Join With Us (WhatsApp Group)
Latest Posts

Notice: Jobs In Malayalam is not a recruitment agency. We just sharing available job in worldwide from different sources,so www.jobsinmalayalam.com is not directly or indirectly involve in any stage of recruitment.

Latest UpdatesAlappuzhaDistrict Wise JobsErnakulamGovernment JobsIdukkiJob NotificationsKollamKottayamNursing/Medical JobsPathanamthittaThiruvananthapuram

തിരുവനന്തപുരത്ത് ആർമി റാലി | അവസരം പുരുഷന്മാർക്ക്

2020 ഡിസംബർ 01 മുതൽ 2021 മാർച്ച് 31 വരെ വിവിധ ദിവസങ്ങളിലായാണ് റാലി

തിരുവനന്തപുരത്തെ പാങ്ങോട് നടത്തുന്ന ഇന്ത്യൻ ആർമി റാലിക്ക് അപേക്ഷ ക്ഷണിച്ചു.

തിരുവനന്തപുരം,കൊല്ലം,പത്തനംതിട്ട,ആലപ്പുഴ,കോട്ടയം,എറണാകുളം,ഇടുക്കി എന്നീ ജില്ലകളിൽ നിന്നുള്ളവർക്ക് അപേക്ഷിക്കാം.

ഏഴ് ജില്ലയിൽ നിന്നുള്ള പുരുഷന്മാർക്കാണ് പങ്കെടുക്കാൻ അവസരം.

പാങ്ങോട് മിലിട്ടറി സ്റ്റേഷനിലെ കുളച്ചൽ സ്റ്റേഡിയത്തിൽ 2020 ഡിസംബർ 01 മുതൽ 2021 മാർച്ച് 31 വരെയായിരിക്കും റാലി. (കോവിഡിന്റെ സാഹചര്യം പരിഗണിച്ചായിരിക്കും ഏതൊക്കെ ദിവസങ്ങളിലാണ് റാലി എന്ന് തീരുമാനിക്കുക.)

സോൾജ്യർ ഡ്യൂട്ടി,സോൾജ്യർ ടെക്‌നിക്കൽ,സോൾജ്യർ ടെക്‌നിക്കൽ(ഏവിയേഷൻ/അമ്യൂണിഷൻ എക്സാമിനറർ),സോൾജിയർ ട്രേഡ്‌സ്മാൻ(പത്താം ക്ലാസ് പാസ്സ്),സോൾജ്യർ ട്രേഡ്‌സ്മാൻ (എട്ടാം ക്ലാസ് പാസ്സ്),സോൾജ്യർ ക്ലർക്ക്,സ്റ്റോർ കീപ്പർ ടെക്‌നിക്കൽ, ഇൻവന്ററി മാനേജ്മെന്റ് ആൻഡ് സോൾജ്യർ ടെക്‌നിക്കൽ നഴ്സിങ് അസിസ്റ്റന്റ്, നഴ്സിങ് അസിസ്റ്റന്റ്സ് വെറ്ററിനറി എന്നീ തസ്തികകളിലാണ് അവസരം

ഒഴിവ് വിവരങ്ങൾ ചുവടെ ചേർക്കുന്നു.


സോൾജ്യർ ഡ്യൂട്ടി ജനറൽ (ഓൾ ആംസ്)

  • യോഗ്യത : 45 ശതമാനം മാർക്കോടെ എസ്.എസ്.എൽ.സി./മെട്രിക്.
    ഓരോ വിഷയത്തിനും 33 ശതമാനം മാർക്കെങ്കിലും നേടിയിരിക്കണം.
  • പ്രായം : 17½ മുതൽ 21 വയസ്സ് വരെ.
    1999 ഒക്ടോബർ ഒന്നിനും 2003 ഏപ്രിൽ ഒന്നിനുമിടയിൽ ജനിച്ചവരായിരിക്കണം.(രണ്ട് തീയതികളും ഉൾപ്പെടെ).
  • കുറഞ്ഞ ശാരീരികക്ഷമത :
    ഉയരം – 166 സെ.മീ , ഭാരം – 50 കിലോ, നെഞ്ചളവ് – 77 സെ.മീ (5 സെ.മീ വികാസം ഉണ്ടായിരിക്കണം.)

