ഡയറി എക്സ്റ്റൻഷൻ ഓഫീസർ അവസരം | ഭിന്നശേഷിക്കാർക്ക് അപേക്ഷിക്കാം
അഭിമുഖ തീയതി : നവംബർ 06

സംസ്ഥാനത്തെ സർക്കാർ സ്ഥാപനത്തിൽ ഡയറി എക്സ്റ്റൻഷൻ ഓഫീസറുടെ ഒഴിവുണ്ട്. അസ്ഥിസംബന്ധമായ പരിമിതിയുള്ള ഉദ്യോഗാർഥികൾക്കായി സംവരണംചെയ്ത തസ്തികയാണ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ച് വഴിയുള്ള താത്കാലിക നിയമനമാണ്.
യോഗ്യത : അംഗീകൃത സർവകലാശാലയിൽനിന്നോ ഐ.സി.എ.ആറിന് കീഴിലുള്ള നാഷണൽ ഡയറി റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നോ ഡയറി സയൻസിലുള്ള ബി.ടെക് ബിരുദം.
പ്രായപരിധി : 2020 ജനുവരി 1 – ന് 41 വയസ്സ് കവിയാൻ പാടില്ല (നിയമാനുസൃത വയസ്സിളവ് സഹിതം).
ശമ്പളം : 39,500 – 83,000 രൂപ.
നിലവിൽ ജോലിചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽനിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.
അസ്ഥി സംബന്ധമായ പരിമിതിയുള്ളവരുടെ അഭാവത്തിൽ മൂക,ബധിര ഉദ്യോഗാർഥികളെയും അവരുടെ അഭാവത്തിൽ കാഴ്ച പരിമിതിയുള്ളവരെയും പരിഗണിക്കും.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ പ്രായം , ജാതി , വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്സിക്യൂട്ടീവ് എംപ്ലോയ്മെൻറ് എക്സ്ചേഞ്ചിൽ നവംബർ 6 – നകം ഹാജരാകണം.
അഭിമുഖ തീയതി : നവംബർ 06.
- ഏറ്റവും പുതിയ തൊഴിലവസരങ്ങൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക
- Click here to know the latest job opportunities