കേരളത്തിലെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ

Jobs In Kerala | Latest Kerala Jobs | കേരളത്തിലെ ഏറ്റവും പുതിയ തൊഴിലവസരങ്ങൾ ഇവിടെ ഉൾക്കൊള്ളിച്ചിരിക്കുന്നു.


Job News: വിവിധ സർക്കാർ സ്ഥാപനങ്ങളിലെ താത്കാലിക ഒഴിവുകളിലേക്ക് അപേക്ഷകൾ ക്ഷണിച്ചു


🆕 നിയമനം


തിരുവനന്തപുരം ജില്ലയിലെ പൂജപ്പുര സർക്കാർ ആയുർവേദ കോളേജ് സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ നാഷണൽ ആയുഷ് മിഷൻ മുഖേന വാർഡ് ഹെൽപ്പർ തസ്തികയിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ സഹിതം വെബ്സൈറ്റിൽ നിന്ന് ലഭിക്കുന്ന അപേക്ഷ ഫോം പൂരിപ്പിച്ച് തിരുവനന്തപുരം ആയുർവേദ കോളേജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ് അഞ്ചാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രോഗ്രാം മാനേജരുടെ ഓഫീസിൽ (നാഷണൽ ആയുഷ് മിഷൻ) നേരിട്ടോ തപാൽ മുഖേനയോ സെപ്റ്റംബർ 20 വൈകിട്ട് 5 മണിക്കകം സമർപ്പിക്കണം.

സെപ്റ്റംബർ 25 രാവിലെ 9.30 മുതലാണ് അഭിമുഖം.

കൂടുതൽ വിവരങ്ങൾക്ക്: www.nam.kerala.gov.in.

വിശദ വിവരങ്ങൾക്ക് ഇവിടെ ക്ലിക്ക് ചെയ്യുക


🆕 ബിസിനസ് പ്രൊമോട്ടേഴ്‌സ് നിയമനം | jobs in kerala


അസാപ് കേരളയിൽ ബിസിനസ് പ്രൊമോട്ടർമാരുടെ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്തംബർ 21 ന് മുൻപ് ഓൺലൈനായി അപേക്ഷിക്കാം.

വിശദവിവരങ്ങൾക്ക്: www.asapkerala.gov.in/careers/


🆕 ക്ലിനിക്കൽ ക്ലർക്ക്‌ഷിപ്പിനായി അപേക്ഷിക്കാം


നാഷണൽ മെഡിക്കൽ കമ്മീഷനിൽ നിന്നുമുള്ള നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിൽ വിദേശത്ത് മെഡിക്കൽ വിദ്യാഭ്യാസം പൂർത്തിയാക്കിയ വിദ്യാർഥികളിൽ നിന്നും സംസ്ഥാനത്തെ സർക്കാർ മെഡിക്കൽ കോളേജുകളിലും സ്വകാര്യ സ്വാശ്രയ മെഡിക്കൽ കോളേജുകളിലും ക്ലിനിക്കൽ ക്ലർക്ക്‌ഷിപ്പും തുടർന്ന് ഇന്റേൺഷിപ്പും ചെയ്യുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു. കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിലിൽ നിന്നും ക്ലിനിക്കൽ ക്ലർക്ക്‌ഷിപ്പും തുടർന്ന് ഇന്റേൺഷിപ്പും ചെയ്യുവാൻ അനുമതി നേടിയിട്ടുള്ള താല്പര്യമുള്ള എഫ്എംജി വിദ്യാർഥികൾക്ക് അപേക്ഷിക്കാം.

നോട്ടിഫിക്കേഷനും അപേക്ഷാഫോമും www.dme.kerala.gov.in ൽ ലഭിക്കും.

ഇ-മെയിൽ: fmginternkerala@gmail.com.


🆕യങ്ങ് പ്രൊഫഷണൽ ഒഴിവ് | jobs in kerala | technical jobs in kerala


ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റിന്റെ കീഴിലുള്ള റിവർ മാനേജ്‌മെന്റ്‌ സെന്ററിലെ ഗവേഷണ/ പഠന പ്രോജക്ടുകളിലും മറ്റ് ഐ.ഇ.സി പ്രവർത്തനങ്ങൾക്കുമായി ജിയോളജിയിൽ ബിരുദാനന്തര ബിരുദമുള്ള ഒരു യങ്ങ് പ്രൊഫഷണലിനെ നിയമിക്കുന്നു.

പ്രതിമാസം 30,000 രൂപ വേതനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി സെപ്റ്റംബർ 19.

അപേക്ഷ അയക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും: https://ildm.kerala.gov.in/

ഫോൺ: 0471 2362885.