സോൾജ്യർ ടെക്‌നിക്കൽ

  • യോഗ്യത : സയൻസ് വിഷയത്തിൽ പ്ലസ് ടു/ഇന്റർമീഡിയറ്റ് പാസ്സായിരിക്കണം.
    ഫിസിക്സ്, കെമിസ്ട്രി, മാത്-സ്,ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ 50 ശതമാനം മാർക്കും ഓരോ വിഷയത്തിനും 40 ശതമാനം മാർക്കും ഉണ്ടായിരിക്കണം.
  • പ്രായം : 17½ മുതൽ 23 വയസ്സ് വരെ.
    1997 ഒക്ടോബർ ഒന്നിനും 2003 ഏപ്രിൽ ഒന്നിനുമിടയിൽ ജനിച്ചവരായിരിക്കണം.(രണ്ട് തീയതികളും ഉൾപ്പെടെ).
  • കുറഞ്ഞ ശാരീരികക്ഷമത :
    ഉയരം – 165 സെ.മീ,ഭാരം – 50 കിലോ,നെഞ്ചളവ് – 77 സെ.മീ (5 സെ.മീ വികാസം ഉണ്ടായിരിക്കണം.)

സോൾജ്യർ ടെക്‌നിക്കൽ(ഏവിയേഷൻ/അമ്യൂണിഷൻ എക്സാമിനറർ

  • യോഗ്യത : സയൻസ് വിഷയത്തിൽ പ്ലസ് ടു/ഇന്റർമീഡിയറ്റ് പാസ്സായിരിക്കണം.
    ഫിസിക്സ്,കെമിസ്ട്രി,മാത്-സ്,ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ 50 ശതമാനം മാർക്കും ഓരോ വിഷയത്തിനും 40 ശതമാനം മാർക്കും ഉണ്ടായിരിക്കണം.
  • പ്രായം : 17½ മുതൽ 23 വയസ്സ് വരെ.
    1997 ഒക്ടോബർ ഒന്നിനും 2003 ഏപ്രിൽ ഒന്നിനുമിടയിൽ ജനിച്ചവരായിരിക്കണം.(രണ്ട് തീയതികളും ഉൾപ്പെടെ).
  • കുറഞ്ഞ ശാരീരികക്ഷമത :
    ഉയരം – 165 സെ.മീ,ഭാരം – 50 കിലോ,നെഞ്ചളവ് – 77 സെ.മീ (5 സെ.മീ വികാസം ഉണ്ടായിരിക്കണം.)

സോൾജ്യർ ട്രേഡ്‌സ്മാൻ – പത്താം ക്ലാസ് പാസ്സ് (ഡ്രെസ്സർ,ഷെഫ്,സ്റ്റുവാർഡ്, വാഷർമാൻ,പെയിന്റർ ആൻഡ് ഡെക്കറേറ്റർ ആൻഡ് ടെയ്ലർ)

  • യോഗ്യത : പത്താം ക്ലാസ് പാസ്സായിരിക്കണം.
    ഓരോ വിഷയത്തിനും 33 ശതമാനം മാർക്കെങ്കിലും നേടിയിരിക്കണം.
  • പ്രായം : 17½ മുതൽ 23 വയസ്സ് വരെ.
    1997 ഒക്ടോബർ ഒന്നിനും 2003 ഏപ്രിൽ ഒന്നിനുമിടയിൽ ജനിച്ചവരായിരിക്കണം.(രണ്ട് തീയതികളും ഉൾപ്പെടെ).
  • കുറഞ്ഞ ശാരീരികക്ഷമത :
    ഉയരം – 166 സെ.മീ,ഭാരം – 50 കിലോ,നെഞ്ചളവ് – 77 സെ.മീ (5 സെ.മീ വികാസം ഉണ്ടായിരിക്കണം.)

