Please wear masks while going out in public places.

Engineering JobsGovernment JobsJob NotificationsLatest Updates

ഭാരത് ഇലക്ട്രോണിക്സിൽ 36 എൻജിനീയർ/മാനേജർ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 14,18,20

ഭാരത് ഇലക്ട്രോണിക്സിൽ എൻജിനീയർ, മാനേജർ, ഓഫീസർ തസ്തികകളിലായി 36 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

ബെംഗളൂരുവിലെ സെന്റേഴ്സ് ഓഫ് എക്സലൻസിലും ഡൽഹിയിലെ നാഷണൽ മാർക്കറ്റിങ്ങിലും മച്ചിലിപട്ടണം യൂണിറ്റിലുമാണ് അവസരങ്ങൾ.

സെന്റേഴ്സ് ഓഫ് എക്സലൻസ്

തസ്തികയുടെ പേര് :  ഡെപ്യൂട്ടി മാനേജർ

  • ഒഴിവുകളുടെ എണ്ണം : 06
  • യോഗ്യത : ഇലക്ട്രോണിക്സ് /ഇലക്ട്രിക്കൽ/മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ബി.ഇ/ബി.ടെക്കും എട്ടുവർഷത്തെ പ്രവർത്തനപരിചയവും.
  • പ്രായപരിധി : 36 വയസ്സ്.
  • ശമ്പള സ്കെയിൽ : 60,000-1,80,000 രൂപ.

തസ്തികയുടെ പേര് : സീനിയർ എൻജിനീയർ

  • ഒഴിവുകളുടെ എണ്ണം : 27
  • യോഗ്യത : ഇലക്ട്രോണിക്സ്/ഇലക്ട്രിക്കൽ/മെക്കാനിക്കൽ/കംപ്യൂട്ടർ സയൻസ്എൻജിനീയറിങ്ങിൽ ബി.ഇ/ബി.ടെക്കും നാലുവർഷത്തെ പ്രവർത്തനപരിചയവും.അല്ലെങ്കിൽ ഒപ്റ്റിക്സ്/ഫോട്ടോണിക്സിൽ എം.എസ്.സി (ടെക്), മൂന്നുവർഷത്തെ പ്രവർത്തനപരിചയം. അല്ലെങ്കിൽ ഒപ്റ്റിക്സ്/ഫോട്ടോണിക്സിൽ എം.ഇ/എം.ടെക്കും രണ്ടുവർഷത്തെ പ്രവർത്തനപരിചയവും.
  • പ്രായപരിധി : 32 വയസ്സ്.
  • ശമ്പളസ്കെയിൽ : 60,000-1,60,000 രൂപ.

രണ്ട് തസ്തികയിലെയും ബിരുദാനന്തരബിരുദ യോഗ്യതകൾ ഫസ്റ്റ് ക്ലാസോടെ നേടിയതായിരിക്കണം.

എസ്.സി, എസ്.ടി വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും പാസ് ക്ലാസ് മതി.

ഉയർന്ന പ്രായപരിധിയിൽ എസ്.സി, എസ്.ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി വിഭാഗക്കാർക്ക് മൂന്നുവർഷത്തെയും ഇളവുണ്ട്. ഭിന്നശേഷിക്കാർക്കും നിയമാനുസൃത ഇളവ് ലഭിക്കും.

ഫീസ് : 600 രൂപയും 18 ശതമാനം-ജി.എസ്.ടി.യും. എസ്.സി, എസ്.ടി ഭിന്നശേഷി

വിഭാഗക്കാർക്ക് ഫീസ് ബാധകമല്ല.

എസ്.ബി.ഐ. കളക്ട് വഴിയാണ് ഫീസ് അടയ്ക്കേണ്ടത്.

വിശദവിവരങ്ങളും അപേക്ഷാഫോമും www.bel-india.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 18.

Important Links
Official Notification Click Here
Application Form Click Here
More Details Click Here

ഡൽഹി

തസ്തികയുടെ പേര് : ട്രെയിനി എൻജിനീയർ-I

  • ഒഴിവുകളുടെ എണ്ണം : 01 (ജനറൽ)
  • പരമാവധി മൂന്നുവർഷത്തേക്കുള്ള കരാർ.
  • യോഗ്യത : 55 ശതമാനം മാർക്കാടെ (ഭിന്നശേഷിക്കാർക്ക് പാസ് മാർക്ക്) മെക്കാനിക്കലിൽ ബി.ഇ/ബി.ടെക്/ബി.എസ്.സി, ആറുമാസത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 28 വയസ്സ് (ഭിന്നശേഷിക്കാർക്ക് 10 വർഷത്തെ ഇളവ് ലഭിക്കും).
  • ശമ്പളം : 30,000 40,000 രൂപ.

അപേക്ഷാഫീസ് : 150 രൂപയും ജി.എസ്.ടി.യും (എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്ക് ബാധകമല്ല).

വിശദവിവരങ്ങളും അപേക്ഷഫോമും www.bel-india.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 14.

Important Links
Official Notification Click Here
Application Form Click Here
More Details Click Here

മച്ചിലിപ്പട്ടണം യൂണിറ്റ്

തസ്തികയുടെ പേര് : ട്രെയിനി ഓഫീസർ (ഒഫീഷ്യൽ ലാംഗ്വേജ്)

  • ഒഴിവുകളുടെ എണ്ണം : 12 (ജനറൽ).
  • മച്ചിലിപ്പട്ടണം, നവി മുംബൈ യൂണിറ്റുകളിലായിരിക്കും നിയമനം.
  • കരാർനിയമനമാണ്.പരമാവധി മൂന്നുവർഷത്തേക്കാണ് കരാർ.
  • യോഗ്യത : ഹിന്ദിയും ഇംഗ്ലീഷും ഐച്ഛികവിഷയമായോ നിർബന്ധിത വിഷയമായോ പഠിച്ച് 55 ശതമാനം മാർക്കോടെ/തത്തുല്യ ഗ്രേഡോടെ നേടിയ ബിരുദാനന്തര ബിരുദം.
  • ശമ്പളം : 30,000-40,000 രൂപ.
  • പ്രായപരിധി : 28 വയസ്സ്.

അപേക്ഷാ ഫീസ് : 200 രൂപ (എസ്.സി, എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്ക് ബാധകമല്ല).

വിശദവിവരങ്ങളും അപേക്ഷാഫോമും www.bel-india.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഏപ്രിൽ 20.

Important Links
Official Notification Click Here
Application Form Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!