നോർത്ത് സെൻട്രൽ റെയിൽവേയിൽ 1659 അപ്രന്റിസ് ഒഴിവ്

അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി : ഓഗസ്റ്റ് 01

നോർത്ത് സെൻട്രൽ റെയിൽവേയിൽ (പ്രയാഗ് രാജ്) അപ്രന്റിസിഷിപ്പിനു അവസരം.

വിവിധ ട്രേഡുകളിലായി 1659 ഒഴിവുണ്ട്.

പ്രയാഗ് രാജ് ഡിവിഷനിലെ മെക്കാനിക് ഡിപ്പാർട്ട്മെന്റ്, ഇലക്ട്രിക്കൽ ഡിപ്പാർട്ട്മെന്റ്, ജാൻസി ഡിവിഷൻ, ജാൻസി വർക്ക് ഷോപ്പ്, ആഗ്ര ഡിവിഷൻ എന്നിവിടങ്ങളിലാണ് അവസരം.

ഒരുവർഷമാണ് ട്രെയിനിങ് കാലാവധി.

പത്താംക്ലാസും ഐ.ടി.ഐ യും പാസായവർക്ക് അപേക്ഷിക്കാം.

ട്രേഡുകൾ :

യോഗ്യത :

എൻജിനീയറിങ് ബിരുദധാരികളോ ഡിപ്ലോമക്കാരോ അപേക്ഷിക്കാൻ പാടില്ല.

പ്രായം : 2022 ഓഗസ്റ്റ് ഒന്നിന് 15 വയസ്സ് പൂർത്തിയായവരും 24 വയസ്സ്

കവിയാത്തവരുമായിരിക്കണം അപേക്ഷകർ. ഉയർന്ന പ്രായപരിധിയിൽ എസ്.സി, എസ്.ടി വിഭാഗക്കാർക്ക് അഞ്ചുവർഷത്തെയും ഒ.ബി.സി. വിഭാഗക്കാർക്ക് മൂന്ന് വർഷത്തെയും ഇളവ് ലഭിക്കും. ഭിന്നശേഷിക്കാർക്കും വിമുക്തഭടർക്കും നിയമാനുസൃത വയസ്സിളഭിക്കും.

അപേക്ഷാഫീസ് : വനിതകൾക്കും ഭിന്നശേഷിക്കാർക്കും എസ്.സി , എസ്.ടി. വിഭാഗക്കാർക്കും ഫീസ് ഇല്ല . മറ്റുള്ളവർ 100 രൂപ ഓൺലൈനായി അടയ്ക്കണം.

അപേക്ഷ സമർപ്പിക്കേണ്ട വിധം 


ഓൺലൈനായാണ് അപേക്ഷ സമർപ്പിക്കേണ്ടത്.

വിജ്ഞാപനത്തിൽ നിർദേശിച്ചിരിക്കുന്ന രേഖകൾ സ്വയം സാക്ഷ്യപ്പെടുത്തി അപ്ലോഡ് ചെയ്യണം.

വിജ്ഞാപനത്തിനും അപേക്ഷിക്കുന്നതിനും www.rrcpryj.org എന്ന വെബ്സൈറ്റ് കാണുക.

അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി : ഓഗസ്റ്റ് 01.

Important Links
Official Notification Click Here
Apply Online Click Here
More Details Click Here
Exit mobile version