സോൾജ്യർ ട്രേഡ്‌സ്മാൻ – എട്ടാം ക്ലാസ് പാസ്സ് (മെസ്സ് കീപ്പർ ആൻഡ് ഹൗസ് കീപ്പർ)

  • യോഗ്യത : എട്ടാം ക്ലാസ് പാസ്സായിരിക്കണം.
    ഓരോ വിഷയത്തിനും 33 ശതമാനം മാർക്കെങ്കിലും നേടിയിരിക്കണം.
  • പ്രായം : 17½ മുതൽ 23 വയസ്സ് വരെ.
    1997 ഒക്ടോബർ ഒന്നിനും 2003 ഏപ്രിൽ ഒന്നിനുമിടയിൽ ജനിച്ചവരായിരിക്കണം.(രണ്ട് തീയതികളും ഉൾപ്പെടെ).
  • കുറഞ്ഞ ശാരീരികക്ഷമത :
    ഉയരം – 166 സെ.മീ,ഭാരം – 50 കിലോ,നെഞ്ചളവ് – 77 സെ.മീ (5 സെ.മീ വികാസം ഉണ്ടായിരിക്കണം.)

സോൾജ്യർ ക്ലർക്ക്/സ്റ്റോർ കീപ്പർ ടെക്‌നിക്കൽ/ഇൻവന്ററി മാനേജ്മെന്റ്

  • യോഗ്യത : 60 ശതമാനം മാർക്കോടെ ഏതെങ്കിലും സ്ട്രീമിലെ പ്ലസ് ടു/ഇന്റർമീഡിയറ്റ് പാസ്സായിരിക്കണം(ആർട്‌സ്,കൊമേഴ്‌സ്, സയൻസ്).
    ഓരോ വിഷയത്തിനും 50 ശതമാനം മാർക്കെങ്കിലും നേടിയിരിക്കണം.
    ഇംഗ്ലീഷ്,മാത്-സ്,അക്കൗണ്ട്സ്,ബുക്ക്സ് കീപ്പിങ് എന്നിവയിൽ 50 ശതമാനം മാർക്ക് വേണം.
  • പ്രായം : 17½ മുതൽ 23 വയസ്സ് വരെ.
    1997 ഒക്ടോബർ ഒന്നിനും 2003 ഏപ്രിൽ ഒന്നിനുമിടയിൽ ജനിച്ചവരായിരിക്കണം.(രണ്ട് തീയതികളും ഉൾപ്പെടെ).
  • കുറഞ്ഞ ശാരീരികക്ഷമത :
    ഉയരം – 162 സെ.മീ,ഭാരം – 50 കിലോ,നെഞ്ചളവ് – 77 സെ.മീ (5 സെ.മീ വികാസം ഉണ്ടായിരിക്കണം.)

