കാലിക്കറ്റ് സർവകലാശാലയുടെ ഫിസിക്കൽ എജുക്കേഷൻ ഡിപ്പാർട്ട്മെൻറിൽ കായികപരിശീലകരുടെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
കരാർ നിയമനമാണ്.
കായികപരിശീലകരുടെ ഒഴിവിലേക്ക് ഓൺലൈനായി അപേക്ഷിക്കണം.
ഒഴിവുള്ള ഇനങ്ങൾ : ബാസ്കറ്റ് ബോൾ, വോളി ബോൾ,ക്രിക്കറ്റ്, ഫുട്ബോൾ, നീന്തൽ, സോഫ്റ്റ്ബോൾ.
യോഗ്യത : ബന്ധപ്പെട്ട ഇനത്തിൽ നാഷണൽ സ്പോർട്സ് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ തത്തുല്യം.
പ്രായപരിധി : 60 വയസ്സ്.
ശമ്പളം : 40,000 രൂപ.
വിശദവിവരങ്ങൾക്കും അപേക്ഷിക്കാനുമായി www.uoc.ac.in എന്ന വെബ്സൈറ്റ് കാണുക.
അപേക്ഷസ്വീകരിക്കുന്ന അവസാന തീയതി : ജനുവരി 30.