്ധീകരണമായ തദ്ദേശകം മാസികയുടെ ഉള്ളടക്കങ്ങൾ തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട് കണ്ടെന്റ് ക്രിയേറ്റേഴ്സിനെ കരാറടിസ്ഥാനത്തിൽ എല്ലാ ജില്ലകളിലും താൽക്കാലികമായി നിയമിക്കുന്നതിനായി അപേക്ഷകൾ ക്ഷണിച്ചു. ജേർണലിസത്തിൽ ബിരുദമോ ബിരുദാനന്തര ബിരുദമോ അല്ലെങ്കിൽ ഏതെങ്കിലും വിഷയത്തിൽ ബിരുദവും ജേർണലിസത്തിൽ ബിരുദാനന്തര ഡിപ്ലോമയുമുള്ളവർക്ക് അപേക്ഷിക്കാം. പ്രവൃത്തി പരിചയമുളളവർക്ക് മുൻഗണന.

വിവിധ തദ്ദേശ സ്ഥാപനങ്ങളിൽ നിന്നുള്ള വാർത്തകൾ, തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന മാതൃകാപരമായ വിവിധ പ്രവർത്തനങ്ങൾ തുടങ്ങി മാസികയിലേക്കാവശ്യമായ ഉള്ളടക്കങ്ങൾ ശേഖരിച്ച് നിശ്ചിത സമയത്തിനകം ലേഖനങ്ങളും മറ്റും തയ്യാറാക്കി നൽകുകയെന്ന ജോലിയാണ് നിർവഹിക്കേണ്ടത്. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലാണ് നിയമനം. പ്രസിദ്ധീകരിക്കപ്പെടുന്ന രചനകൾക്ക് ഒന്നിന് ആയിരം രൂപ നിരക്കിൽ പ്രതിഫലം ലഭിക്കുന്നതാണ്.

അപേക്ഷകൾ ചീഫ് ഓഫീസർ, കമ്മ്യൂണിക്കേഷൻ ആൻഡ് പബ്ലിക് റിലേഷൻസ്, തദ്ദേശ സ്വയംഭരണ വകുപ്പ്, സ്വരാജ് ഭവൻ, നന്ദൻകോട് പി.ഒ, തിരുവനന്തപുരം 695003 എന്ന വിലാസത്തിൽ 2025 മാർച്ച് 31 നകം അയക്കേണ്ടതാണ്.


Important Links
More Info Click Here
Join WhatsApp Channel Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!