Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesEngineering JobsGovernment JobsJob NotificationsKerala Govt Jobs

കൊച്ചിൻ ഷിപ്പ്യാഡിൽ സീനിയർ പ്രോജക്ട് ഓഫീസർ ആവാം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 25

കൊച്ചിൻ ഷിപ്പ്യാഡിൽ സീനിയർ പ്രോജക്ട് ഓഫീസറുടെ ഒഴിവുണ്ട്.

എട്ട് ഒഴിവുകളാണുള്ളത്.

ആൻഡമാനിലെ സി.എസ്.എൽ ആൻഡമാൻ ഷിപ്പ് റിപ്പയർ യൂണിറ്റിലാണ് നിയമനം.

മൂന്നുവർഷത്തെ കരാർ നിയമനമാണ്.

മെക്കാനിക്കൽ – 3 (ജനറൽ – 2 , എസ്.ടി – 1)

  • യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ് ബിരുദം , നാലുവർഷത്തെ പ്രവൃത്തിപരിചയം.

ഇലക്ട്രിക്കൽ – 2 (ജനറൽ -1 , ഒ.ബി.സി – 1)

  • യോഗ്യത : ഇലക്ട്രിക്കൽ എൻജിനീയറിങ് ബിരുദം , നാലുവർഷത്തെ പ്രവൃത്തിപരിചയം.

ഇൻസ്ട്രുമെന്റേഷൻ – 1 (ജനറൽ -1)

  • യോഗ്യത : ഇൻസ്ട്രുമെന്റേഷൻ എൻജിനീയറിങ് ബിരുദം , നാലു വർഷത്തെ പ്രവൃത്തിപരിചയം.

സിവിൽ – 1 (ജനറൽ – 1)

  • യോഗ്യത : സിവിൽ എൻജിനീയറിങ് ബിരുദം , നാലുവർഷത്തെ പ്രവൃത്തിപരിചയം.

സേഫ്റ്റി – 1 (ജനറൽ -1)

  • യോഗ്യത : സേഫ്റ്റി എൻജിനീയറിങ് ബിരുദം ഏതെങ്കിലും എൻജിനീയറിങ് ബിരുദം / ഫിസിക്സിലോ കെമിസ്ട്രിയിലോ ബിരുദം / എൻജിനീയറിങ് ഡിപ്ലോമ , ഇൻഡസ്ട്രിയൽ സേഫ്റ്റിയിലുള്ള ബിരുദമോ ഡിപ്ലോമയോ സർട്ടിഫിക്കറ്റോ,എൻജിനീയറിങ് ബിരുദക്കാർക്ക് നാലുവർഷത്തെയും മറ്റുള്ളവർക്ക് ഏഴുവർഷത്തെയും പ്രവൃത്തിപരിചയം വേണം.
  • സേഫ്റ്റിയിൽ ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്ക് ഇൻഡസ്ട്രിയൽ സേഫ്റ്റി ഹാജരാക്കുന്നതിൽ ഇളവുണ്ട്.

പ്രായപരിധി : 35 വയസ്സ് (നിയമാനുസൃത ഇളവുകളുണ്ട്).

ശമ്പളം : ആദ്യവർഷം – 47,000 രൂപ , രണ്ടാം വർഷം – 48,000 രൂപ , മൂന്നാം വർഷം – 50,000 രൂപ.

വിശദവിവരങ്ങൾ www.cochinshipyard.com എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ വെബ്സൈറ്റ് വഴി ഓൺലൈനായി അയയ്ക്കാം.

അപേക്ഷാഫീസ് 200 രൂപയാണ്.

എസ്.സി , എസ്.ടി വിഭാഗക്കാർ , ഭിന്നശേഷിക്കാർ എന്നിവർക്ക് അപേക്ഷാഫീസില്ല.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 25

Important Links
Official Notification Click Here
Apply Link Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!