ശബരിമലയിൽ സ്പെഷ്യൽ പോലീസ് ഓഫീസർ ഒഴിവ് | NCC/NPC/വിമുക്ത പോലീസ്/ആർമി ഉദ്യോഗസ്ഥർ-ക്ക് അവസരം

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : നവംബർ 29

സ്‌പെഷ്യൽ പോലീസ് ഓഫീസർമാരെ നിയമിക്കുന്നു

 

പത്തനംതിട്ട: 2023-24 ശബരിമല മണ്ഡലകാല മകരവിളക്ക് കാലത്ത് ഉണ്ടായേക്കാവുന്ന തിരക്ക് നിയന്ത്രിക്കുന്നതിന് സ്‌പെഷ്യൽ പോലീസ് ഓഫീസർമാരെ താത്കാലികമായി ദിവസവേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.

യോഗ്യതയുള്ളവർ ബയോഡേറ്റ സഹിതമുള്ള അപേക്ഷ നവംബർ 29 നകം ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണറുടെ കാര്യാലയത്തിൽ എത്തിക്കണം.


വീഡിയോ എഡിറ്റര്‍മാരെ ആവശ്യമുണ്ട്

 

തൃശ്ശൂർ : വീഡിയോ ഫൂട്ടേജ് എഡിറ്റ് ചെയ്ത് ഷോര്‍ട്ട് വീഡിയോ, റീല്‍സ് എന്നിവ തയ്യാറാക്കി പരിചയമുള്ളവര്‍ക്ക് നവംബര്‍ 30ന് രാവിലെ 11ന് സിവില്‍ സ്റ്റേഷനിലെ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസില്‍ നടത്തുന്ന വാക്ക് – ഇന്‍- ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാം.

അഭിമുഖത്തിന്റെയും പ്രായോഗിക പരീക്ഷയുടെും അടിസ്ഥാനത്തിലായിരിക്കും തെരഞ്ഞെടുപ്പ്. തെരഞ്ഞെടുക്കപ്പെടുന്നവര്‍ ഡിസംബര്‍ 4 മുതല്‍ 7 വരെ ജില്ലയുടെ വിവിധ കേന്ദ്രങ്ങളിലെ നവകേരള സദസ് വേദിയിലോ ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിലോ ഡ്യൂട്ടി ചെയ്യേണ്ടതാണ്.

എഡിറ്റ് ചെയ്യുന്നതിനുള്ള സംവിധാനം ഉദ്യോഗാർത്ഥികൾ കൊണ്ടുവരേണ്ടതാണ്.

സര്‍ക്കാര്‍ നിരക്കിലുള്ള പ്രതിഫലം നല്‍കും. തയ്യാറാക്കുന്ന ക്രിയേറ്റീവ്‌സിന്റെ പൂര്‍ണ അവകാശം ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിനായിരിക്കും. ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ സാമൂഹ്യ മാധ്യമ പേജുകളില്‍ അവ പ്രസിദ്ധീകരിക്കും. ഇന്‍ഫര്‍മേഷന്‍ ഓഫീസിന്റെ അനുമതിയില്ലാതെ സ്രഷ്ടാവ് പ്രസിദ്ധീകരിക്കാന്‍ പാടില്ല.

ഫോണ്‍: 9447973128.


സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ ഒഴിവ്

 

പാലക്കാട് : കേന്ദ്ര പദ്ധതിയായ വണ്‍ സ്റ്റോപ്പ് സെന്ററില്‍ കരാര്‍ അടിസ്ഥാനത്തില്‍ സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍ തസ്തികയില്‍ നിയമനത്തിന് വനിതകളില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു.

യോഗ്യത: എം.എസ്.ഡബ്‌ള്യു / ക്ലിനിക്കല്‍ സൈക്യാട്രി ബിരുദം, ഡിപ്ലോമ ഇന്‍ സൈക്കോളജി, സൈക്യാട്രി / ന്യൂറോ സയന്‍സസില്‍ ജില്ലാതലത്തില്‍ സര്‍ക്കാര്‍ / സര്‍ക്കാരിതര ഹെല്‍ത്ത് പ്രൊജക്റ്റ് / പ്രോഗ്രാമില്‍ പ്രവര്‍ത്തിച്ച് കുറഞ്ഞത് 3 വര്‍ഷത്തെ പ്രവൃത്തി പരിചയം.

പ്രായപരിധി: 25 – 45.

ബയോഡാറ്റ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് സഹിതം 27നകം വനിതാ പ്രൊട്ടക്ഷന്‍ ഓഫീസര്‍, സിവില്‍ സ്റ്റേഷന്‍, പാലക്കാട് എന്ന മേല്‍വിലാസത്തില്‍ അപേക്ഷിക്കേണ്ടതാണെന്ന് വനിതാ സംരക്ഷണ ഓഫിസര്‍ അറിയിച്ചു.