സോൾജ്യർ ടെക് നഴ്‌സിങ് അസിസ്റ്റന്റ്/നഴ്‌സിങ് അസിസ്റ്റൻസ് വെറ്ററിനറി 

  • യോഗ്യത : ഫിസിക്സ്, കെമിസ്ട്രി, ബയോളജി,ഇംഗ്ലീഷ് എന്നീ വിഷയത്തിൽ 50 ശതമാനം മാർക്കോടെ പ്ലസ് ടു/ഇന്റർമീഡിയറ്റ് പാസ്സായിരിക്കണം.
    എല്ലാ വിഷയങ്ങളിലും 40 ശതമാനം മാർക്ക് ഉണ്ടായിരിക്കണം.അല്ലെങ്കിൽ ഫിസിക്സ്, കെമിസ്ട്രി, ബോട്ടണി, സുവോളജി,ഇംഗ്ലീഷ് എന്നീ വിഷയങ്ങളിൽ 50 ശതമാനം മാർക്കോടെ സയൻസ് പ്ലസ് ടു/ഇന്റർമീഡിയറ്റ് പാസ്സായിരിക്കണം.
  • പ്രായം : 17½ മുതൽ 23 വയസ്സ് വരെ.
    1997 ഒക്ടോബർ ഒന്നിനും 2003 ഏപ്രിൽ ഒന്നിനുമിടയിൽ ജനിച്ചവരായിരിക്കണം.(രണ്ട് തീയതികളും ഉൾപ്പെടെ).
  • കുറഞ്ഞ ശാരീരികക്ഷമത :
    ഉയരം – 165 സെ.മീ,ഭാരം – 50 കിലോ,നെഞ്ചളവ് – 77 സെ.മീ (5 സെ.മീ വികാസം ഉണ്ടായിരിക്കണം.)

ശാരീരികക്ഷമതയിലെ ഇളവ്


സർവീസിലിരിക്കുന്നയാളുടെ മകൻ/വിമുക്തഭടന്റെ മകൻ/യുദ്ധത്തിൽ മരണപ്പെട്ട വിമുക്തഭടന്റെ വിധവയുടെ മകൻ ഇവർക്ക് ഉയരത്തിൽ 2 സെ.മീറ്ററും നെഞ്ചളവിൽ ഒരു സെന്റീമീറ്ററും ഭാരത്തിൽ 2 കിലോയും ഇളവ് ലഭിക്കും.

കൂടാതെ അവസാന 2 വർഷത്തിൽ അന്താരാഷ്ട്ര/ദേശീയ/സംസ്‌ഥാന/ജില്ലാ തലത്തിൽ ഒന്നും രണ്ടും സ്ഥാനം നേടി മികവ് കാട്ടിയ കായിക താരങ്ങൾക്ക് ഉയരത്തിൽ 2 സെ.മീറ്ററും നെഞ്ചളവിൽ 3 സെന്റീമീറ്ററും ഭാരത്തിൽ 5 കിലോയും ഇളവ് ലഭിക്കും.

രണ്ട് വർഷത്തിനിടയിൽ ദേശീയ/അന്താരാഷ്ട്ര തലത്തിൽ കായികമേളയിൽ പങ്കെടുത്തവർക്കുള്ള ശാരീരിക ഇളവുകളുടെ കൂടുതൽ വിവരങ്ങൾ www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും.

കോമൺ എൻട്രൻസ് ടെസ്റ്റ്


മെഡിക്കൽ ഫിറ്റ്നസ് നേടുന്നവർക്ക് പരീക്ഷാ കേന്ദ്രം അനുവദിക്കും.

റാലിയിൽ വെച്ച് തന്നെ പരീക്ഷാകേന്ദ്രം,തീയതി,എന്നിവ-യടങ്ങുന്ന അഡ്മിറ്റ്‌ കാർഡ് നൽകും.

മെഡിക്കൽ റിവ്യൂ-ന് അയക്കുന്നവർക്ക് പുനഃപരിശോധനയുടെ അടിസ്ഥാനത്തിലാണ് അഡ്മിറ്റ് കാർഡ് അനുവദിക്കുക.

സമർപ്പിക്കേണ്ട രേഖകൾ : എല്ലാ സർട്ടിഫിക്കറ്റുകളുടെയും അസ്സലും രണ്ട് സെറ്റ് ഫോട്ടോ കോപ്പിയും കൈയിലുണ്ടായിരിക്കണം.

1. അഡ്മിറ്റ് കാർഡ് : നല്ല ക്വാളിറ്റി പേപ്പറിൽ ലേസർ പ്രിന്ററിൽ എടുത്തതായിരിക്കണം അഡ്മിറ്റ് കാർഡ്.

