കേരളശ്ശേരി പഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ ഹെല്‍പ്പര്‍ ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 24

അങ്കണവാടികളില്‍ വര്‍ക്കര്‍/ ഹെല്‍പ്പര്‍ ഒഴിവ്


പാലക്കാട് : അഡീഷണല്‍ ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിൽ കേരളശ്ശേരി പഞ്ചായത്തിലെ അങ്കണവാടികളില്‍ വര്‍ക്കര്‍/ ഹെല്‍പ്പര്‍ തസ്തികയിലെ ഒഴിവുകളിലേക്ക് പഞ്ചായത്തിൽ സ്ഥിര താമസമുള്ള വനിതകള്‍ക്ക് അപേക്ഷിക്കാം.

പ്രായപരിധി : 18-46 വയസ്സ്.

യോഗ്യത


വര്‍ക്കര്‍ ഒഴിവിലേക്ക് എസ്.എസ്.എല്‍.സി പാസായവര്‍ക്കും ഹെല്‍പ്പര്‍ തസ്തികയിലേക്ക് എസ്.എസ്.എല്‍.സി പാസാകാത്തവര്‍ക്കും എഴുത്തും വായനയും അറിയുന്നവര്‍ക്കും അപേക്ഷിക്കാം.

എസ്.സി, എസ്.ടി വിഭാഗക്കാര്‍ക്ക് മൂന്നുവര്‍ഷത്തെ വയസ്സിളവ് അനുവദിക്കും.

അപേക്ഷയുടെ മാതൃക പാലക്കാട് അഡീഷണല്‍ ശിശുവികസന പദ്ധതി ഓഫീസറുടെ കാര്യാലയത്തിലും ബന്ധപ്പെട്ട തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലും ലഭിക്കും. മുന്‍വര്‍ഷങ്ങളില്‍ അപേക്ഷിച്ചവര്‍ക്ക് വീണ്ടും അപേക്ഷിക്കാം.

അപേക്ഷ സമർപ്പിക്കേണ്ട വിധം


അപേക്ഷകള്‍

ശിശുവികസനപദ്ധതി ഓഫീസര്‍,
ഐ.സി.ഡി.എസ് പ്രൊജക്ട് ഓഫീസ്,
പാലക്കാട് അഡീഷണല്‍,
കോങ്ങാട് പി.ഒ, (പഴയ പോലീസ് സ്റ്റേഷന് സമീപം) പിന്‍ – 678 631

വിലാസത്തില്‍ മാര്‍ച്ച് 24 ന് വൈകിട്ട് അഞ്ച് വരെ സ്വീകരിക്കും.

സപ്പോര്‍ട്ടിങ് ഡോക്യുമെന്റ്‌സ്, സ്ഥിരതാമസക്കാരിയെന്ന് തെളിയിക്കുന്ന രേഖ തുടങ്ങിയവ അപേക്ഷക്കൊപ്പം സമർപ്പിക്കണമെന്ന് ശിശു വികസന പദ്ധതി ഓഫീസർ അറിയിച്ചു.

ഫോണ്‍ : 0491-2847770.


Exit mobile version