Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Government JobsJob NotificationsLatest Updates

സിവിൽ സർവീസസ് വിജ്ഞാപനം 2020

ഈ വർഷത്തെ ( 2020 ) സിവിൽ സർവീസസ് പരീക്ഷയ്ക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

പ്രിലിമിനറി പരീക്ഷ മേയ് 31നു നടക്കും. ഓൺലൈനായി അപേക്ഷിക്കണം. മാർച്ച് 3 വരെ അപേക്ഷിക്കാം.

ഐ.എ.എസ്, ഐ.പി.എസ്, ഐ.എഫ്.എസ്.തുടങ്ങി 24 സർവീസുകളിലായി ഏകദേശം 796 ഒഴിവുകളിലേക്കാണ് ഈ പരീക്ഷയുടെ അടിസ്ഥാനത്തിൽ നിയമനം.

ഒഴിവുകളുടെ എണ്ണത്തിൽ മാറ്റമുണ്ടായേക്കാം.

യോഗ്യത : ഏതെങ്കിലും വിഷയത്തിലെ ബിരുദമാണ് അപേക്ഷിക്കുന്നതിനുള്ള യോഗ്യത. അവസാന വർഷ വിദ്യാർഥികളെയും പരിഗണിക്കും. ഇവർ മെയിൻ പരീക്ഷയുടെ അപേക്ഷയ്ക്കൊപ്പം യോഗ്യത നേടിയതിന്റെ തെളിവു ഹാജരാക്കണം.

മെഡിക്കൽ ബിരുദക്കാർ ഇന്റേൺഷിപ് പൂർത്തിയാക്കിയ സർട്ടിഫിക്കറ്റ് ഇന്റർവ്യൂ സമയത്തു ഹാജരാക്കിയാൽ മതി. സാങ്കേതിക ബിരുദത്തിനു തുല്യമായ പ്രഫഷനൽ യോഗ്യതയുള്ളവർക്കും പരീക്ഷയെഴുതാം

പ്രായപരിധി : 2020 ഓഗസ്റ്റ് ഒന്നിന് 21- 32 വയസ്.

പട്ടികജാതി/വർഗക്കാർക്ക് അഞ്ചും ഒബിസിക്ക് മൂന്നും അംഗപരിമിതർക്ക്(അന്ധർ,ബധിര-മൂകർ, അസ്ഥിസംബന്ധമായ വൈകല്യമുള്ളവർ)

പത്തും വർഷം ഉയർന്ന പ്രായപരിധിയിൽ ഇളവുണ്ട്. വിമുക്തഭടൻമാർക്ക് ഇളവ് ചട്ടപ്രകാരം.

റിക്രൂട്ട് ചെയ്യപ്പെടുന്ന സർവീസുകളും തസ്തികകളും ചുവടെ.

(i) Indian Administrative Service.

(ii) Indian Foreign Service.

(iii) Indian Police Service.

(iv) Indian P & T Accounts & Finance Service, Group ‘A’.

(v) Indian Audit and Accounts Service, Group ‘A’.

(vi) Indian Revenue Service (Customs and Central Excise), Group ‘A’.

(vii) Indian Defence Accounts Service, Group A’.

(viii) Indian Revenue Service (IT.), ‘Group ‘A’.

(ix) Indian Ordnance Factories Service, Group ‘A’ (Assistant Works Manager,Administration).

(x) Indian Postal Service, Group ‘A’.

(xi) Indian Civil Accounts Service, Group A’.

(xii) Indian Railway Traffic Service, Group ‘A’.

(xiii) Indian Railway Accounts Service, Group ‘A’

(xiv) Indian Railway Personnel Service, Group ‘A’

(xv) Post of Assistant Security Commissioner in Railway Protection Force, Group ‘A’

(xvi) Indian Defence Estates Service, Group ‘A’

(xvii) Indian Information Service (Junior Grade). Group ‘A’

(xviii) Indian Trade Service,Group ‘A:

(xix) Indian Corporate Law Service. Group ‘A’.

(xx) Armed Forces Headquarters Civil Service, Group ‘B’ (Section Officer’s Grade).

(xxi) Delhi, Andaman & Nicobar Islands, Lakshadweep, Daman & Diu and Dadra & Nagar Haveli Civil Service, Group ‘B.