2. ഫോട്ടോ : അറ്റസ്റ്റ് ചെയ്യാത്ത 20 കോപ്പി ഫോട്ടോ ഉണ്ടായിരിക്കണം. മികച്ച ക്വാളിറ്റി ഫോട്ടോഗ്രാഫിക് പേപ്പറിലായിരിക്കണം ഫോട്ടോ പ്രിന്റ് ചെയ്തിരിക്കേണ്ടത്.
വെള്ള ബാക്ക്ഗ്രൗണ്ടിൽ മൂന്ന് മാസത്തിനകം എടുത്ത ഫോട്ടോ ആയിരിക്കണം.

3. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ :

  • അംഗീകൃത സ്കൂൾ/കോളജ്/ബോർഡ്/സർവകലാശാലയിൽ നിന്ന് നേടിയ മെട്രിക്ക്/ഇന്റർമീഡിയറ്റ്/ബിരുദം എന്നിവയുടെ മാർക്ക് ഷീറ്റ് ഉണ്ടായിരിക്കണം.
  • ഓപ്പൺ സ്കൂളിൽ നിന്ന് മെട്രിക് സർട്ടിഫിക്കറ്റ് നേടിയവർ സ്കൂൾ ലിവിങ് സർട്ടിഫിക്കറ്റിൽ ബി.ഡി.ഒ/ഡി.ഇ.ഒ.കൗണ്ടർ സൈൻ ചെയ്തിട്ടുണ്ടായിരിക്കണം.
  • പ്രൊവിഷണൽ/ഓൺലൈൻ എജുക്കേഷൻ സർട്ടിഫിക്കറ്റ് ബന്ധപ്പെട്ട ബോർഡ്/സർവകലാശാല മേധാവി ഒപ്പിട്ടതായിരിക്കണം.

4.നേറ്റീവിറ്റി/ഡൊമിസൈൽ സർട്ടിഫിക്കറ്റ് : തഹസിൽദാർ/ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിപ്പിച്ച സർട്ടിഫിക്കറ്റ്.

5. കമ്മ്യൂണിറ്റി/ജാതി സർട്ടിഫിക്കറ്റ് : തഹസിൽദാർ/ഡിസ്ട്രിക്ട് മജിസ്‌ട്രേറ്റ് സാക്ഷ്യപ്പെടുത്തിയ ഫോട്ടോ പതിപ്പിച്ച സർട്ടിഫിക്കറ്റ്.

6. റിലിജൻ സർട്ടിഫിക്കറ്റ് : തഹസിൽദാർ/സബ് ഡിവിഷണൽ മജിസ്‌ട്രേറ്റ് സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റ്(സിഖ്/ഹിന്ദു/മുസ്ലിം/ക്രിസ്ത്യൻ എന്നിങ്ങനെ ജാതി സർട്ടിഫിക്കറ്റിൽ പരാമർശിക്കാത്ത പക്ഷം)

7.സ്കൂൾ സ്വഭാവ സർട്ടിഫിക്കറ്റ് : അവസാനമായി പഠിച്ച വിദ്യാഭ്യാസ സ്ഥാപനത്തിൽ നിന്ന് സ്കൂൾ/കോളജ് പ്രിൻസിപ്പൽ/ഹെഡ്മാസ്റ്റർ നൽകുന്നതായിരിക്കണം സർട്ടിഫിക്കറ്റ്.

8.അവിവാഹിത സർട്ടിഫിക്കറ്റ് : ഫോട്ടോയോടു കൂടി 21 വയസ്സിൽ താഴെയുള്ളവർക്ക് വില്ലേജ് സർപാഞ്ച്/മുൻസിപ്പൽ കോർപ്പറേഷൻ 6 മാസത്തിനകം നൽകിയ സർട്ടിഫിക്കറ്റ്.

