കേന്ദ്ര സർവീസിൽ 40 ജിയോ സയൻറിസ്റ്റ് അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 27

കമ്പൈൻഡ് ജിയോ സയൻറിസ്റ്റ് പരീക്ഷ 2021-ന് യു.പി.എസ്.സി അപേക്ഷ ക്ഷണിച്ചു.

വിവിധ വിഭാഗങ്ങളിലായി 40 ഒഴിവുകളാണുള്ളത്.

രണ്ട് ഘട്ടങ്ങളിലായാണ് പരീക്ഷ.

ആദ്യഘട്ട പരീക്ഷ 2021 ഫെബ്രുവരി 21-ന് നടക്കും.

തിരുവനന്തപുരത്ത് പരീക്ഷാകേന്ദ്രമുണ്ട്.

ഇത്തവണ ജിയോഫിസിക്സ് സയൻറിസ്റ്റ് , കെമിക്കൽ സയൻറിസ്റ്റ് തസ്തികകളിലും ഒഴിവുണ്ട്.

വിവിധ ശാസ്ത്രശാഖകളിലെ ബിരുദ / ബിരുദാനന്തരബിരുദവിദ്യാർഥികൾക്ക് അപേക്ഷിക്കാം.

യോഗ്യത :

കെമിസ്റ്റ് സയൻറിസ്റ്റ് ബി (കെമിക്കൽ) :

സയൻറിസ്റ്റ് ബി (ഹൈഡ്രോളജി) :

സയൻറിസ്റ്റ് ബി (ജിയോഫിസിക്സ്) :

പ്രായപരിധി : 21 – 32 വയസ്സ് (നിയമാനുസൃത ഇളവുകളുണ്ട്)

പരീക്ഷ :

പ്രിലിമിനറി പരീക്ഷയ്ക്ക് ആകെ 400 മാർക്കാണുള്ളത്.

കംപ്യൂട്ടർ അധിഷ്ഠിത ഒബ്ജക്ടീവ് ടെപ്പ് ചോദ്യങ്ങളാണുണ്ടാകുക.

രണ്ട് ഭാഗങ്ങളായാണ് പരീക്ഷ.

പരീക്ഷാ സമയം രണ്ട് മണിക്കൂർ.

പ്രിലിമിനറി പരീക്ഷയിൽ തിരഞ്ഞെടുക്കുന്നവർക്ക് 600 മാർക്കിൻെറ രണ്ടാംഘട്ട പരീക്ഷയും 200 മാർക്കിൻെറ അഭിമുഖവുമുണ്ടാകും.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിശദവിവരങ്ങൾ www.upsconline.nic.in എന്ന വെബ്സൈറ്റിലുണ്ട്.

അപേക്ഷ www.upsconline.nic.in എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കാം.

അപേക്ഷാഫീസ് : 200 രൂപ.

ഇത് ഓൺലൈനായി അടയ്ക്കാം.

എസ്.സി, എസ്.ടി വിഭാഗക്കാർ, ഭിന്നശേഷിക്കാർ, വനിതകൾ എന്നിവർ ഫീസ് അടയ്ക്കേണ്ടതില്ല.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ഒക്ടോബർ 27

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version