(xxii) Delhi, Andaman & Nicobar Islands, Lakshadweep,Daman & Diu and Dadra & Nagar Haveli Police Service, Group ‘B.

(xxiii) Pondicherry Civil Service, Group ‘B.

(xxiv)Pondicherry Police service Group B’.

അപേക്ഷകർക്ക് നിർദിഷ്ട മാനദണ്ഡങ്ങൾക്ക് അനുസരിച്ചുള്ള ശാരീരിക യോഗ്യതകൾ വേണം.

എസ്.സി, എസ്.ടി, ഒ.ബി.സി, അംഗപരിമിതർക്ക് നിശ്ചിത ശതമാനം സീറ്റുകൾ മാറ്റിവച്ചിട്ടുണ്ട്.

അംഗപരിമിതരെ എല്ലാ സർവീസുകളിലേക്കും പരിഗണിക്കില്ല.

പരിഗണിക്കുന്ന സർവീസുകളും അനുബന്ധ വിവരങ്ങളും വെബ്സൈറ്റിലെ വിജ്ഞാപനത്തിൽ നൽകിയിട്ടുള്ളത് കാണുക.

തിരഞ്ഞെടുപ്പ് : പ്രിലിമിനറി എക്സാം (ഒബ്ജക്ടീവ് പരീക്ഷ), മെയിൻ എക്സാം, ഇന്റർവ്യൂ എന്നിവയുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ്.

ഇപ്പോൾ പ്രിലിമിനറി പരീക്ഷയ്ക്കു മാത്രമായാണ് അപേക്ഷ ക്ഷണിക്കുന്നത്.

കേരളത്തിൽ കൊച്ചിയും തിരുവനന്തപുരവും കോഴിക്കോടും പരീക്ഷാ കേന്ദ്രങ്ങളാണ്.

മെയിൻ പരീക്ഷയ്ക്ക് കേരളത്തിൽ തിരുവനന്തപുരത്തു മാത്രമാണ് കേന്ദ്രമുള്ളത്.

ആറ് തവണ പ്രിലിമിനറി പരീക്ഷ എഴുതിയവർ അപേക്ഷിക്കാൻ യോഗ്യരല്ല. എസ്‌.സി/എസ്‌.ടി വിഭാഗക്കാർക്ക് ഇത് ബാധകമല്ല.

മറ്റു പിന്നാക്ക വിഭാഗക്കാർക്ക് ഒൻപത് അവസരങ്ങളാണ് ലഭിക്കുക.

പ്രിലിമിനറി പരീക്ഷ


200 മാർക്ക് വീതമുള്ള രണ്ടു ജനറൽ പേപ്പറുകളാണുണ്ടാവുക. ഒബ്ജക്ടീവ് മാതൃകയിലുള്ള മൾട്ടിപ്പിൾ ചോയ്സ് ചോദ്യങ്ങളാകും രണ്ടു പേപ്പറുകൾക്കും.

ദൈർഘ്യം രണ്ടു മണിക്കുർ വീതം.

നെഗറ്റീവ് മാർക്കുമുണ്ടാകും.

പ്രിലിമിനറിയിലെ രണ്ടാം പേപ്പർ ക്വാളിഫൈയിങ് പേപ്പറാണ്.

ഇതിൽ 33% മാർക്ക് എങ്കിലും നേടണം.

സിലബസ് ഉൾപ്പെടെയുള്ള വിശദവിവരങ്ങൾക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക.

മെയിൻ പരീക്ഷ


മെയിൻ പരീക്ഷ ഡിസ്ക്രിപ്റ്റീവ് മാതൃകയിലാണ്. പരീക്ഷാ ക്രമവും മാർക്ക് വിവരങ്ങളും വെബ്സൈറ്റിൽ ലഭിക്കും.

300 മാർക്ക് വീതമുള്ള രണ്ട് ക്വാളിഫൈയിങ് പേപ്പറുകളുണ്ട്.

പേപ്പർ – എ യിൽ ഭരണഘടനയിലെ എട്ടാം ഷെഡ്യൂളിൽപ്പെടുന്ന ഏതെങ്കിലും ഭാഷയും പേപ്പർ – ബി യിൽ ഇംഗ്ലിഷും തിരഞ്ഞെടുക്കണം.