🆕 എം.ബി.എ ഡിസാസ്റ്റർ മാനേജ്‌മെന്റ്‌: യങ് പ്രൊഫഷണൽ ഒഴിവ് | jobs in kerala


ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലാൻഡ് ആൻഡ് ഡിസാസ്റ്റർ മാനേജ്‌മെന്റ്‌ നടത്തുന്ന എം.ബി.എ ഡിസാസ്റ്റർ മാനേജ്‌മെന്റ്‌ കോഴ്സ് നടത്തിപ്പിനായും സെന്ററിലെ മറ്റു പ്രവർത്തനങ്ങൾക്കുമായി ദുരന്തനിവാരണ വിഷയത്തിൽ ബിരുദാനന്തര ബിരുദമുള്ളവരെ യങ് പ്രൊഫഷണലായി നിയമിക്കുന്നു.

പ്രതിമാസം 30000 രൂപ വേതനത്തിൽ ഒരു വർഷത്തേക്കാണ് നിയമനം.

രണ്ട് ഒഴിവാണുള്ളത്.

അപേക്ഷ അയക്കുന്നതിനും കൂടുതൽ വിവരങ്ങൾക്കും: https://ildm.kerala.gov.in/


🆕 ഗസ്റ്റ് അധ്യാപക അഭിമുഖം | jobs in kerala


തിരുവനന്തപുരം ബാർട്ടൺഹിൽ ഗവ. എൻജിനിയറിങ് കോളേജിൽ 2025-26 അധ്യയന വർഷത്തേക്ക് ഇംഗ്ലീഷ് വിഷയത്തിൽ താൽക്കാലിക ഗസ്റ്റ് അധ്യാക നിയമനത്തിന് സെപ്റ്റംബർ 19 ന് അഭിമുഖം നടക്കും. ഇംഗ്ലീഷ്/ കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ് പിജിയാണ് യോഗ്യത.

പ്രായപരിധി 40 വയസ്.

താൽപര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകളും പകർപ്പുമായി രാവിലെ 10 മണിക്ക് കോളേജിൽ ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക്: http://www.gecbh.ac.in

Phone : 0471- 2300484.


🆕 ജൂനിയർ ലക്ചറർ അഭിമുഖം | jobs in kerala


തിരുവനന്തപുരം ഗവൺമെന്റ് നഴ്സിംഗ് കോളേജിൽ ജൂനിയർ ലക്ചറർമാരുടെ ഒഴിവിലേക്ക് സെപ്റ്റംബർ 18 ന് അഭിമുഖം നടക്കും. 36 ഒഴിവുകളാണുള്ളത്.

എംഎസ്‌സി നഴ്സിംഗും കെഎൻഎംസി രജിസ്ട്രേഷനുമാണ് യോഗ്യത.

താൽപര്യമുള്ള ഉദ്യോഗാർഥികൾ വിശദമായ ബയോഡാറ്റയും യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 10 ന് കോളേജിൽ ഹാജരാകണം.

ഫോൺ: 0471 2528601, 2528603.


🆕 നിഷിൽ ഒഴിവ് | jobs in kerala


നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആൻഡ് ഹിയറിംഗ് (നിഷ്), ക്ലിനിക്കൽ സൈക്കോളിജിസ്റ്റ്/ലക്ചറർ ഒഴിവിലേയ്ക്ക് യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.

സെപ്റ്റംബർ 30 വൈകിട്ട് 5 നകം അപേക്ഷ സമർപ്പിക്കണം.

കൂടുതൽ വിവരങ്ങൾക്ക്: http://nish.ac.in/others/career


🆕 മാർക്കറ്റിംഗ് മാനേജർ ഒഴിവ് | jobs in kerala


കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിൽ മാർക്കറ്റിംഗ് മാനേജർ തസ്തികയിൽ ഒരു വർഷത്തേക്ക് കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. അംഗീകൃത സർവകലാശാലയിൽ നിന്നും ലഭിച്ച എം.ബി.എ ബിരുദവും കംപ്യൂട്ടർ പരിജ്ഞാനവുമാണ് യോഗ്യത.

പി.ജി.ഡി.സി.എ, മറ്റ് ഭാഷകളിലെ പ്രാവീണ്യം എന്നിവ അഭികാമ്യം.

പ്രായപരിധി : 45 വയസ്.

വിദ്യാഭ്യാസയോഗ്യത, പ്രവൃത്തിപരിചയം എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും ബയോഡേറ്റയും (ഇ-മെയിലും ഫോൺ നമ്പറും രേഖപ്പെടുത്തണം) ഉൾപ്പെടെയുള്ള അപേക്ഷ ഡയറക്ടർ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട്, നളന്ദ, തിരുവനന്തപുരം- 695003 എന്ന വിലാസത്തിൽ അയക്കണം.

അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഒക്ടോബർ 3.


