റീജണൽ കാൻസർ സെൻററിൽ 13 അപ്രെന്റിസ് ഒഴിവ്

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 05

തിരുവനന്തപുരം റീജണൽ കാൻസർ സെൻററിൽ അപ്രൻറിസ്ഷിപ്പിന് അവസരം.

വിവിധ ട്രെയിനിങ് പ്രോഗ്രാമുകളിലായി 13 ഒഴിവാണുള്ളത്.

ഒരുവർഷമാണ് ട്രെയിനിങ് കാലാവധി.

ഒഴിവുകൾ :

യോഗ്യത :

ഡയഗ്നോസ്റ്റിക് ഇമേജിങ്ങിലെ പരിശീലനത്തിന് അപേക്ഷിക്കാൻ റേഡിയേഷൻ ടെക്നോളജിയിൽ ഡിപ്ലോമ / തത്തുല്യ യോഗ്യതയാണ് വേണ്ടത്.

മറ്റ് മൂന്ന് പ്രോഗ്രാമുകളിലേക്കും കേരളത്തിലെ ഏതെങ്കിലും സർവകലാശാല അംഗീകരിച്ച സ്ഥാപനത്തിൽനിന്നുള്ള ഫസ്റ്റ് / സെക്കൻഡ് ക്ലാസ് ബി.എസ്.സി. എം.എൽ.ടി. അല്ലെങ്കിൽ കേരളത്തിലെ ഏതെങ്കിലും സർവകലാശാല അംഗീകരിച്ച സ്ഥാപനത്തിൽനിന്നുള്ള ഫസ്റ്റ് /സെക്കൻഡ് ക്ലാസ് ബി.എസ്.സി.യും (ലൈഫ് സയൻസസ് / സുവോളജി / ബോട്ടണി/ബയോകെമിസ്ട്രി / കെമിസ്ട്രി) കേരള ഡി.എം.ഇ. അംഗീകൃത സ്ഥാപനത്തിൽനിന്നുള്ള ഡി.എം.എൽ.ടി.യുമാണ് യോഗ്യത.

സ്റ്റൈപെൻഡ് :

ഡയഗ്നോസ്റ്റിക് ഇമേജിങ്ങിലെ പരിശീലനത്തിന് 7000 രൂപയും മറ്റുള്ളവയിൽ 10,000 രൂപയുമാണ് പ്രതിമാസ സ്റ്റൈപെൻഡ്.

പ്രായം :

ഡയഗ്നോസ്റ്റിക് ഇമേജിങ്ങിലേക്ക് 30 വയസ്സും മറ്റുള്ളവയിൽ 35 വയസ്സുമാണ് ഉയർന്ന പ്രായം.

2021 ജനുവരി 1 അടിസ്ഥാനമാക്കിയാണ് പ്രായം കണക്കാക്കുക.

ഫീസ് :

അപേക്ഷാഫീസ് ഡി.ഡി. വഴിയാണ് ഫീസ് അടയ്ക്കേണ്ടത്.

അപേക്ഷ സമർപ്പിക്കേണ്ട വിധം


വിജ്ഞാപനത്തിനോടപ്പം കൊടുത്തിട്ടുള്ള അപേക്ഷാഫോം പൂരിപ്പിച്ച ശേഷം സ്വയം സാക്ഷ്യപ്പെടുത്തിയ വയസ്സ്,ജാതി,യോഗ്യത,പ്രവ്യത്തി പരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം

Additional
Director (Academic),
Regional Cancer Centre, Medical College P O,
Thiruvananthapuram – 11

എന്ന വിലാസത്തിലേക്ക് അയക്കുക

വിശദവിവരങ്ങൾക്കും അപേക്ഷ ഫോമിനും www.rcctvm.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : ജൂൺ 05.

Important Links
Official Notification & Application form Click Here
More Details Click Here
Exit mobile version