ഫോണ്‍: 8281999061.


ട്രസ്റ്റി നിയമനം

 

പാലക്കാട് : പാലക്കാട് ജില്ലയിലെ പാലക്കാട്, ചിറ്റൂര്‍ താലൂക്കുകളിലെ വിവിധ ക്ഷേത്രങ്ങളില്‍ ട്രസ്റ്റി നിയമനം നടത്തുന്നു. പാലക്കാട് താലൂക്കിലെ പുതുശ്ശേരി നെടുമ്പ്രയൂര്‍ ദേവസ്വം, ഓലശ്ശേരി ശ്രീ അന്തിമഹാകാളന്‍ ദേവസ്വം, കണ്ണാടി ശ്രീ കൊറ്റുകുളങ്ങര ഭഗവതി ദേവസ്വം, ചിറ്റൂര്‍ താലൂക്കിലെ പല്ലശ്ശന ശ്രീ പുത്തന്‍കാവ് ഭഗവതി ദേവസ്വം, കൊല്ലങ്കോട് ശ്രീ പെരുമാള്‍ കോവില്‍ ദേവസ്വം എന്നിവിടങ്ങളിലാണ് നിയമനം.

താത്പര്യമുള്ളവര്‍ നവംബര്‍ 30 ന് വൈകിട്ട് അഞ്ചിനകം മലബാര്‍ ദേവസ്വം ബോര്‍ഡ് പാലക്കാട് അസിസ്റ്റന്റ് കമ്മിഷണര്‍ക്ക് നിശ്ചിത ഫോറത്തില്‍ അപേക്ഷിക്കണം.

പാലക്കാട് അസിസ്റ്റന്റ് കമ്മിഷണറുടെ ഓഫീസില്‍ നിന്നും മലബാര്‍ ദേവസ്വം ബോര്‍ഡ് വെബ്‌സൈറ്റില്‍ നിന്നും അപേക്ഷ ഫോറം ലഭിക്കുമെന്ന് അസിസ്റ്റന്റ് കമ്മിഷണര്‍ അറിയിച്ചു.

ഫോണ്‍: 0491 2505777


ലാബ് ടെക്‌നീഷ്യന്‍ നിയമനം

 

തൃശ്ശൂർ : നാഷണല്‍ ആയുഷ് മിഷന്‍ സര്‍ക്കാര്‍ ആയുര്‍വേദ ആശുപത്രിയിലേക്ക് ലാബ് ടെക്‌നീഷ്യന്‍ തസ്തികയില്‍ കരാറടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.

യോഗ്യത- ബി എസ് സി എം എല്‍ ടി/ ഡി എം എല്‍ ടി.

ഉയര്‍ന്ന പ്രായപരിധി 40 വയസ്.

പ്രതിമാസ വേതനം- 14700 രൂപ.

ബയോഡാറ്റയും ഫോട്ടോയും അസല്‍ സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പും സഹിതം രാമവര്‍മ്മ ജില്ലാ ആയുര്‍വേദ ആശുപത്രിയിലുള്ള നാഷണല്‍ ആയുഷ് മിഷന്‍ ജില്ലാ ഓഫീസില്‍ ഡിസംബര്‍ രണ്ടിന് വൈകിട്ട് അഞ്ചിനകം അപേക്ഷ നല്‍കണം. http://nam.kerala.gov.in വെബ്സൈറ്റിലുള്ള അപേക്ഷാഫോം പൂരിപ്പിച്ചും സമർപ്പിക്കണം.

ഡിസംബർ ആറിന് രാവിലെ 10ന് ജില്ലാ പ്രോഗ്രാം മാനേജറുടെ ഓഫീസില്‍ അഭിമുഖം നടത്തും.

ഫോണ്‍: 8113028721.


വീഡിയോ എഡിറ്റർ കം ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ്

 

നാഷണൽ ആയുഷ് മിഷൻ കേരളം സ്റ്റേറ്റ് ഓഫീസിലേക്ക് വീഡിയോ എഡിറ്റർ കം ബ്രോഡ്കാസ്റ്റ് ജേർണലിസ്റ്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു. വിശദവിവരങ്ങൾക്ക്: www.nam.kerala.gov.in, www.arogyakeralam.gov.in.


കശുമാവ് കൃഷി വികസന ഏജൻസിയിൽ കോ-ഓർഡിനേറ്റർ

 

കേരള സംസ്ഥാന കശുമാവ് കൃഷി വികസന ഏജൻസിയിൽ വടക്കൻ ജില്ലകളുടെ കോ-ഓർഡിനേറ്റർ തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനത്തിനുള്ള വാക് ഇൻ ഇന്റർവ്യൂ നവംബർ 30ന് ഉച്ചയ്ക്ക് രണ്ടിനു കൊല്ലം ഗവൺമെന്റ് ഗസ്റ്റ് ഹൗസിൽ നടക്കും.

