Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

10/+2 JobsDefenceGovernment JobsJob NotificationsLatest Updates

സിഗ്നൽ സെൻട്രൽ കമാൻഡിൽ 28 ഓപ്പറേറ്റർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 03

ലക്നൗവിലെ ചീഫ് സിഗ്നൽ ഓഫീസർ സെൻട്രൽ കമാൻഡിൽ സിവിലിയൻ സ്വിച്ച് ബോർഡ് ഓപ്പറേറ്റർ തസ്തികയിൽ അവസരം.

തപാൽവഴി അപേക്ഷിക്കണം.

28 ഒഴിവാണുള്ളത്.

യോഗ്യത : പത്താം ക്ലാസ് അല്ലെങ്കിൽ തത്തുല്യം.

പ്രൈവറ്റ് ബോർഡ് എക്സ്ചേഞ്ച് കൈകാര്യം ചെയ്യാൻ അറിയണം.

ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കാൻ അറിയുന്നത് അഭിലഷണീയം.

പ്രായം : 18-25 വയസ്സ്.

ഒ.ബി.സി വിഭാഗത്തിന് മൂന്ന് വർഷത്തെയും എസ്.സി/ എസ്.ടി വിഭാഗത്തിന് അഞ്ച് വർഷത്തെയും വയസ്സിളവ് ലഭിക്കും.

തിരഞ്ഞെടുപ്പ് : എഴുത്തുപരീക്ഷയിലൂടെയും സ്കിൽ ടെസ്റ്റിലൂടെയുമാണ് തിരഞ്ഞെടുപ്പ്.

എഴുത്തുപരീക്ഷയിൽ ജനറൽ ഇന്റലിജൻസ് ആൻഡ് റീസണിങ് , ജനറൽ അവയർനസ് , ഇംഗ്ലീഷ് , ന്യൂമറിക് ആപ്റ്റിറ്റ്യൂഡ് എന്നിവയിൽ നിന്ന് ചോദ്യങ്ങളുണ്ടാകും.

വിശദവിവരങ്ങൾക്കും അപേക്ഷാഫോമിന്റെ മാതൃകയുമായി ക്യു.ആർ. കോഡ് സ്ലാൻ ചെയ്യുക .

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷ പൂരിപ്പിച്ച് രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം

Colonel Signals ,
HQ Central Command (Signals)
Pin 908544 C/o 56 APO

എന്ന വിലാസത്തിലേക്ക് അയക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 03.

Important Links
Official Notification Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!