Backward Classes Development Department (BCDD) Notification Daily Wage Posting : പിന്നാക്ക വിഭാഗ വികസന വകുപ്പിൽ നിലവിലുള്ളതും പി.എസ്.സിയ്ക്ക് റിപ്പോർട്ട് ചെയ്തതുമായ ഒരു ക്ലറിക്കൽ ഒഴിവിലേയ്ക്കും മറ്റൊരു പ്രീതീക്ഷിത ക്ലറിക്കൽ ഒഴിവിലേയ്ക്കുമായി യോഗ്യതകളുള്ളവരെ തിരുവനനന്തപുരം വെള്ളയമ്പലം അയ്യൻകാളി ഭവനിൽ സ്ഥിതിചെയ്യുന്ന വകുപ്പ് ഡയറക്ടറേറ്റിൽ ദിവസ വേതന അടിസ്ഥാനത്തിൽ താത്കാലികമായി നിയോഗിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
അപേക്ഷ സമർപ്പിക്കുന്നത് സംബന്ധിച്ച വിവരങ്ങൾ www.bcdd.kerala.gov.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
നിർദ്ദിഷ്ട മാതൃകയിൽ അപേക്ഷ പൂരിപ്പിച്ച് അനുബന്ധ രേഖകൾ സഹിതം വകുപ്പ് ഡയറക്ടറേറ്റിൽ നേരിട്ടോ ഇ മെയിൽ മുഖേനയോ ലഭ്യമാക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 9.