🆕 ജൂനിയർ എക്‌സിക്യൂട്ടീവ് ഒഴിവ് | jobs in kerala


അസാപ് കേരളയിൽ ജൂനിയർ എക്‌സിക്യൂട്ടീവ് (L1) തസ്തികയിലേക്ക് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ സെപ്തംബർ 19ന് മുൻപ് ഓൺലൈനായി അപേക്ഷ സമർപ്പിക്കണം. യോഗ്യത ബിരുദം. കൂടുതൽ വിവരങ്ങൾക്ക്: www.asapkerala.gov.in/careers/.


🆕 സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് | jobs in kerala


കേന്ദ്ര തൊഴിൽ ഉദ്യോഗ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന ദേശീയ തൊഴിൽ സേവന കേന്ദ്രം സ്വകാര്യ സ്ഥാപനവുമായി സംയോജിച്ച് പട്ടികജാതി/വർഗത്തിൽപ്പെട്ട യുവതീ യുവാക്കൾക്ക് വേണ്ടി സെപ്റ്റംബർ 26 ന് സൗജ്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.

താൽപര്യുള്ള ഉദ്യോഗാർഥികൾ സെപ്റ്റംബർ 25 വൈകിട്ട് 4 ന് മുൻപായി https://forms.gle/ru5FdsbNNjFg3zmQA ഗൂഗിൾ ലിങ്കിൽ പേര് രജിസ്റ്റർ ചെയ്യണം. രജിസ്റ്റർ ചെയ്ത ഉദ്യോഗാർഥികൾ ബോയോഡാറ്റയും വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും സഹിതം രാവിലെ 10 മണിക്ക് നാഷണൽ കരിയർ സർവീസ് സെന്റർ ഫോർ എസ്‌സി/എസ്ടി സ്, ഗവ. മ്യൂസിക് കോളേജിന് പിറകുവശം, തൈക്കാട്, തിരുവനന്തപുരം എന്ന സ്ഥാപത്തിലെത്തി നേരിട്ട് ഇന്റർവ്യൂവിന് ഹാജരാകണം.

ഒഴിവ് സംബന്ധമായ വിശദവിവരങ്ങൾക്ക് “NATIONAL CAREER SERVICE CENTRE FOR SC/STs, Trivandrum” എന്ന ഫേസ്ബുക്ക് പേജ് സന്ദർശിക്കുക.

ഫോൺ: 0471-2332113.


🆕 എ.ടി.എഫ് പ്രോജക്ടിൽ കരാർ നിയമനം | jobs in kerala


തിരുവനന്തപുരം സർക്കാർ മെഡിക്കൽ കോളേജിൽ സൈക്ക്യാട്രി വിഭാഗത്തിനു കീഴിലെ എടിഎഫ് പ്രോജക്ടിലേക്ക് ഡോക്ടർ/ മെഡിക്കൽ ഓഫീസർ, നഴ്സ്, കൗൺസിലർ, ഡാറ്റാ മാനേജർ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ഡോക്ടർ/ മെഡിക്കൽ ഓഫീസർക്ക് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനോടു കൂടിയ എംബിബിഎസ് ആണ് യോഗ്യത. എം.ഡി/ സൈക്യാട്രിയിൽ തത്തുല്യ യോഗ്യതയുള്ളവരെയും പരിഗണിക്കും. എഎൻഎം ആണ് നഴ്സ് തസ്തികയ്ക്കുള്ള യോഗ്യത. കൗൺസിലർക്ക് സൈക്കോളജി/ സോഷ്യൽ വർക്കിൽ ബിരുദം അല്ലെങ്കിൽ ബിരുദാനന്തര ബിരുദം വേണം. കമ്പ്യൂട്ടർ ആപ്ലിക്കേഷൻ ബിരുദവും പ്രവൃത്തിപരിചയവുമാണ് ഡാറ്റാ മാനേജർ തസ്തികയ്ക്കുള്ള യോഗ്യത.

ഡോക്ടർ/ മെഡിക്കൽ ഓഫീസർ തസ്തികയിലേക്ക് സെപ്റ്റംബർ 22 ന് 11 മണിക്കും നഴ്സ് തസ്തികയിലേക്ക് അന്നേദിവസം ഉച്ചയ്ക്ക് 2 മണിക്കും കൗൺസിലർ തസ്തികയ്ക്ക് സെപ്റ്റംബർ 23 രാവിലെ 11 മണിക്കും ഡാറ്റാ മാനേജർ തസ്തികയിലേക്ക് അന്നേദിവസം ഉച്ചയ്ക്ക് 2 മണിക്കും രേഖകൾ സഹിതം തിരുവനന്തപുരം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ കാര്യാലയത്തിൽ ഹാജരാകണം.


Exit mobile version