കേരള സർക്കാർ സംരംഭമായ ഔഷധിയിൽ ഒഴിവുകൾ

കേരള സർക്കാർ സംരംഭമായ ഔഷധിയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി ഒരു വർഷത്തേയ്ക്ക് മാനേജർ (പ്രൊജക്ട് & പ്ലാനിങ്ങ്) തസ്തികയിൽ ജോലി ചെയ്യുന്നതിന് താൽപര്യമുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.

യോഗ്യതകൾ

1. അംഗീകൃത സർവ്വകലാശാലയിൽ നിന്നുള്ള എം.ടെക് (മെക്കാനിക്കൽ എഞ്ചിനീയറിങ്ങ് /പ്രൊഡക്ഷൻ എഞ്ചിനീയറിങ്ങ്) ,
2. എം.ബി.എ ബിരുദം,
3. മരുന്ന് നിർമ്മാണ സ്ഥാപനത്തിൽ പ്രൊഡക്ഷൻ വിഭാഗത്തിൽ 5 വർഷത്തെ പ്രവൃത്തി പരിചയം

പ്രായപരിധി : 30-45

പ്രതിമാസ വേതനം – Rs .42500/-
ഒഴിവുകളുടെ എണ്ണം – 1

അർഹരായ വിഭാഗങ്ങൾക്ക് സർക്കാർ ചട്ടങ്ങൾ പ്രകാരമുള്ള വയസ്സിളവ് ലഭിക്കുന്നതാണ്.

താൽപ്പര്യമുളളവർ വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷകൾ 19.03.2020, 04.00 PM നു മുൻപായി ഔഷധിയുടെ കുട്ടനെല്ലൂർ ഓഫീസിൽ ലഭിക്കത്തക്കവണ്ണം സമർപ്പിക്കേണ്ടതാണ്.

അപേക്ഷയിൽ ഫോൺ നമ്പർ നിർബന്ധമായും രേഖപ്പെടുത്തേണ്ടതാണ്.

അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി : മാർച്ച് 19

Important Links
Official Notification Click Here
Official Website Click Here
Exit mobile version