
Minority Welfare Notification 2025 for Computer Operator Vacancy : ന്യൂനപക്ഷ ക്ഷേമ ഡയറക്ടറേറ്റിൽ സ്കോളർഷിപ് വിതരണവുമായി ബന്ധപ്പെട്ട് കമ്പ്യൂട്ടർ ഓപ്പറേറ്റർ തസ്തികയിൽ ദിവസവേതനാടിസ്ഥാനത്തിൽ താത്ക്കാലികമായി നിയമിക്കുന്നതിനുള്ള വാക്ക്-ഇൻ ഇന്റർവ്യൂ നടത്തും.
സയൻസ്/ആർട്സ്/കോമേഴ്സ് വിഷയത്തിലെ 3 വർഷ സർവ്വകലാശാല ബിരുദവും ഗവണ്മെന്റ് അംഗീകരിച്ച പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ (PGDCA) യോഗ്യതയുള്ളവരും ഏതെങ്കിലും സർക്കാർ വകുപ്പുകളിൽ ഒരു വർഷത്തിൽ കുറയാതെ പ്രവൃത്തി പരിചയമുള്ളവരും, പ്രായ പരിധി 36 വയസ് കഴിഞ്ഞിട്ടില്ലാത്തതുമായ താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡാറ്റ, യോഗ്യതാ സർട്ടിഫിക്കറ്റുകളുടെയും മാർക്ക് ഷീറ്റുകളുടെയും ഒറിജിനൽ എന്നിവ സഹിതം സെപ്റ്റബർ 10 ന് രാവിലെ 10.30 ന് തിരുവനന്തപുരം മേലേതമ്പാനൂർ സമസ്ത ബിൽഡിംഗിൽ പ്രവർത്തിക്കുന്ന ന്യൂനപക്ഷ യുവജന പരിശീലനകേന്ദ്രത്തിൽ എത്തിച്ചേരണം.
വിശദവിവരങ്ങൾക്ക്: www.minoritywelfare.kerala.gov.in