Please wear masks while going out in public places.

Jobs @ KeralaDistrict Wise JobsGovernment JobsJob NotificationsKerala Govt JobsLatest UpdatesNursing/Medical JobsThrissur

ആരോഗ്യകേരളത്തിൽ 64 അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 20

ദേശീയ ആരോഗ്യദൗത്യത്തിനുകീഴിൽ (എൻ.എച്ച്.എം./എൻ.യു.എച്ച്.എം.) തൃശ്ശൂർ ജില്ലയിൽ വിവിധ ആരോഗ്യസ്ഥാപനങ്ങളിലെ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

കരാർ നിയമനമാണ്.

64 ഒഴിവുണ്ട്.

ഇതിൽ 47 ഒഴിവുകൾ സ്റ്റാഫ് നഴ്സ്/ജെ.പി.എച്ച്.എൻ.തസ്തികയിലാണ്.

തസ്തിക, യോഗ്യത, പ്രായപരിധി, ശമ്പളം എന്ന ക്രമത്തിൽ ചുവടെ ചേർക്കുന്നു ⇓


തസ്തികയുടെ പേര് : സ്റ്റാഫ് നഴ്സ്

  • ഒഴിവുകളുടെ എണ്ണം : 25
  • യോഗ്യത : ജി.എൻ.എം./ ബി.എസ്.സി. നഴ്സിങ്, കേരള നഴ്സ്സസ് & മിഡ് വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായപരിധി : 40 വയസ്സ്
  • ശമ്പളം : 17,000 രൂപ.

തസ്‌തികയുടെ പേര് : സ്റ്റാഫ് നഴ്സ് (പെയിൻ & പാലിയേറ്റീവ് കെയർ)

  • ഒഴിവുകളുടെ എണ്ണം : 01
  • യോഗ്യത : ജി.എൻ.എം./ബി.എസ്.സി.നഴ്സിങ്, ബി.സി.സി.പി.എൻ. കോഴ്സ് പാസായിരിക്കണം,കേരള നഴ്സസ് & മിഡ് വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ. രണ്ടുവർഷത്തെ പ്രവൃത്തിപരിചയം
  • പ്രായപരിധി : 40 വയസ്സ്,
  • ശമ്പളം : 17,000 രൂപ

തസ്തികയുടെ പേര് : ജെ.പി.എച്ച്.എൻ/ആർ.ബി.എസ്.കെ. നഴ്സ്

  • ഒഴിവുകളുടെ എണ്ണം : 21
  • യോഗ്യത : സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നുള്ള ജെ.പി.എച്ച്.എൻ. കോഴ്സ് അല്ലെങ്കിൽ 18 മാസം കുറയാത്ത എ.എൻ.എം. കോഴ്സ്, കേരള നഴ്സസ് & മിഡ് വൈഫ്സ് കൗൺസിൽ രജിസ്ട്രേഷൻ. ഒരുവർഷത്തെ പ്രവൃത്തിപരിചയം
  • പ്രായപരിധി : 40 വയസ്സ്,
  • ശമ്പളം : 14,000 രൂപ.

തസ്തികയുടെ പേര് : ഫാർമസിസ്റ്റ്

  • ഒഴിവുകളുടെ എണ്ണം :04
  • യോഗ്യത : ഡി.ഫാം./ ബി.ഫാം.കേരള ഫാർമസി കൗൺസിൽ രജിസ്ട്രേഷൻ.,
    ഒരുവർഷത്തെ പ്രവൃത്തിപരിചയം
  • പ്രായപരിധി : 40 വയസ്സ്,
  • ശമ്പളം : 14,000 രൂപ.

തസ്തികയുടെ പേര് : കൗൺസിലർ

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : എം.എസ്.ഡബ്ല്യൂ. (മെഡിക്കൽ & സൈക്യാട്രി) ഒരുവർഷത്തിൽ കുറയാത്ത കൗൺസലിങ് പരിചയം
  • പ്രായപരിധി : 40 വയസ്സ്,
  • ശമ്പളം : 14,000 രൂപ

കൂടാതെ,

  • മെഡിക്കൽ ഓഫീസർ- 5,
  • മെഡിക്കൽ ഓഫീസർ (പെയിൻ ആൻഡ് പാലിയേറ്റീവ്)-1,
  • ആയുഷ് മെഡിക്കൽ ഓഫീസർ (ഹോമിയോ)-1,
  • ജില്ലാ കോ-ഓർഡിനേറ്റർ (ആർ.ബി.എസ്.കെ. & അഡോളസൻറ് ഹെൽത്ത്)-1,
  • പി.പി.എം. കോ-ഓർഡിനേറ്റർ (പ്രൈവറ്റ് മിക്സ്) എൻ.ടി.ഇ.സി. -1,
  • മൈക്രോബയോളജി ടെക്നീഷ്യൻ-1,
  • മെഡിക്കൽ റെക്കോഡ് ലൈബ്രേറിയൻ-1 എന്നിങ്ങനെയാണ് മറ്റ് ഒഴിവുകൾ.

2021 ഓഗസ്റ്റ് 31 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.

Arogyakeralam (NHM) Thrissur Notification 2021

വിശദവിവരങ്ങളും അപേക്ഷാ ഫോറത്തിന്റെ മാതൃകയും www.arogyakeralam.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വയസ്സ്, യോഗ്യത, പ്രവൃത്തിപരിചയം, രജിസ്ട്രേഷൻ എന്നിവ തെളിയിക്കുന്ന രേഖകളുടെ പകർപ്പുകൾ സഹിതമുള്ള അപേക്ഷ സെപ്റ്റംബർ 20-ന് 5 മണിക്കുള്ളിൽ ആരോഗ്യ കേരളം തൃശ്ശൂർ ഓഫീസിൽ നേരിട്ടോ തപാലിലോ ലഭിക്കണം.

വിലാസം

Arogyakeralam (NHM) Thrissur,
Old District Hospital Compound,
Swaraj Round East,Thrissur – 680001

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : സെപ്റ്റംബർ 20

Important Links

Official Notification Click Here
Application Form Click Here
More Info Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!