9.റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ് : സർവീസിലുള്ള സൈനികന്റെ മകൻ/വിമുക്തഭടന്റെ മകൻ/യുദ്ധത്തിൽ മരിച്ച സൈനികന്റെ വിധവയുടെ മകൻ എന്നിവർ റിലേഷൻഷിപ്പ് സർട്ടിഫിക്കറ്റ് ഹാജരാക്കണം.

10.സ്പോർട്സ് സർട്ടിഫിക്കറ്റ് : നാഷണൽ/ഇന്റർനാഷണൽ ലെവലിൽ രണ്ട് വർഷത്തിനകം പങ്കെടുത്ത സർട്ടിഫിക്കറ്റ്. വിശദ വിവരങ്ങൾ www.joinindianarmy.nic.in എന്ന വെബ്സൈറ്റിൽ നിന്ന് ലഭിക്കും.

11. സത്യവാങ്മൂലം : പത്തുരൂപയുടെ ജുഡീഷ്യൽ സ്റ്റാമ്പ് പേപ്പറിൽ (ഇംഗ്ലീഷ്) നോട്ടറി അറ്റസ്റ്റ് ചെയ്ത സർട്ടിഫിക്കറ്റ്. സർട്ടിഫിക്കറ്റിന്റെ മാതൃക വിജ്ഞാപനത്തിനോടപ്പം നൽകിട്ടുണ്ട്.

12. സർട്ടിഫിക്കറ്റ് ഓഫ് ബോണസ് മാർക്ക് : റാലിയിൽ ബോണസ് മാർക്കിനായി സമർപ്പിക്കുന്ന സർട്ടിഫിക്കറ്റിന്റെ അസ്സലും അറ്റസ്റ്റ് ചെയ്ത കോപ്പിയും ഉണ്ടായിരിക്കണം.

13.സിംഗിൾ ബാങ്ക് അക്കൗണ്ട്/പാൻകാർഡ്/ആധാർകാർഡ്.

വിശദവിവരങ്ങൾ വെബ്സൈറ്റിലുണ്ട്.

ആർമിയുടെ റിക്രൂട്ട്‌മെന്റ് നടപടി എല്ലാം സൗജന്യമാണ്. റാലിക്കെത്തുമ്പോൾ കുടിവെള്ളവും ലഘുഭക്ഷണവും കരുതണം.

അഡ്മിറ്റ് കാർഡ് മുഖേനയാണ് റാലിയിൽ പ്രവേശനം അനുവദിക്കുക.

റാലിക്കായി പോകുമ്പോൾ സര്ടിഫിക്കറ്റുകളുടെ പകർപ്പിന്റെ 3 കോപ്പി കൈയിലുണ്ടായിരിക്കണം.

മൊബൈൽ ഫോൺ,സ്മാർട്ട് വാച്ച്,മറ്റ്‌ റെക്കോഡിങ് ഉപകരണങ്ങൾ ഇവയൊന്നും റാലിയിലും പരീക്ഷയ്ക്കും അനുവദിക്കുന്നതല്ല.

റാലിയിൽ പങ്കെടുക്കുന്നവരുടെ ചെവിക്കകം ശുചിയായിരിക്കണം.

പരീക്ഷയിൽ നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കും.

വിശദവിവരങ്ങൾക്കും അപേക്ഷിക്കുവാനുമായി www.joinindianarmy.nic.in എന്ന വെബ്സൈറ്റ് കാണുക.

കൂടുതൽ വിവരങ്ങൾക്ക്

ഫോൺ : 0471-2351762
9895813471

അപേക്ഷ സ്വീകരിക്കേണ്ട അവസാന തീയതി : ഡിസംബർ 04

Important Links
Official Notification Click Here
Apply Link Click Here
More Details Click Here

Related Articles

error: Content is protected !!

Adblock Detected

Please support us by disabling your adblocker or whitelist this site from your adblocker. Thanks!