Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Job NotificationsGovernment JobsITI/Diploma JobsLatest Updates

എൻ.എം.ഡി.സിയിൽ 200 വർക്ക്മെൻ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 02

കേന്ദ്രസർക്കാർ സ്ഥാപനമായ നാഷണൽ മിനറൽ ഡെവലപ്മെന്റ് കോർപ്പറേഷനിൽ 200 വർക്ക്മെൻ ഒഴിവ്.

കർണാടകയിലെ പ്രോജക്ടിലേക്കാണ് അവസരം.

എഴുത്തുപരീക്ഷ , ശാരീരികക്ഷമതാ പരീക്ഷ എന്നിവയിലൂടെയാണ് തിരഞ്ഞെടുപ്പ്.

വിശദ വിവരങ്ങൾ ചുവടെ ചേർക്കുന്നു


തസ്തികയുടെ പേര് : ഫീൽഡ് അറ്റൻഡന്റ്

  • ഒഴിവുകളുടെ എണ്ണം : 43
  • യോഗ്യത : ഐ.ടി .ഐ.

തസ്തികയുടെ പേര് : മെയിന്റനൻസ് അസിസ്റ്റന്റ് (മെക്കാനിക്ക്) (ട്രെയിനി)

  • ഒഴിവുകളുടെ എണ്ണം : 90
  • യോഗ്യത : വെൽഡിങ് / ഫിറ്റർ / മെഷീനിസ്റ്റ് /മോട്ടോർ മെക്കാനിക്ക് / ഡീസൽ മെക്കാനിക്ക് / ഓട്ടോ ഇലക്ട്രീഷ്യൻ ഐ.ടി.ഐ.

തസ്തികയുടെ പേര് : മെയിന്റനൻസ് അസിസ്റ്റന്റ് (ഇലക്ട്രിക്കൽ) (ട്രെയിനി)

  • ഒഴിവുകളുടെ എണ്ണം : 35
  • യോഗ്യത : ഇലക്ട്രിക്കൽ ട്രേഡിൽ ഐ.ടി.ഐ.

തസ്തികയുടെ പേര് : എം.സി.ഒ. ഗ്രേഡ് III (ട്രെയിനി)

  • ഒഴിവുകളുടെ എണ്ണം : 04
  • യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ്ങിൽ മൂന്ന് വർഷത്തെ ഡിപ്ലോമ.
  • ഹെവി ഡ്രൈവിങ് ലൈസൻസ് അഭിലഷണീയം.

തസ്തികയുടെ പേര് : എച്ച്.ഇ.എം മെക്കാനിക്ക് ഗ്രേഡ് III

  • ഒഴിവുകളുടെ എണ്ണം : 10
  • യോഗ്യത : മെക്കാനിക്കൽ എൻജിനീയറിങ്ങിൽ മൂന്ന് വർഷത്തെ ഡിപ്ലോമയും ഹെവി ഡ്രൈവിങ് ലൈസൻസും.

തസ്തികയുടെ പേര് : ഇലക്ട്രീഷ്യൻ

  • ഒഴിവുകളുടെ എണ്ണം : 07
  • യോഗ്യത : ഇലക്ട്രിക്കൽ എൻജിനീയറിങ് ഡിപ്ലോമയും ഇൻഡസ്ട്രിയൽ / ഡൊമസ്റ്റിക്ക് ഇലക്ട്രിക്ക് ഇൻസ്റ്റാലേഷൻ സർട്ടിഫിക്കറ്റും.

തസ്തികയുടെ പേര് : ബ്ലാസ്റ്റർ ഗ്രേഡ് II (ട്രെയിനി)

  • ഒഴിവുകളുടെ എണ്ണം : 02
  • യോഗ്യത : മെട്രിക്കും ഐ.ടി.ഐ.യും ബ്ലാസ്റ്റർ / മൈനിങ് മേറ്റ് സർട്ടിഫിക്കറ്റും.
  • ഫസ്റ്റ് എയ്ഡ് സർട്ടിഫിക്കറ്റും വേണം.
  • മൂന്ന് വർഷത്തെ പ്രവൃത്തിപരിചയം.

തസ്തികയുടെ പേര് : ക്യു.സി.എ. ഗ്രേഡ് II

  • ഒഴിവുകളുടെ എണ്ണം : 09
  • യോഗ്യത : കെമിസ്ട്രി / ജിയോളജി ബിരുദം.
  • ഒരു വർഷത്തെ പ്രവൃത്തിപരിചയം.
  • പ്രായം : 18-30 വയസ്സ്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


ഫെബ്രുവരി 10 മുതൽ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം.

വിശദവിവരങ്ങൾക്കും അപേക്ഷിക്കാനും www.nmdc.co.in എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 02. 

Important Links
Official Notification Click Here
Apply Online & More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!