കുസാറ്റിൽ 40 അധ്യാപക ഒഴിവ്
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 10

കൊച്ചിൻ യൂണിവേഴ്സിറ്റി ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽ വിവിധ വിഷയങ്ങളിലായി 40 അധ്യാപക ഒഴിവ്.
സ്കൂൾ ഓഫ് എൻജിനീയറിങ്ങിലും കൊച്ചിൻ യുണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനീയറിങ് കുട്ടനാട്ടിലും കുഞ്ഞാലി മരയ്ക്കാർ സ്കൂൾ ഓഫ് മറൈൻ എൻജിനീയറിങ്ങിലുമാണ് ഒഴിവുകൾ.
കരാർ നിയമനമായിരിക്കും.
ഒഴിവുകൾ :
- ഇൻഫർമേഷൻ ടെക്നോളജി -10 ,
- ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് -11 ,
- സേഫ്റ്റി -01 ,
- മെക്കാനിക്കൽ -02 ,
- സിവിൽ -01 ,
- കെമിക്കൽ -03 ,
- ഇലക്ട്രിക്കൽ -01 ,
- സിവിൽ എൻജിനീയറിങ് (യുണിവേഴ്സിറ്റി കോളേജ് ഓഫ് എൻജിനീയറിങ് കുട്ടനാട്) -10 ,
- തെർമൽ എൻജിനീയറിങ് -01
യോഗ്യത :
ബന്ധപ്പെട്ട വിഷയത്തിൽ ബി.ഇ/ ബി.ടെക് / ബി.എസും /എം.ഇ/ എം.ടെക് / എം.എസ് അല്ലെങ്കിൽ ഇൻറഗ്രേറ്റഡ് എം.ടെക് അല്ലെങ്കിൽ തത്തുല്യം.
അപേക്ഷാഫീസ് : 700 രൂപ.
എസ്.സി / എസ്.ടി വിഭാഗത്തിന് 140 രൂപ.
യുണിവേഴ്സിറ്റിയുടെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസിലുള്ള കാഷ് കൗണ്ടറിലും കൂടാതെ എൻ.ഇ.എഫ്.ടി. / ആർ.ടി.ജി.എസ് . മുഖേനയും ഫീസടയ്ക്കാം.
ചെക്ക്, ഡിമാൻഡ് ഡ്രാഫ്റ്റ് എന്നിവ സ്വീകരിക്കില്ല.
അപേക്ഷിക്കേണ്ട വിധം
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.faculty.cusat.ac.in എന്ന വെബ്സൈറ്റ് കാണുക.
ഓൺലൈനായി അപേക്ഷിച്ചതിനുശേഷം അപേക്ഷയുടെ പകർപ്പും അവശ്യരേഖകളുമായി രജിസ്ട്രാർക്ക് തപാലിൽ അയയ്ക്കണം.
ഓൺലൈനായി അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 10
അപേക്ഷ തപാലിൽ സ്വീകരിക്കുന്ന അവസാന തീയതി : മേയ് 17.
Important Links | |
---|---|
Official Notifications & Apply Online | Click Here |
More Details | Click Here |