പാലക്കാട് : ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റിനെ നിയമിക്കുന്നു.
യോഗ്യത
- ടൂറിസത്തില്‍ ബിരുദമോ / ബിരുദാനന്തര ബിരുദമോ ഉള്ളവര്‍ക്കാണ് അവസരം.
- ടൂറിസം അല്ലെങ്കില്‍ ഹോസ്പിറ്റാലിറ്റി മേഖലയില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തി പരിചയം അഭികാമ്യം.
- കമ്പ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം.
പ്രായപരിധി : 25 വയസ്സ് – 40 വയസ്സ് വരെ.
കരാറടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം.
പ്രതിമാസം 17,500 രൂപ വേതനം ലഭിക്കും.
അപേക്ഷകര്‍ പാലക്കാട് ജില്ലയില്‍ സ്ഥിര താമസക്കാരാവണം.
അപേക്ഷ സമർപ്പിക്കേണ്ട വിധം
താത്പ്പര്യമുള്ളവര്‍ ബയോഡാറ്റ, സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പ് സഹിതം
സെക്രട്ടറി,
ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍,
വെസ്റ്റ് ഫോര്‍ട്ട് റോഡ്,
പാലക്കാട് – 678001 വിലാസത്തില്‍ ജൂലൈ രണ്ടിനകം അപേക്ഷ സമര്‍പ്പിക്കണം.
ഫോണ്‍ : 0491-2538996
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 02