അധ്യാപക ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 14

പാലക്കാട് ജില്ലയിലെ തൃത്താല ആർട്‌സ് ആൻഡ് സയൻസ് കോളേജിൽ അധ്യാപകരുടെ ഒഴിവുണ്ട്.

യു.ജി.സി.മാനദണ്ഡങ്ങളനുസരിച്ചുള്ള യോഗ്യത വേണം.

കോളേജ് വിദ്യാഭ്യാസ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ പേര് രജിസ്റ്റർ ചെയ്തവരായിരിക്കണം.

പൊളിറ്റിക്കൽ സയൻസ്, കംപ്യൂട്ടർ സയൻസ് എന്നീ വിഷയങ്ങളിലെ കൂടിക്കാഴ്ച ജൂലായ് 16-ന് രാവിലെ 10 നും സ്റ്റാറ്റിസ്റ്റിക്സിന്റെത് ഉച്ചയ്ക്ക് രണ്ടിനുമാണ്.

ഹിന്ദി,അറബിക് വിഷയങ്ങളിലെ കൂടിക്കാഴ്ച ജൂലായ് 17-ന് രാവിലെ 10 നാണ്.

ഉദ്യോഗാർത്ഥികൾ പേര്,വിഷയം,വിദ്യാഭ്യാസ യോഗ്യത എന്നിവ ഉൾപ്പെടുത്തിയ ബയോഡേറ്റ thirthalacollege@gmail.com എന്ന ഇമെയിലിൽ അയക്കണം.

ഫോൺ : 0466-2270335,2270353.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂലായ് 14


Exit mobile version