ഇംഗ്ലിഷ് ഭാഷാ വിജ്ഞാനവും മാതൃഭാഷാ വിജ്ഞാനവും അളക്കുന്ന ഈ രണ്ടു പേപ്പറുകൾ മെയിൻ പരീക്ഷയുടെ ഭാഗമാണെങ്കിലും റാങ്ക് നിർണയത്തിൽ പരിഗണിക്കാറില്ല.

എഴുത്തു പരീക്ഷയ്ക്ക് ആകെ -1750 മാർക്ക്,

പേഴ്സണാലിറ്റി ടെസ്റ്റ് – 275 മാർക്ക്.

റാങ്കിങ്ങിനു മൊത്തം മാർക്ക് – 2025 മാർക്ക്.

ഇന്റർവ്യൂ


ഉദ്യോഗാർഥിയുടെ വിജ്ഞാന പരിശോധനയേക്കാൾ വ്യക്തിത്വ നിർണയമാണ് അഭിമുഖത്തിലൂടെ ലക്ഷ്യമിടുന്നത്. അന്തിമ റാങ്ക് നിർണയം ഇന്റർവ്യൂ മാർക്കിന്റെ കൂടി അടിസ്ഥാനത്തിലായതിനാൽ ഈ പരീക്ഷാ ഘട്ടം വളരെ നിർണായകമാണ്.അഭിമുഖത്തിനു ലഭിച്ച മാർക്കും എഴുത്തുപരീക്ഷയിലെ മാർക്കും പരിഗണിച്ചാണ് അന്തിമ ലിസ്റ്റ് തയാറാക്കുന്നത്.

ആയിരത്തോളം പേരാണ് അവസാന ലിസ്റ്റിൽ ഇടം നേടുന്നത്. കൃത്യമായ ആസൂത്രണവും പരീക്ഷാവബോധവും ഉണ്ടെങ്കിൽ ഇന്ത്യയിലെ ഏതൊരു ബിരുദധാരിക്കും വിജയികളുടെ പട്ടികയിൽ ഉൾപ്പെടാവുന്നതേ ഉള്ളൂ.

അപേക്ഷാഫീസ് : 100 രൂപ.

എസ്.ഐ.ബി. ഏതെങ്കിലും ശാഖ മുഖേന നേരിട്ടു പണമടയ്ക്കാം. എസ്.ബി.ഐ. നെറ്റ് ബാങ്കിങ് സൗകര്യം ഉപയോഗിച്ചും വീസാ/മാസ്റ്റർ/റുപേ ക്രെഡിറ്റ്/ഡെബിറ്റ് കാർഡ് മുഖേനയും ഫീസടയ്ക്കാം.

സ്ത്രീകൾക്കും എസ്.സി, എസ്‌.ടി വിഭാഗക്കാർക്കും അംഗപരിമിതർക്കും ഫീസില്ല.

അപേക്ഷിക്കേണ്ട വിധം : ഓൺലൈനായി അപേക്ഷിക്കണം

www.upsconline.nic.in എന്നവെബ്സൈറ്റ് മുഖേന അപേക്ഷിക്കാം.

അപേക്ഷിക്കുന്നതിനുള്ള വിശദമായ നിർദേശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും വിജ്ഞാപനം സംബന്ധിച്ച വിവരങ്ങൾ www.upsc.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

Important Dates
Starting Date of Online Application 12 February 2020
Last Date of Online Application 03 March 2020
Important Links
Official Notification Click Here
Apply Online Click Here

ഏറ്റവും പുതിയ ജോലി ഒഴിവുകൾ ആദ്യമേ മലയാളത്തിൽ അറിയുവാൻ www.jobsinmalayalam.com സന്ദർശിക്കുക.

ഈ ജോലി വിവരങ്ങൾ നിങ്ങൾക്ക് അല്ലെങ്കിൽ മറ്റൊരാൾക്ക് ഉപകാരപ്പെട്ടേക്കാം.. തീർച്ചയായും ഷെയർ ചെയ്തു മറ്റുള്ളവരെ കൂടെ സഹായിക്കുക.

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!