കൃഷിയോ, കൃഷിയുമായി ബന്ധപ്പെട്ട അനുബന്ധ മേഖലകളിലോ കുറഞ്ഞത് 10 വർഷം പ്രവൃത്തി പരിചയമുള്ള സൂപ്പർവൈസറി കേഡറിൽ ജോലി ചെയ്ത ബിരുദധാരികളെയാണ് നിയമിക്കുന്നത്.

താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുമായി ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക്: www.kasumavukrishi.org


ഹയർസെക്കൻഡറി സുവോളജി സ്‌കൂൾ ടീച്ചർ

 

കോട്ടയം ജില്ലയിലെ ഒരു എയ്ഡഡ് ഹയർ സെക്കൻഡറി സ്‌കൂളിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ സുവോളജി (സീനിയർ) തസ്തികയിൽ ഭിന്നശേഷി- ശ്രവണ പരിമിതർക്ക് സംവരണം ചെയ്തിരിക്കുന്ന സ്ഥിര ഒഴിവുണ്ട്.

50ശതമാനത്തിൽ കുറയാതെയുള്ള സുവോളജി ബരുദാനന്തര ബിരുദമാണ് യോഗ്യത.

കൂടാതെ ബി.എഡ്/സെറ്റ്, നെറ്റ്/ എം.എഡ്/ എം.ഫിൽ/ പി.എച്ച്.ഡി അല്ലെങ്കിൽ തത്തുല്യം വേണം.

55200-115300 ആണ് ശമ്പള സ്‌കെയിൽ.

01.01.2023 ന് 40 വയസ് കവിയരുത്. (നിയമാനുസൃത വയസിളവ് ബാധകം).

ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭായാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ സർട്ടിഫിക്കറ്റുകളുമായി 27 നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്മെന്റ് എസ്‌ചേഞ്ചിലോ അടുത്തുള്ള ടൗൺ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിലോ നേരിട്ടെത്തണം.

നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ ബന്ധപ്പെട്ട മേധാവിയിൽ നിന്നുള്ള എൻ.ഒ.സി ഹാജരാക്കണം.


സ്റ്റാഫ് നഴ്‌സ് കരാർ നിയമനം

 

കേരള ഹെൽത്ത് റിസർച്ച് ആൻഡ് വെൽഫെയർ സൊസൈറ്റി കണ്ണൂർ റീജിയൺ ഇ.കെ. നായനാർ സ്മാരക അമ്മയും കുഞ്ഞും ആശുപത്രി പേവാർഡിലേക്ക് സ്റ്റാഫ് നഴ്‌സ് തസ്തികയിൽ കരാർ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിന് 30ന് രാവിലെ 10.30ന് പയ്യന്നൂർ താലൂക്ക് ആശുപത്രി റീജിയണൽ മാനേജരുടെ കാര്യാലയത്തിൽ അഭിമുഖം നടത്തും.

താത്പര്യമുള്ളവർ രാവിലെ 10ന് യോഗ്യത സർട്ടിഫിക്കറ്റുകളുടെയും പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റുകളുടെയും അസൽ/സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക്: www.khrws.kerala.gov.in.


സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ടിൽ ഒഴിവ്

 

കേരള സംസ്ഥാന സർവവിജ്ഞാനകോശം ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധീകരിക്കുന്ന മൂലകവിജ്ഞാനകോശത്തിന് ഓഡിയോ ബുക്ക് തയ്യാറാക്കുന്നതിന് യോഗ്യരായ വ്യക്തികളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. ബുരുദധാരികളും പ്ലസ്ടു വരെ സയൻസ് വിഷയം പഠിച്ചവർക്കും അപേക്ഷിക്കാം. വിഷയ പരിജ്ഞാനം, എഴുത്തു പരിചയം, ഭാഷാശേഷി, ആഖ്യാന പരിചയം എന്നിവ ആവശ്യമാണ്. അച്ചടി രൂപത്തിലുള്ള മൂലകവിജ്ഞാനകോശത്തിന്റെ ഓഡിയോബുക്ക് നിർമിക്കുന്നതിനാവശ്യമായ സ്‌ക്രിപ്റ്റ് മലയാളത്തിൽ തയ്യറാക്കുകയാണ് ചുമതല.

പ്രതിഫലം 50,000 രൂപ.

അപേക്ഷ director.siep@kerala.gov.in ലേക്കോ, കേരള സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എൻസൈക്ലോപെഡിക് പബ്ലിക്കേഷൻസ്, ജവഹർ സഹകരണ ഭവൻ, പത്താം നില, ഡി.പി.ഐ ജങ്ഷൻ, തൈക്കാട് പി.ഒ, തിരുവനന്തപുരം – 695014 എന്ന വിലാസത്തിൽ തപാലിലോ അയയ്ക്കണം.

അവസാന തീയതി നവംബർ 27.



Exit mobile version