അഗ്രികൾച്ചറൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിൽ 65 ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 23

ഇന്ത്യൻ കൗൺസിൽ ഓഫ് അഗ്രികൾച്ചറൽ റിസർച്ചിന്റെ (ഐ.സി.എ.ആർ) വിവിധ ഇൻസ്റ്റിറ്റ്യൂട്ടുകളിലെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ (എ.ഒ) , ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഓഫീസർ തസ്തികകളിലേക്കുള്ള 2021 – ലെ പരീക്ഷയ്ക്ക് അപേക്ഷിക്കാം.

അഗ്രികൾച്ചറൽ സയൻറിസ്റ്റ് റിക്രൂട്ട്മെൻറ് ബോർഡാണ് (എ.എസ്.ആർ.ബി) അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.

അഡ്മിനിസ്ട്രേറ്റീവ് ഓഫീസറുടെ 44 ഒഴിവും ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ 21 ഒഴിവുമാണുള്ളത്.

യോഗ്യത : അംഗീകൃത സർവകലാശാലയിൽനിന്ന് 55 ശതമാനത്തിൽ കുറയാത്ത മാർക്കോടെ നേടിയ ബിരുദം / തത്തുല്യവും കംപ്യൂട്ടർ പരിജ്ഞാനവുമാണ് രണ്ട് തസ്തികയിലെയും യോഗ്യത.

ഫിനാൻസ്/ അക്കൗണ്ടിങ്/ കൊമേഴ്സിൽ പി.ജി.യോ സി.എ/ ഐ.സി.ഡബ്ലു.എ/ സി.എസ് എന്നിവയോ ഉള്ളവർക്ക് ഫിനാൻസ് ആൻഡ് അക്കൗണ്ട്സ് ഓഫീസർ തസ്തികയിൽ മുൻഗണനയുണ്ട്.

പ്രായം : 21-30 വയസ്സ് (അർഹരായ വിഭാഗങ്ങൾക്ക് നിയമാനുസൃത ഇളവ് ലഭിക്കും).

ഫീസ് : വനിതകൾക്കും എസ്.സി , എസ്.ടി, ഭിന്നശേഷി വിഭാഗക്കാർക്കും ഫീസ് ഇല്ല.

മറ്റുള്ളവർക്ക് 500 രൂപയാണ് (രജിസ്ട്രേഷൻ ഫീസ് ഉൾപ്പെടെ) ഒരു തസ്തികയിലേക്കുള്ള അപേക്ഷാ ഫീസ്.

രണ്ട് തസ്തികയിലേക്കും അപേക്ഷിച്ചാൽ ഇരട്ടി തുകയാണ് ഫീസ് അടയ്ക്കണം.

ഓൺലൈനായാണ് ഫീസ് അടയ്ക്കേണ്ടത്.

രണ്ട് ഘട്ടങ്ങളായാണ് പരീക്ഷ നടക്കുക.

ഒക്ടോബർ 10 – നാണ് പ്രാഥമികപരീക്ഷ നിശ്ചയിച്ചിരിക്കുന്നത്.

കേരളത്തിൽ കൊച്ചിയാണ് പരീക്ഷാകേന്ദ്രം.

അപേക്ഷ അയക്കേണ്ട വിധം


ഓൺലൈനായാണ് അപേക്ഷിക്കേണ്ടത്.

www.asrb.org.in എന്ന വെബ്സൈറ്റിലെ വിജ്ഞാപനം വായിച്ചുമനസ്സിലാക്കി ഇതേ വെബ്സൈറ്റ് വഴി അപേക്ഷ സമർപ്പിക്കണം.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഓഗസ്റ്റ് 23.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version